Connect with us

കോസ്‌മെറ്റിക് സര്‍ജറി പാളി, ആകെ ഇരുണ്ടു വല്ലാത്ത കോലത്തിലായിരുന്നു പ്രിയങ്ക; തുറന്ന് പറഞ്ഞ് അനില്‍ ശര്‍മ

News

കോസ്‌മെറ്റിക് സര്‍ജറി പാളി, ആകെ ഇരുണ്ടു വല്ലാത്ത കോലത്തിലായിരുന്നു പ്രിയങ്ക; തുറന്ന് പറഞ്ഞ് അനില്‍ ശര്‍മ

കോസ്‌മെറ്റിക് സര്‍ജറി പാളി, ആകെ ഇരുണ്ടു വല്ലാത്ത കോലത്തിലായിരുന്നു പ്രിയങ്ക; തുറന്ന് പറഞ്ഞ് അനില്‍ ശര്‍മ

നടി പ്രിയങ്ക ചോപ്ര നടത്തിയ മൂക്കിന്റെ ഒരു ശസ്ത്രക്രിയയെക്കുറിച്ചും അതില്‍ ഉദ്ദേശിച്ച ഫലം നല്‍കാതെ വന്നതിനെ തുടര്‍ന്നു അവര്‍ക്ക് ഉണ്ടായ വിഷാദത്തെക്കുറിച്ചും പിന്നീട് അവര്‍ കടന്നു പോയ നിരാസങ്ങളെകുറിച്ചുമൊക്കെ തുറന്ന് പറഞ്ഞ് സംവിധാകന്‍ അനില്‍ ശര്‍മ. 2003ല്‍ പുറത്തിറങ്ങിയ ‘ദി ഹീറോ: ദി ലവ് സ്‌റ്റോറി ഓഫ് എ സ്‌പൈ’ എന്ന സിനിമയില്‍ പ്രിയങ്കാ ചോപ്രയ്‌ക്കൊപ്പം പ്രവര്‍ത്തിച്ച സംവിധായകനാണ് അദ്ദേഹം.

ബോളിവുഡ് തിക്കാനയ്ക്ക് നല്‍കിയ അഭിമുഖത്തില്‍, പ്രിയങ്കയുടെ ഒരു ചിത്രം കാണിച്ചപ്പോള്‍ അത് തനിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ല, കാരണം അവളുടെ മുഖം വളരെയധികം മാറിയിരുന്നു എന്ന് അനില്‍ ശര്‍മ വെളിപ്പെടുത്തി. പുതിയ ചിത്രത്തിനായി പ്രിയങ്കയെ കരാര്‍ ചെയ്തിരുന്നതിനാല്‍, ഉടന്‍ തന്നെ ഒരു മീറ്റിംഗിനായി അവരെ വിളിപ്പിച്ചതായും പ്രിയങ്ക കണ്ണീരോടെ അവിടെ എത്തി എന്നും അദ്ദേഹം ഓര്‍ത്തുഅവര്‍ കരാര്‍ ചെയ്തിരുന്ന പല സിനിമകളില്‍ നിന്നും അവരെ മാറ്റുന്ന സാഹചര്യത്തില്‍ അവരുടെ കൂടെ നില്‍ക്കാനും അവരെ സഹായിക്കാനും താന്‍ തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു.

‘അതിമനോഹരി ആയിരുന്നു പ്രിയങ്ക. ചിത്രത്തിലേക്ക് കരാര്‍ ആയതിനെ തുടര്‍ന്ന് എന്റെ ഭാര്യ ഒരു ക്ഷേത്രത്തിന് മുന്നില്‍ വച്ച് പ്രിയങ്കയ്ക്ക് ഒരു ചെക്ക് കൈമാറി. ‘ഗദര്‍’ കഴിഞ്ഞതിനു ശേഷം ഞാന്‍ അമേരിക്കയിലേക്കും യൂറോപ്പിലേക്കും ഒരു യാത്രയ്ക്ക് പോയി, രണ്ട് മാസത്തിന് ശേഷം ഞാന്‍ തിരിച്ചെത്തി. ജൂലിയ റോബര്‍ട്ട്‌സിനെപ്പോലെയാകാന്‍ ആഗ്രഹിച്ചതിനാല്‍ പ്രിയങ്കയുടെ മൂക്കിന് ഓപ്പറേഷന്‍ നടത്തിയെന്ന് ഞാന്‍ പിന്നീട് അറിഞ്ഞു. ഞാന്‍ പത്രങ്ങളില്‍ വായിച്ചതാണ്. എന്തുകൊണ്ടാണ് പ്രിയങ്ക ഇങ്ങനെയൊക്കെ ചെയ്യുന്നത് എന്ന് ഞാന്‍ ചിന്തിച്ചു. ഇതൊന്നും ഇല്ലാതെ തന്നെ സുന്ദരിയല്ലേ അവര്‍?’

ആ സമയത്ത് ഞാന്‍ മറ്റൊരു നിര്‍മ്മാതാവിനോട് സംസാരിച്ചു, അദ്ദേഹം താന്‍ കരാര്‍ ആക്കിയ ഒരു പുതിയ നായികയുടെ ചിത്രം കാണിച്ചു. പ്രിയങ്കയാണെന്ന് നിര്‍മ്മാതാവ് പറഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടി. ആകെ ഇരുണ്ടു വല്ലാത്ത കോലത്തിലായിരുന്നു പ്രിയങ്ക., അവര്‍ തന്നോട് തന്നെ എന്താണ് ചെയ്തത്? എന്ന് ഞാന്‍ ആലോചിച്ചു. ഉടന്‍ തന്നെ പ്രിയങ്കയെ വിളിച്ചു. അടുത്ത ദിവസം അമ്മയോടൊപ്പം അവര്‍ വന്നു.

