Social Media
നീ വലുതായെന്ന് ഈ ലോകം മുഴുവന്‍ പറഞ്ഞാലും.. ഇത്ര പെട്ടെന്ന് വലുതാകല്ലേ. കുഞ്ഞു മറിയത്തിന് ആശംസയുമായി ളുമായി ദുൽഖർ
നീ വലുതായെന്ന് ഈ ലോകം മുഴുവന്‍ പറഞ്ഞാലും.. ഇത്ര പെട്ടെന്ന് വലുതാകല്ലേ. കുഞ്ഞു മറിയത്തിന് ആശംസയുമായി ളുമായി ദുൽഖർ
ദുൽഖർ സൽമാന്റെ മകൾ മറിയം അമീറ സൽമാൻ സോഷ്യൽ മീഡിയയിലെ താരമാണ്. കുഞ്ഞു മറിയത്തിന്റെ ചിത്രങ്ങളും അവളെക്കുറിച്ചുളള വിശേഷങ്ങളും ദുൽഖർ ആരാധകർക്കായി ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്. താരത്തിന്റെ മകളുടെ പിറന്നാളാണ് ഇന്ന്. മറിയം അമീറ സല്മാന് മനോഹരമായൊരു ആശംസാസന്ദേശം പങ്കുവെച്ചിരിക്കുകയാണ് ദുല്‍ഖര്‍.
‘ഹാപ്പി ബര്‍ത്ത്ഡേ ഡാര്‍ലിങ് … നിന്റെ പ്രായത്തിനൊത്ത് ഞങ്ങളെല്ലാവരും നിന്നോടൊപ്പം ചേരുമ്പോള്‍ നീ പറയുന്നു, ഞാനിപ്പോള്‍ വലിയ കുട്ടിയായെന്ന്. നീ പറയുന്നത് ശരിയായിരിക്കാം. വളരെ പെട്ടെന്നാണ് നീ വളരുന്നത്. ഇപ്പോള്‍ നല്ലപോലെ സംസാരിക്കുന്നുമുണ്ട്. മൂന്നു വയസ്സുകാരിയായ വലിയ പെണ്‍കുട്ടിയായി നീ. രാജകുമാരിയെ പോലെ സുന്ദരിയായി. നീ നിന്റേതായ ലോകം സൃഷ്ടിക്കുന്നു. കളിക്കുന്നു. ഞങ്ങള്‍ക്ക് കഥകള്‍ പറഞ്ഞു തരുന്നു. സ്വന്തമായി നടക്കുന്നു. ഓടുന്നു. ചാടാന്‍ പഠിക്കുന്നു. അതെ നീ ഇപ്പോള്‍ വലിയ കുട്ടിയായി. നീ പതുക്കെ വലുതായാല്‍ മതിയെന്നു തോന്നുന്നു. ഞങ്ങളുടെ കുഞ്ഞുവാവയായിരിക്കൂ. നിന്നെ ആദ്യമായി കണ്ടപ്പോള്‍ എങ്ങനെയായിരുന്നോ അങ്ങനെ. നിന്റെ കരച്ചില് കേട്ടപ്പോള്‍ നിന്നെ കൈയിലെടുത്തപ്പോള്‍ നീ എങ്ങനെയായിരുന്നോ അങ്ങനെ. കുഞ്ഞുവാവയായി നിന്നെ കണ്ടു മതിയായില്ല. എന്നും നീ ഞങ്ങള്‍ക്ക് കുഞ്ഞുവാവ തന്നെയാണ്. നീ വലുതായെന്ന് ഈ ലോകം മുഴുവന്‍ പറഞ്ഞാലും.. ഇത്ര പെട്ടെന്ന് വലുതാകല്ലേ.. കുഞ്ഞുവാവയായിരിക്കൂ നീ.’ 2017 മെയ് അഞ്ചിനാണ് ദുല്‍ഖറിനും അമാലിനും പെണ്‍കുഞ്ഞ് ജനിക്കുന്നത്. 2011ലായിരുന്നു ഇരുവരുടെയും വിവാഹം.
dulqar salman
