Connect with us

ട്രെയിന്‍ ബാത്ത്‌റൂമില്‍ എഴുതുന്നതുപോലെയാണ് ഇന്ന് സോഷ്യല്‍ മീഡിയയില്‍ എഴുതുന്നത്,മേതില്‍ ദേവിക

Malayalam

ട്രെയിന്‍ ബാത്ത്‌റൂമില്‍ എഴുതുന്നതുപോലെയാണ് ഇന്ന് സോഷ്യല്‍ മീഡിയയില്‍ എഴുതുന്നത്,മേതില്‍ ദേവിക

ട്രെയിന്‍ ബാത്ത്‌റൂമില്‍ എഴുതുന്നതുപോലെയാണ് ഇന്ന് സോഷ്യല്‍ മീഡിയയില്‍ എഴുതുന്നത്,മേതില്‍ ദേവിക

നർത്തകിയെന്ന നിലയിലും മുകേഷിന്റെ ഭാര്യയെന്ന നിലയിലുമാണ് മേതിൽ ദേവിക പ്രേക്ഷകർക്കിടയിൽ കൂടുതൽ സുപരിചിതയായത്. ഇരുവരും 2013 ലായിരുന്നു വിവാഹിതരായത്. പാലക്കാട് രാമനാഥപുരം മേതില്‍ കുടുംബാംഗവും സംഗീത നാടക അക്കാദമി പുരസ്‌ക്കാര ജേതാവുമാണ് പ്രശസ്ത മോഹിനിയാട്ടം കലാകാരിയായ ദേവിക. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ജീവിക്കുന്ന ജനങ്ങളെ പരിഹസിച്ചെത്തിയിരിക്കുകയാണ് ദേവിക.

ഇന്ന് പലരും വീഡിയോയും പോസ്റ്റുകളും ഷെയര്‍ ചെയ്യുന്നത് കണ്ടാല്‍ നമ്മുടെ പ്രേക്ഷകര്‍ ഇത്ര വിവരമില്ലാത്തവരാണോ എന്നാണ് തോന്നുക. ഷെയര്‍ ചെയ്യുന്ന എല്ലാം ശരിയാണെന്ന് വിശ്വസിക്കുന്നു ഇന്ന് ട്രെയിന്‍ ബാത്ത്‌റൂമുകളും മറ്റും വൃത്തിയായിരിക്കുന്നുണ്ട്. പണ്ട് ഇവിടെയൊക്കെ എഴുതുന്ന കാര്യങ്ങളാണ് ഇന്ന് ഫേസ്ബുക്കിലൊക്കെ എഴുതുന്നത്. ഒരു ദിവസം എഴുന്നേല്‍ക്കുമ്ബോള്‍ ഫേസ്ബുക്കിലോ മറ്റ് പേജുകളിലോ കാണുന്ന ഒരു പോസ്റ്റാണ് അവരുടെ ഇംപ്രഷന്‍സ്. വളരെ ദുഃഖകരമായ കാര്യമാണിത്. പലരും ശരിയായ രീതിയിലല്ല ഇത്തരം പോര്‍ട്ടലുകളെ ഉപയോഗിക്കുന്നത്. ആദ്യം എഴുന്നേല്‍ക്കുമ്ബോഴും കിടക്കാന്‍ പോകുമ്ബോഴും ആളുകള്‍ നോക്കുന്നത് വാട്സപ്പാണ്.അതുകൊണ്ടുതന്നെ ഭാവി വളരെ ആശങ്കയിലാണ്. ഇത്തരം നെഗറ്റീവുകള്‍ കാണാനും സ്വീകരിക്കാനും ഒരുപാട് പ്രേക്ഷകര്‍ ഉള്ളതുകൊണ്ടാണ് ഇത് തുടരുന്നതെന്നും മേതില്‍ ദേവിക പറയുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top