രണ്ടു പേരും കരച്ചിലായിരുന്നു. ഓപ്പറേഷനെക്കുറിച്ച് അവര്‍ എന്നോട് പറഞ്ഞു, പ്രിയങ്കയുടെ മൂക്കിന് താഴെ ഒരു അടയാളം അവശേഷിപ്പിച്ചിട്ടുണ്ട് എന്നും. അത് ഇന്നും അവിടെയുണ്ട്. സുഖം പ്രാപിക്കാന്‍ മാസങ്ങളെടുക്കുമെന്ന് അവര്‍ പറഞ്ഞു, ഇതിനകം ഒപ്പിട്ട നിരവധി പ്രോജക്റ്റുകളില്‍ നിന്ന് പ്രിയങ്കയെ ഒഴിവാക്കി,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘എന്തിനു അത് ചെയ്തു? എന്ന് ചോദിച്ച അങ്കിളിനോട് തനിക്ക് സൈനസ് പ്രശ്‌നമുള്ളതുകൊണ്ടാണെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ സര്‍ജറി പാളിപ്പോയതിനാല്‍ പ്രിയങ്ക മാനസികമായി മോശമായ അവസ്ഥയിലായിരുന്നു. ‘സ്വന്തം നാടായ ബറേലിയിലേക്ക് മടങ്ങാനും കുറച്ച് മാസങ്ങള്‍ക്ക് ശേഷം തിരിച്ചു വരാനും അവര്‍ തീരുമാനിച്ചു, ഒപ്പം ആണ് നല്‍കിയ തുക എനിക്ക് തിരികെ നല്‍കുകയായിരുന്നു,’ അനില്‍ പറഞ്ഞു.

അവര്‍ക്കൊപ്പം നില്‍ക്കാന്‍ താന്‍ തീരുമാനിച്ചതായും അനില്‍ ശര്‍മ പറയുന്നു. തുടര്‍ന്ന് അദ്ദേഹം യഷ് രാജ് ഫിലിംസില്‍ ജോലി ചെയ്തിരുന്ന, മാധുരി ദീക്ഷിത്, ശ്രീദേവി എന്നിവരോടൊപ്പം പ്രവര്‍ത്തിച്ച, ഒരു മുതിര്‍ന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ വിളിച്ചു.

‘ഞാന്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റിനോട് പറഞ്ഞു, ‘ദാദാ, യേ ലഡ്കി ഹേ, ഇസ്‌കാ ക്യാ കര്‍ സക്തേ ഹേ (ഇതാണ് പെണ്‍കുട്ടി, ഇത് ശരിയാക്കാന്‍ നമുക്ക് എന്തുചെയ്യാന്‍ കഴിയും)? എന്തെങ്കിലും ചെയ്യുമെന്ന് പറഞ്ഞു. മൂന്ന് ദിവസത്തിന് ശേഷം ഞങ്ങള്‍ പ്രിയങ്കയുമായി ഒരു സ്‌ക്രീന്‍ ടെസ്റ്റ് ഷൂട്ട് ചെയ്തു. ഒരു ചെറിയ വിഗ് നല്‍കിയാണ് അത് ചെയ്തത്. ടെസ്റ്റ് ഷൂട്ട് ചെയ്തു കഴിഞ്ഞു സണ്ണി ഡിയോള്‍ ഉള്‍പ്പെടെയുള്ളവരെ ഞങ്ങള്‍ അത് കാണിച്ചു. സുന്ദരിയാണെന്ന് എല്ലാവരും പറഞ്ഞു,’ അദ്ദേഹം പറഞ്ഞു.

പ്രിയങ്കയുടെ നിശ്ചയദാര്‍ഢ്യത്തെ താന്‍ എന്നും പ്രശംസിച്ചിരുന്നുവെന്നും അവരുടെ സിനിമാ യാത്രയില്‍ തന്റെ പങ്ക് ആകസ്മികമാണെന്നും അനില്‍ പറഞ്ഞു. തന്റെ സഹായമില്ലെങ്കിലും പ്രിയങ്ക വിജയം കാണുമായിരുന്നു. അടുത്തിടെ, ഗദര്‍ 2ന്റെ വിജയത്തിന് ശേഷം, പ്രിയങ്കയും അവളുടെ ഭര്‍ത്താവ് നിക്ക് ജോനാസും അനില്‍ ശര്‍മ്മയ്ക്ക് ഒരു അഭിനന്ദന സമ്മാനം അയച്ചു. അതിന്റെ ചിത്രം അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടിരുന്നു.

520 കോടിയിലധികം നേടി ‘ഗദ്ദര്‍ 2’ മുന്നേറുകയാണ്. പ്രിയങ്കയാകട്ടെ, െ്രെപം വീഡിയോയുടെ ബിഗ് ബജറ്റ് സീരീസായ ‘സിറ്റാഡലിലും’ റൊമാന്റിക് നാടകമായ ‘ലവ് എഗെയ്‌നി’ലും അഭിനയിച്ചിരുന്നു.

More in News

Trending

Recent

To Top