Connect with us

പ്രഭാസിന്റെ വില്ലനായി ‘കൊറിയൻ ലാലേട്ടൻ’ എത്തുന്നു?, ആവേശത്തിലായി ആരാധകർ

Actor

പ്രഭാസിന്റെ വില്ലനായി ‘കൊറിയൻ ലാലേട്ടൻ’ എത്തുന്നു?, ആവേശത്തിലായി ആരാധകർ

പ്രഭാസിന്റെ വില്ലനായി ‘കൊറിയൻ ലാലേട്ടൻ’ എത്തുന്നു?, ആവേശത്തിലായി ആരാധകർ

ഏറെ ആരാധകരുള്ള കൊറിയൻ താരമാണ് ഡോൺ ലീ എന്ന് അറിയപ്പെടുന്ന മാ ഡോങ് സീക്. സോഷ്യൽ മീഡിയയിൽ കൊറിയൻ ലാലേട്ടൻ എന്നാണ് താരം അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ ചിത്രങ്ങൾക്ക് ഇങ്ങ് കേരളക്കരയിൽ വരെ ആരാധകരുണ്ട്. ഇപ്പോഴിതാ അദ്ദേഹം ഇന്ത്യൻ ചിത്രത്തിലേയ്ക്ക് എത്തുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം.

പ്രഭാസ് നായകനായി എത്തുന്ന ചിത്രത്തിൽ ഡോൺ ലീ വില്ലനായി എത്തും എന്നാണ് വാർത്തകൾ. ആനിമൽ എന്ന ചിത്രത്തിന്റെ സംവിധായകൻ സന്ദീപ് റെഡ്ഡി വങ്ക സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ സ്പിരിറ്റിൽ ആണ് അദ്ദേഹം എത്തുകയെന്നും വിവരമുണ്ട്. എന്നാൽ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയും ഉണ്ടായിട്ടില്ല.

ആനിമലിന് ശേഷം സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്പിരിറ്റ്. പ്രഭാസിന്റെ പിറന്നാൾ ദിനമായ ഒക്ടോബർ 23ന് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിടുമെന്ന് നേരത്ത സംവിധായകൻ വ്യക്തമാക്കിയിരുന്നു. സന്ദീപിന്റെ മുൻ സിനിമകൾ പോലെ ആക്ഷന് പ്രധാന്യം നൽകിക്കൊണ്ടുള്ളതാകും ചിത്രം.

ചിത്രത്തെ പാൻ ഏഷ്യൻ ചിത്രമായി പുറത്തെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് നിർമാതാക്കൾ. ഇതിന്റെ ഭാഗമായാണ് ഡോൺ ലിയെ ചിത്രത്തിലേക്ക് കൊണ്ടുവരാൻ ആലോചിക്കുന്നത്.

കൂടാതെ കൊറിയൻ സ്റ്റണ്ട് കൊറിയാഗ്രാഫറേയും കൊണ്ടുവരും എന്നാണ് റിപ്പോർട്ടുകൾ. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘എമ്പുരാനി’ൽ നടൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.എന്നാൽ ഇതും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

സൗത്ത് കൊറിയയിലെ മുൻനിര നായകനായ മാങ് ഡോങ് സ്യൂക്കിന് ഇന്ത്യയിൽ ഒട്ടേറെ ആരാധകരുണ്ട്. സൂപ്പർ ആക്ഷനും മാർഷ്യൽ ആർട്‌സുമാണ് താരത്തിന് ലോകശ്രദ്ധനേടിക്കൊടുത്തത്.

തുടർന്ന് മാർവലിന്റെ എറ്റേണൽസിലും താരം വേഷമിട്ടിരുന്നു. ട്രെയിൻ ടു ബുസാൻ, ദി ഗ്യാങ്സ്റ്റർ ദി കോപ് ദി ഡെവിൾ, ചാമ്പ്യൻ, ദി ഔട്ട്‌ലോസ്, ദി ബാഡ് ഗയ്‌സ്: റീജ്യൺ ഓഫ് കെയോസ് തുടങ്ങിയവയാണ് താരത്തിന്റെ പുതിയ ചിത്രങ്ങൾ.

More in Actor

Trending

Recent

To Top