Malayalam Breaking News
ദുല്‍ഖര്‍ പൊളിച്ചു…… ഹോട്ട് ഗാനത്തില്‍ ഹോട്ടായി ദുല്‍ഖര്‍…!
ദുല്‍ഖര്‍ പൊളിച്ചു…… ഹോട്ട് ഗാനത്തില്‍ ഹോട്ടായി ദുല്‍ഖര്‍…!
ദുല്‍ഖര്‍ പൊളിച്ചു…… ഹോട്ട് ഗാനത്തില്‍ ഹോട്ടായി ദുല്‍ഖര്‍…!
ആരാധകരുടെ ചുള്ളന് ചുണക്കുട്ടന് ദുല്‍ഖര്‍ സല്മാന് ഇപ്പോള്‍ ഹോട്ട് ലുക്കില്‍. ചൂടന്‍ ഗാന രംഗത്തില്‍ ഹോട്ട് ലുക്കിലാണ് താരം എത്തുന്നത്. കണ്ണും കണ്ണും കൊള്ളയടിത്താല്‍ എന്ന ചിത്രത്തിലാണ് ദുല്‍ഖര്‍ ഹോട്ട് ലുക്കില്‍ എത്തിയിരിക്കുന്നത്.
ഇതാദ്യമായാണ് ദുല്‍ഖര്‍ ഒരു ഹോട്ട് ഗാനത്തില്‍ അഭിനയിക്കുന്നത്. ഗാനത്തിന്റെ മേക്കിംഗ് വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്. ഈ ഗാനത്തെ കുറിച്ച് ദുല്‍ഖര്‍ പ്രതികരിക്കുന്നു. ‘ഇതൊരു പാര്‍ട്ടി ഗാനമാണ്. എല്ലാവരും പറയുന്നതു പോലെ, ആദ്യമായാണ് ഇങ്ങനെ ഒരു ഗാനവുമായി എത്തുന്നത്. ത്രില്ലിംഗ് ലൗസ്റ്റോറിയാണ് ചിത്രം. വിവിധയിടങ്ങളിലായാണു ചിത്രീകരണം പൂര്‍ത്തിയാക്കുന്നത്. തമാശയും പ്രണയവും എല്ലാമുണ്ട്. തീര്‍ച്ചയായും ഈ ചിത്രം എല്ലാവര്ക്കും ഇഷടപ്പെടുമെന്നാണ് പ്രതീക്ഷ’.
ദേസിങ് പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഋതു വര്‍മയാണ് ദുല്‍ഖറിന്റെ നായികയായെത്തുന്നത്. ദുല്‍ഖറിന്റെ ഗാനത്തിനായി കാത്തിരിക്കുകയാണെന്നാണ് ആരാധകരുടെ പ്രതികരണം. ഗാനം പൊളിക്കും എന്നും പലരും കമന്റ് ചെയ്തിട്ടുണ്ട്. പ്രമുഖ മ്യൂസിക് ബാന്റായ മസാല കോഫി ആണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. ഇവര്‍ തന്നെയായിരുന്നു ദുല്‍ഖറിന്റെ സോളോയ്ക്കും സംഗീതം ഒരുക്കിയത്. ഒക്ടോബറില്‍ ചിത്രം തിയേറ്ററിലെത്തും.
A post shared by Ramees Rammu (@rameesrammu) on
Dulquer Salmaan s hot look in Kannum Kannum Kollayadithal song
