കുഞ്ഞിക്കയ്ക്ക് പിറന്നാളാശംസകൾ നേർന്ന് ആരാധകർ ; ആദ്യ സർപ്രൈസ് തമിഴിൽ നിന്ന്
മലയാളത്തിന്റെ യുവ സൂപ്പർ താരം ദുൽഖർ സൽമാന് ഇന്ന് മുപ്പത്തി മൂന്നാം പിറന്നാൾ. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സിനിമയിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച നടനാണ് ആരാധകരുടെ കുഞ്ഞിക്ക. മെഗാസ്റ്റാറിനെ പുത്രനായിരുന്നിട്ട് പോലും തന്റെ പേരിൽ പോലും മ്മൂക്കയുടെ ഐഡന്റിറ്റിയില്ലാതെയാണ് കുഞ്ഞിക്ക മലയാളികളുടെ മനസ്സിൽ ചേക്കേറി കൂടിയത് . 2012 – ൽ സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെയാണ് ദുൽഖറിന്റെ വരവ് . മലയാളത്തിൽ കൂടാതെ തെന്നിന്ത്യയിലും ബോളിവുഡിലും തരാം ഇതോടെ അഭിനയിച്ചുകഴിഞ്ഞു.
കഥാപാത്രത്തിന്രെ പ്രത്യേകതകളെക്കുറിച്ചും അതിന് പൂര്‍ണ്ണത നല്‍കുന്നതിനായി അങ്ങേയറ്റത്തെ തയ്യാറെടുപ്പുകളുമാണ് ദുൽഖർ നൽകുന്നത് . ഇന്ന് പിറന്നാൾ ദിനത്തിൽ നിരവധിപേരാണ് താരത്തിന് ആശംസകൾ നേർന്ന് രംഗത്തെത്തിയിരിക്കുന്നത്. സിനിമാലോകവും ആരാധകരും താരത്തിന് ആശംസ പ്രവാഹമാണ് നൽകിയിരിക്കുന്നത്.
തന്റെ പിറന്നാളോട് അനുബന്ധിച്ച് ആരാധകർക്ക് സർപ്രൈസുമായിട്ടാണ് ദുൽഖർ എത്തുന്നത്. തന്റെ തമിഴ് ചിത്രമായ . കണ്ണും കണ്ണും കൊള്ളൈയടിത്താല്‍ എന്ന ചിത്രത്തിന്റെ ട്രെയ്ലർ ഇന്ന് പുറത്തുവിടുമെന്നാണ് റിപ്പോർട്ട്. താരത്തിന്റെ കരിയറിലെ 25ാമത്തെ ചിത്രമെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.
ദേസിങ് പെരിയസ്വാമി സംവിധാനം ചെയ്ത ചിത്രത്തില്‍ റിതുവര്‍മ്മയാണ് ദുല്‍ഖറിന്റെ നായികയായി എത്തുന്നത്. നേരത്തെ സിനിമയുടെ പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. പിറന്നാള്‍ ദിനത്തില്‍ പുറത്തുവരുന്ന സര്‍പ്രൈസുകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. പുതിയ പ്രഖ്യാപനങ്ങളും ട്രെയിലറുമൊക്കെയായി പിറന്നാള്‍ ശരിക്കും ആഘോഷമാവുമെന്നാണ് ആരാധകര്‍ പറയുന്നത്.
ഇടയ്ക്ക് ആവര്‍ത്തനവിരസതയുളവാക്കുന്ന തരത്തിലുള്ള ചില കഥാപാത്രങ്ങളുമായി എത്തിയിരുന്നുവെങ്കിലും അതില്‍ നിന്നെല്ലാം മാറി സഞ്ചരിക്കാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. കഥാപാത്രത്തിന്രെ പ്രത്യേകതകളെക്കുറിച്ചും അതിന് പൂര്‍ണ്ണത നല്‍കുന്നതിനായി അങ്ങേയറ്റത്തെ തയ്യാറെടുപ്പുകളുമാണ് ഈ താരപുത്രന് നടത്തുന്നത്. മലയാളത്തില്‍ മാത്രമല്ല അന്യഭാഷയിലും തിളങ്ങി നില്‍ക്കുകയാണ് അദ്ദേഹം.
വളരെ സെലക്റ്റീവായാണ് ദുല്‍ഖര്‍ സിനിമകള്‍ സ്വീകരിക്കുന്നത്. 2012 ല്‍ നേടിയ ഏഷ്യ വിഷന്‍ അവാര്‍ഡില്‍ തുടങ്ങി 2016 ലെ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടനുള്ള പുരസ്കാരമുള്‍പ്പടെ അഭിനയ മികവ് കൊണ്ട് ഈ നടന് വാരിക്കൂട്ടിയ പുരസ്കാരങ്ങള്‍ നിരവധിയാണ്. ഏതൊരു യുവ നടനും സ്വപ്നം കാണാനാവാത്ത വളര്‍ച്ചയാണ് കുഞ്ഞിക്കയുടേത്.
കൊമേര്‍ഷ്യല്‍ ചിത്രങ്ങള്‍ ചെയ്യുന്നതിനോടൊപ്പം തന്നെ കഥാമൂല്യമുള്ള ചിത്രങ്ങള്‍ തിരഞ്ഞെടുത്ത് തന്റെ സ്ക്രീന്‍ പ്രസന്‍സ് കൂടി ഉപയോഗപ്പെടുത്തി ആ ചിത്രങ്ങളെയും വിജയങ്ങളിലേക്കെത്തിക്കാന് ദുല്‍ക്കറിന് കഴിഞ്ഞിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.
dulquer salman- birthday- fans- wishing- surprise
