News
ഷോ നടന്നില്ല, 29.5 ലക്ഷം അഡ്വാന്‍സ് തുക തിരികെയും തന്നില്ല; എആര്‍ റഹ്മാനെതിരെ പരാതിയുമായി ഡോക്ടര്‍മാരുടെ സംഘടന
ഷോ നടന്നില്ല, 29.5 ലക്ഷം അഡ്വാന്‍സ് തുക തിരികെയും തന്നില്ല; എആര്‍ റഹ്മാനെതിരെ പരാതിയുമായി ഡോക്ടര്‍മാരുടെ സംഘടന
Published on

എ.ആര് റഹ്മാനെതിരെ പരാതിയുമായി ഡോക്ടര്‍മാരുടെ സംഘടന. എ.ആര് റഹ്മാനും സെക്രട്ടറിയ്ക്കും എതിരെ ചെന്നൈ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ആണ് പരാതി നല്‍കിയിരിക്കുന്നത്. 2018ല്‍ ഇന്ത്യന്‍ അസോസിയേഷന് ഓഫ് സര്‍ജന്‍സിന്റെ വാര്‍ഷിക പരിപാടിക്കായി എ.ആര് റഹ്മാന് ഷോ ബുക്ക് ചെയ്തിരുന്നു.
എന്നാല്‍ പൊലീസ് അനുമതി ലഭിക്കാത്തതിനാല്‍ പരിപാടി നടന്നിരുന്നില്ല. 29.5 ലക്ഷം അഡ്വാന്‍സ് തുക തിരികെ ആവശ്യപ്പെട്ടപ്പോള്‍ നല്കിയ ചെക്ക് മടങ്ങി. പിന്നീട് കഴിഞ്ഞ രണ്ട് വര്‍ഷമായി ഒരു തരത്തിലുള്ള മറുപടിയും നല്‍കിയില്ല എന്നുമാണ് പരാതി.
തമിഴ്നാട് സര്‍ക്കാരില്‍ നിന്ന് അനുയോജ്യമായ സ്ഥലവും അനുമതിയും നേടിയെടുക്കാന്‍ അസോസിയേഷന് കഴിഞ്ഞിരുന്നില്ല. തുടര്‍ന്നാണ് ഷോ റദ്ദാക്കി പണം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടത്. റീഫണ്ടിനായി ഒരു പോസ്റ്റ്ഡേറ്റഡ് ചെക്ക് അസോസിയേഷന് നല്‍കിയിരുന്നു. എന്നാല്‍ ഈ ചെക്ക് മടങ്ങി എന്നാണ് പരാതിയില്‍ പറയുന്നത്.
ഒരിടവേളയ്ക്ക് ശേഷം കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ് വീണ്ടും വാർത്തകളിൽ ഇടം നേടുകയാണ്. കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയുടെ ചില...
തുടക്കം മുതൽ തന്നെ ആരാധകരുടെ മനസ്സ് കീഴടക്കിയ ചുരുക്കം പരമ്പകളിലൊന്നാണ് ഏഷ്യാനെറ്റിൽ ഇപ്പോഴും റേറ്റിങ്ങിൽ മുന്നിട്ട് നിൽക്കുന്ന ചെമ്പനീർ പൂവ്. അതിന്...
മലയാളികൾക്കേറെ പ്രിയപ്പെട്ട, മലയാളികളുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഒരിടം...
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് നടി ആക്രമിക്കപ്പെട്ട കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി ഒരു ടിവി ചാനലിന്റെ സ്റ്റിംഗ് ഓപറേഷിനൽ നടത്തിയ...
പ്രണവ് മോഹൻലാൽ മലയാളികളുടെ മനസിൽ വളരെപെട്ടന്നാണ് സ്ഥാനം നേടിയത്. നിരവധി താരങ്ങൾ നടനെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. യാത്രയെ പാഷനാക്കി വളരെ ലളിതമായ...