Malayalam Breaking News
ഇനി ഒരു യമണ്ടൻ പ്രേമകഥ ശേഷം നിർമ്മാതാവാനൊരുങ്ങുന്നു ,പക്ഷെ സ്വന്തമായി അഭിനയിക്കുന്ന പടം നിർമിക്കില്ല- ദുൽഖർ സൽമാൻ !!!
ഇനി ഒരു യമണ്ടൻ പ്രേമകഥ ശേഷം നിർമ്മാതാവാനൊരുങ്ങുന്നു ,പക്ഷെ സ്വന്തമായി അഭിനയിക്കുന്ന പടം നിർമിക്കില്ല- ദുൽഖർ സൽമാൻ !!!
ദുൽഖർ സൽമാൻ നിർമാതാവാകാനൊരുങ്ങുന്നു. എന്നാൽ സ്വന്തമായി അഭിനയിക്കുന്ന പടങ്ങൾ നിർമ്മിക്കില്ലെന്ന് പറയുകയാണ് താരം. യുവാക്കള്‍ക്ക് കൂടുതല്‍ അവസരം കൊടുക്കുന്ന തരത്തിലുള്ള നിര്‍മ്മാണ കമ്പനിയായിരിക്കും അത് എന്നാണ് ദുല്‍ഖര്‍ പറയുന്നത്. ഇപ്പോള്‍ ധാരാളം കഥകള്‍ നിരന്തരം താരം കേള്‍ക്കുന്നുണ്ട്. ഇതെല്ലാം അദ്ദേഹത്തിന് ചെയ്യാന്‍ കഴിയാറില്ലെന്നും അതില്‍ വരുന്ന നല്ല സിനിമകള്‍ ഇഷ്ടപ്പെട്ടാല്‍ നിര്‍മ്മിക്കാം എന്നുമാണ് ദുല്‍ഖര്‍ എടുത്തിരിക്കുന്ന തീരുമാനം. ആളുകളുമായി കണക്ട് ചെയ്യുന്ന ചെറിയ സിനിമകള്‍ നിര്‍മ്മിക്കാന്‍ ആണ് ഉദ്ദേശിക്കുന്നത്. കഥകള്‍ കേട്ട് പ്രൊജെക്ടുകള്‍ പ്ലാന്‍ ചെയ്യാന്‍ ഒരു ടീം ഉണ്ടെന്നും ദുല്‍ഖർ പറയുന്നു. പ്രോജക്ടിന് മുന്‍പേ താന്‍ കഥ കേള്‍ക്കും എന്നും പൂര്‍ണ്ണമായും പുതിയ ഒരു ടീമാകും ഇതിനു പിന്നില്‍ എന്നും ദുൽഖർ പറയുന്നു.
ദുല്‍ഖര്‍ സല്മാന് പ്രൊഡക്ഷന്‍സ് ന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ആദ്യ ചിത്രം വരുന്ന മെയ് മാസത്തില്‍ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
പതിനാറു മാസം നീണ്ട ഇടവേളയ്ക്കു ശേഷം ദുൽഖർ സൽമാന്റെ ഒരു മലയാള സിനിമ റിലീസിനെത്തുകയാണ്. ബി.സി നൗഫൽ സംവിധാനം ചെയ്യുന്ന ഒരു യമണ്ടൻ പ്രേമകഥയാണ് ദുൽഖറിന്റേതായി ഉടൻ തീയേറ്ററുകളിലെത്തും. ഏപ്രിൽ 25 നാണ് ചിത്രത്തിന്റെ റിലീസ്.
സംയുക്ത മേനോൻ നായികയായി എത്തുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് വിഷ്ണു ഉണ്ണക്കൃഷ്ണനും ബിബിൻ ജോർജും ചേർന്നാണ്. സൗബിൻ ഷാഹിർ, രമേശ് പിഷാരടി, ധർമജൻ ബോൾഗാട്ടി, സലിം കുമാർ, വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.
നാദിർഷയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഛായാഗ്രഹണം സുജിത് വാസുദേവും എഡിറ്റിംഗ് ജോൺ കുട്ടിയും നിർവഹിക്കുന്നു. ഹാസ്യത്തിന് പ്രാധാന്യം നൽകിയിരിക്കുന്ന ചിത്രം ആന്റോ ജോസഫാണ് നിർമിക്കുന്നത്.
dulquer salmaan new production company
