നീ നക്ഷത്രത്തെ തൊടുന്നത് വരെ നിന്നെ ഞാന്‍ താങ്ങി നില്‍ക്കും; നീ എനിക്ക് ഒരു അത്ഭുതവും ആനന്ദവും സന്തോഷവും സ്‌നേഹത്തിന്റെ നിര്‍വ്വചനവും ആണ്; ദുൽഖർ സൽമാൻ !
ദുൽഖർ സൽമാന്റെ മകൾ മറിയം അമീറ സൽമാൻ സോഷ്യൽ മീഡിയയിലെ താരമാണ്. കുഞ്ഞു മറിയത്തിന്റെ ചിത്രങ്ങളും അവളെക്കുറിച്ചുളള വിശേഷങ്ങളും ദുൽഖർ ആരാധകർക്കായി ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്. . ഒരു അച്ഛന്‍ എന്ന നിലയിലുള്ള ദുല്‍ഖറിന്റെ സംസാരവും പലപ്പോഴും പ്രചോദനപരം തന്നെയായിരുന്നു. അത്തരത്തില്‍ ഒരു പ്രചോദനം തന്നെയാണ് നടന്റെ ഏറ്റവും ഒടുവിലത്തെ ഇന്‍സ്റ്റഗ്രാം പോസ്റ്റും.
മകള്‍ മറിയം അമീറ സലാന്റെ ആറാം പിറന്നാളാണ് ഇന്ന്. മകളുടെ ഓരോ ജന്മദിനവും ആഘോഷമാക്കുന്നതിനൊപ്പം ദുല്‍ഖര്‍ മനോഹരമായ കുറിപ്പും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ഇത്തവണയും ആ പതിവ് തെറ്റിച്ചിട്ടില്ല. മകളുടെ ഏതാനും ചിത്രങ്ങള്‍ക്കൊപ്പമാണ് ദുല്‍ഖറിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. ഫോട്ടോയെക്കാള്‍ ആകര്‍ഷണം ആണ് അതിനൊപ്പം ദുല്‍ഖര്‍ എഴുതിയ കുറിപ്പ്.
‘എന്റെ രാജകുമാരിയ്ക്ക് സന്തോഷം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍. നീ എനിക്ക് ഒരു അത്ഭുതവും ആനന്ദവും സന്തോഷവും സ്‌നേഹത്തിന്റെ നിര്‍വ്വചനവും ആണ്. എന്റെ ഹൃദയം മുഴുവന്‍ രണ്ട് കാല്‍പാദങ്ങളാണ്. നിന്റെ എല്ലാ സ്വപ്‌നവും സാക്ഷാത്കരിക്കാനും നീ ആഗ്രഹിക്കുന്നത് എന്തും നേടാന്‍ കഴിയണം എന്നും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
നീ നക്ഷത്രത്തെ തൊടുന്നത് വരെ നിന്നെ ഞാന്‍ താങ്ങി നില്‍ക്കും. ഒരു കാര്യം നിനക്ക് സ്വന്തമായി ചെയ്യാന്‍ പറ്റുമെന്ന് നീ അറിയുകയും നിന്റേതായ രീതിയില്‍ ചെയ്യാന്‍ ആഗ്രഹിച്ചാല്‍ അത് നീ ചെയ്യും എന്ന് എനിക്ക് ഉറപ്പുണ്ട്. കൃത്യമായി പരീശീലനം നേടി പെര്‍ഫക്ട് ആയി നീ ചെയ്യും. എന്റെ കുഞ്ഞിന് ഒരിക്കല്‍ കൂടെ പിറന്നാള്‍ ആശംസകള്‍. നിന്നെ ഞങ്ങള്‍ സ്‌നേഹിക്കുന്നു’ എന്നാണ് ദുല്‍ഖര്‍ എഴുതിയത്.
ആശംസകളുടെ പ്രവാഹമാണ് പോസ്റ്റിന് താഴെ കുഞ്ചാക്കോ ബോബന്‍, ലുക്മാന്‍, മാളവിക, മുന്ന, അപര്‍ണ, ബ്രിന്ദ മാസ്റ്റര്‍, വിക്രം പ്രഭു അങ്ങിനെ നീളുന്നു ആശംസ അറിയിച്ച സെലിബ്രിറ്റികളുടെ ലിസ്റ്റ്. ആരാധകരും തങ്ങളുടെ സ്‌നേഹം പ്രകടിപ്പിച്ച് കമന്റില്‍ എത്തിയിട്ടുണ്ട്. ദുല്‍ഖര്‍ പങ്കുവച്ച മറിയത്തിന്റെ ഫോട്ടോസ് ഫാന്‍ പേജുകളിലും വൈറലായിക്കൊണ്ടിരിയ്ക്കുയാണ്.
വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷത്തിന് ശേഷമാണ് ദുല്‍ഖറിനും അമാലിനും മറിയം പിറന്നത്. 2017 മെയ് 6 ന് ആയിരുന്നു മറിയത്തിന്റെ ജനനം.
മമ്മൂട്ടി നേരത്തെ മകളുടെ കുട്ടികളുടെ മുത്തശ്ശനായി എങ്കിലും, ദുല്‍ഖറിന്റെ മകളുടെ മുത്തശ്ശനാവുമ്പോള്‍ അത് വേറെ തന്നെ ഒരു വാര്‍ത്താ പ്രാധാന്യമുള്ള സംഭവമായി മാറുകയായിരുന്നു. മറിയത്തിന്റെ പേരിടല്‍ മുതല്‍ എല്ലാ കാര്യങ്ങളും സോഷ്യല്‍ മീഡിയയില്‍ എന്നും വൈറലായിട്ടും ഉണ്ട്.