Connect with us

കുറുപ്പ് നിരാശപെടുത്തിയോ, അതോ സൂപ്പർ ഹിറ്റോ? പ്രേക്ഷകരുടെ ആദ്യ പ്രതികരണം ഇതാ…

Malayalam

കുറുപ്പ് നിരാശപെടുത്തിയോ, അതോ സൂപ്പർ ഹിറ്റോ? പ്രേക്ഷകരുടെ ആദ്യ പ്രതികരണം ഇതാ…

കുറുപ്പ് നിരാശപെടുത്തിയോ, അതോ സൂപ്പർ ഹിറ്റോ? പ്രേക്ഷകരുടെ ആദ്യ പ്രതികരണം ഇതാ…

ഏറെ നാളെത്തെ കാത്തിരിപ്പിനൊടുവിൽ ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കുറുപ്പ് തിയേറ്ററിൽ എത്തിയതിന് പിന്നാലെ ചിത്രത്തെക്കുറിച്ചുള്ള ആദ്യ പ്രതികരണങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. സിനിമയ്ക്ക് സമ്മിശ്ര അഭിപ്രായങ്ങളാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്.

സുകുമാരക്കുറുപ്പിനെ ചിത്രത്തില്‍ ഗ്ലോറിഫൈ ചെയ്തിട്ടുണ്ടെന്നാണ് ഉയരുന്ന വിമര്‍ശനങ്ങളിലൊന്ന്. എന്നാല്‍ ദുല്‍ഖറും ഷൈന്‍ ടോമും മത്സരിച്ചുള്ള അഭിനയമാണ് കാഴ്ച്ച വെച്ചിരിക്കുന്നതെന്നും ഇത് തീയേറ്ററില്‍ തന്നെ എത്തേണ്ട ചിത്രമാണെന്നാണ് മറ്റു ചിലരുടെ അഭിപ്രായം.

“കുറുപ്പ് ” ഇഷ്ടപ്പെട്ടില്ല. ഇവന്മാർക്ക് ഒരാളെ ഇത്രയും ബൂസ്റ്റ്‌ ചെയ്തു ഗ്ലോറിഫൈ ചെയ്യണം എങ്കിൽ അതിനു റിയൽ ലൈഫിലെ ഒരു പക്കാ ക്രിമിനലിനെ തിരഞ്ഞെടുക്കേണ്ടിയിരുന്നില്ല. ശ്രീനാഥ്‌ രാജേന്ദ്രന്റെ Abram Khureshi സ്റ്റൈൽ ക്ലൈമാക്സ് കണ്ടപ്പോൾ കുറച്ചു ഉളുപ്പൊക്കെ ആകാം എന്ന് തോന്നിപോയെന്നാണ് ഒരു വ്യക്തി സോഷ്യൽ മീഡിയായിൽ കുറിച്ചത്

ഷൈൻ ടോം ചാക്കോയും ദുൽക്കറും ചുമ്മാ കേറി അങ്ങ് മേയുന്നു. അതിന്റെ കൂടെ സുശീമിന്റെ കൊല കൊല്ലി ബിജിഎംഉം. ചുമ്മാതല്ല ഇക്ക ദുൽക്കർ നോട്‌ പറഞ്ഞത് ഈ പടം തീയറ്റർൽ തന്നെ ഇറക്കണമെന്നാണ് മറ്റൊരാൾ കുറിച്ചത്

കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ‘കുറുപ്പ്’ എന്ന ദുൽഖർ സൽമാൻ ചിത്രമാണ് സുകുമാര കുറുപ്പിനെ വീണ്ടും ചർച്ചകളിൽ സജീവമാക്കിയത്

ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രം സംവിധാനം ചെയ്തത് ശ്രീനാഥ് രാജേന്ദ്രനാണ് . ആഗോള തലത്തില്‍ 1500 തിയറ്റുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. കേരളത്തില്‍ മാത്രം 450 തിയറ്ററുകളിലും ചിത്രം പ്രദര്‍ശിപ്പിക്കുന്നു.മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തുന്നത്.

More in Malayalam

Trending

Recent

To Top