Malayalam Breaking News
പെണ്കുട്ടികളെക്കാള് ദുല്‍ഖറിന് ഇഷ്ടം കാറുകളോട്…..
പെണ്കുട്ടികളെക്കാള് ദുല്‍ഖറിന് ഇഷ്ടം കാറുകളോട്…..
പെണ്കുട്ടികളെക്കാള് ദുല്‍ഖറിന് ഇഷ്ടം കാറുകളോട്…..
യുവാക്കളുടെ ചുള്ളന് ചുണക്കുട്ടന് ദുല്‍ഖര്‍ സല്‍മാനും കമ്പം കാറിനോടാണ്.. ദുല്‍ഖറിന് പ്രേമം പെണ്‍കുട്ടികളോടല്ല, കാറുകളോടാണ്… മമ്മൂട്ടിയുടെ കാര്‍ പ്രേമം ദുല്ഖറിലേയ്ക്ക് വ്യാപിച്ചു എന്നാണ് ആരാധകര്‍ പറയുന്നത്. ഏതു വാഹനവും സ്റ്റൈലിഷായി കൈകാര്യം ചെയ്ത് യുവാക്കള്‍ക്കിടയില്‍ ട്രെന്‍ഡാക്കി മാറിയിരിക്കുകയാണ് ദുല്‍ഖര്‍.
അടുത്തിടെ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് തന്റെ കാറിനോടുള്ള പ്രേമത്തെ കുറിച്ച് ദുല്‍ഖര്‍ പറയുന്നത്. എന്ത് കാര്‍ ഉപയോഗിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലല്ല താന്‍ സിനിമകള്‍ തിരഞ്ഞെടുക്കുന്നതെന്നും ആ ആരോപണത്തില്‍ ഒരു അടിസ്ഥാനവുമില്ല. അഭിനയത്തിനിടയില്‍ ഒരു ഹോബിയായി കാര്‍ പ്രേമം കൊണ്ടു നടക്കുന്നയാളാണ് ഞാന്‍. നടന് എന്ന നിലയില്‍ പല വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരുമ്പോള്‍ അതൊന്നും വായിച്ച് ഇന്‍സെക്യൂര്‍ ആവാതെ കാറുകളെക്കുറിച്ച് വായിക്കും. മനസ്സ് കാറുകളോടാണ് കൂടുതല്‍ ട്യൂണ്‍ഡ് ആയിട്ടുള്ളത്. പുറത്തൊക്കെ പോകുമ്പോള്‍ പെണ്‍കുട്ടികളേക്കാളും ശ്രദ്ധിക്കുന്നത് കാറുകളെയാണെന്നും ദുല്‍ഖര്‍ പറയുന്നു.
ഒരു നടന് എന്ന നിലയില്‍ പലപ്പോഴും ലൊക്കേഷനില്‍ ചെല്ലുമ്പോഴാകും സിനിമയിലെ പ്രോപ്പര്‍ട്ടികളെക്കുറിച്ച് നമ്മുക്കറിയാന്‍ സാധിക്കുകയെന്നും ദുല്‍ഖര്‍ പറഞ്ഞു. എന്റെ സിനിമകളില്‍ പലതിലും കാര്‍, മോട്ടോര്‍ സൈക്കിള്‍, വാന്‍ തുടങ്ങിയ വാഹനങ്ങളുണ്ട്. കര്വായിലും അത്തരത്തില്‍ ഒരു വാന്‍ ഉണ്ട്. ഇര്ഫാന് ഖാന് ഉപയോഗിക്കുന്ന വാനാണതെന്നും ദുല്‍ഖര്‍ പറഞ്ഞു.
Dulquer Salmaan s car love
