Malayalam Breaking News
അതുകൊണ്ടാണ് എനിക്ക് വീട് മാറാൻ കഴിയാത്തത് – ദുൽഖർ സൽമാൻ
അതുകൊണ്ടാണ് എനിക്ക് വീട് മാറാൻ കഴിയാത്തത് – ദുൽഖർ സൽമാൻ
By
മമ്മൂട്ടിയുടെ ലേബൽ ഒന്നുമില്ലാതെയാണ് ദുൽഖർ സൽമാൻ മലയാള സിനിമയിലേക്ക് കടന്നു വന്നത്. കഴിവ് കൊണ്ടാണ് സിനിമയിൽ ചുവടുറപ്പിച്ചതും . മമ്മൂട്ടിയോട് മകനായ ദുല്‍ഖറിനുള്ള സ്‌നേഹവും ആരാധനയും വെളിവാക്കുന്ന വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
മമ്മൂട്ടി എന്ന നടന്റെ വലിയ ആരാധകനാണ് താനെന്നും എന്നും അദ്ദേഹത്തോടൊപ്പം കഴിയാന്‍ ഭാഗ്യം ലഭിച്ച ആളായതിനാലാണ് വീട് മാറാന്‍ കഴിയാത്തതെന്നും മനോരമയുമായുള്ള അഭിമുഖത്തില്‍ ദുല്‍ഖര്‍ പറഞ്ഞു.
ആദ്യ സിനിമയില്‍ അഭിനയിക്കുമ്ബോള്‍ മമ്മൂട്ടിയുടെ മകനാണെന്ന പേടി ഉള്ളിലുണ്ടായിരുന്നു.വാപ്പച്ചിയുടെ പേരു ചീത്തയാക്കുമോ എന്നായിരുന്നു പേടി. പക്ഷേ പിന്നീടു അതിന്റെ പേരില്‍ പേടിച്ചിട്ടില്ല. ഞാന്‍ അഭിനയിക്കണണെന്നു ഉമ്മച്ചിക്കു മനസിലെവിടെയോ ആഗ്രഹമുണ്ടായതായി പലപ്പോഴും തോന്നിയിട്ടുണ്ട്.’ ദുല്‍ഖര്‍ പറയുന്നു.
ജീവിതത്തില്‍ ഏറെ പ്രിയപ്പെട്ടതും കാത്തിരിക്കുന്നതും മമ്മൂട്ടിയുമൊത്തുള്ള യാത്രയാണെന്ന് ദുല്‍ഖര്‍ പറഞ്ഞു.’ എല്ലാ കൊല്ലവും യാത്ര പോകും. അപ്പോള്‍ വാപ്പച്ചി ഞങ്ങളുടെതു മാത്രമാകും. കുറെ ഡ്രൈവ് ചെയ്യും, ഫോട്ടോയെടുക്കും, ഭക്ഷണം കഴിക്കും. ഒരിക്കലും അത്തരം യാത്രകള്‍ മുടക്കാറില്ല. നടനും താരവുമൊന്നുമല്ലാത്ത സഹപാഠിയായി മാത്രം വാപ്പച്ചി മാറുന്നതു കാണാന്‍ സന്തോഷമാണ്. എത്ര തിരക്കുണ്ടെങ്കിലും വീട്ടിലെ ഏതു കാര്യത്തിനും വാപ്പച്ചി വരും. എല്ലാ തിരക്കുകളും ഞങ്ങള്‍ക്കു വേണ്ടി മാറ്റിവെയ്ക്കുന്ന വാപ്പച്ചിയെ കണ്ടാണു ഞാന്‍ വളര്‍ന്നത്.’ നടന്‍ കൂട്ടിച്ചേര്‍ത്തു.
dulquer salaman about mammootty
