Malayalam
റെക്കോർഡ് തുകയ്ക്ക് കുറുപ്പ് ഒ ടി ടി റിലീസിന് !! ഒ ടി ടി റിലീസ് ചെയ്യുന്ന ആദ്യ ബിഗ് ബജറ്റ് മലയാള ചിത്രം!
റെക്കോർഡ് തുകയ്ക്ക് കുറുപ്പ് ഒ ടി ടി റിലീസിന് !! ഒ ടി ടി റിലീസ് ചെയ്യുന്ന ആദ്യ ബിഗ് ബജറ്റ് മലയാള ചിത്രം!
ദുൽഖറിനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം നിർവഹിക്കുന്ന അടുത്ത ചിത്രമാണ് കുറുപ്പ്. ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ മുടക്കുമുതൽ 35 കോടിയാണ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടൈൻമെൻറ്സും ചേർന്നാണ്. കേരളം, അഹമ്മദാബാദ്, ബോംബെ, ദുബായ്, മാംഗ്ളൂർ, മൈസൂർ എന്നിവിടങ്ങളിലായി ആറു മാസം നീണ്ടുനിന്ന ചിത്രീകരണമാണ് കുറുപ്പിന് വേണ്ടി നടത്തിയത്. 105 ദിവസങ്ങൾ പൂർണമായും ഷൂട്ടിങ്ങിനായി ചിലവഴിച്ചു. ചിത്രം ഇപ്പോൾ ഒ ടി ടി റിലീസിനൊരുങ്ങുന്നു എന്നാണ് ലഭിക്കുന്ന വാർത്തകൾ. റെക്കോർഡ് തുകയ്ക്ക് ചിത്രത്തിന്റെ ഒ ടി ടി റൈറ്റ്സ് വിറ്റുപോയി എന്നും വാർത്തകൾ വരുന്നുണ്ട്. ഇതോടെ ഒ ടി ടിയിൽ നേരിട്ട് റിലീസ് ചെയ്യുന്ന ആദ്യത്തെ ബിഗ് ബജറ്റ് മലയാള ചിത്രമാകുകയാണ് കുറുപ്പ്.
കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ ഡബ്ബിങ് പൂർത്തിയായി. പെരുന്നാൾ റിലീസായി തയ്യാറെടുത്ത ചിത്രം കോവിഡ് 19 പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് നീണ്ടു പോയിരിക്കുകയാണ്. ജിതിൻ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീത സംവിധാനവും നിർവഹിക്കുന്നു. ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വ ലാലും കുറുപ്പിന് പിന്നിലുണ്ട്. കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്ഷൻ ഡിസൈനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. മറ്റൊരു ദേശീയ അവാർഡ് ജേതാവായ വിവേക് ഹർഷനാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്.
dulquer
