Connect with us

മോഹൻലാലിനെ മുഖ്യാതിഥിയാക്കാമെങ്കിൽ ഒട്ടേറെ സംസ്ഥാന അവാർഡുകൾ നേടിയ ഉർവശിയെ എന്തുകൊണ്ടു മുഖ്യാതിഥിയാക്കുന്നില്ല.? – ഡോ . ബിജു

Malayalam Breaking News

മോഹൻലാലിനെ മുഖ്യാതിഥിയാക്കാമെങ്കിൽ ഒട്ടേറെ സംസ്ഥാന അവാർഡുകൾ നേടിയ ഉർവശിയെ എന്തുകൊണ്ടു മുഖ്യാതിഥിയാക്കുന്നില്ല.? – ഡോ . ബിജു

മോഹൻലാലിനെ മുഖ്യാതിഥിയാക്കാമെങ്കിൽ ഒട്ടേറെ സംസ്ഥാന അവാർഡുകൾ നേടിയ ഉർവശിയെ എന്തുകൊണ്ടു മുഖ്യാതിഥിയാക്കുന്നില്ല.? – ഡോ . ബിജു

മോഹൻലാലിനെ മുഖ്യാതിഥിയാക്കാമെങ്കിൽ ഒട്ടേറെ സംസ്ഥാന അവാർഡുകൾ നേടിയ ഉർവശിയെ എന്തുകൊണ്ടു മുഖ്യാതിഥിയാക്കുന്നില്ല.? – ഡോ . ബിജു

മോഹൻലാലിനെ സംസ്ഥാന പുരസ്‌കാര ദാന ചടങ്ങിൽ പങ്കെടുപ്പിക്കരുതെന്നു പറഞ്ഞു മുഖ്യമന്ത്രിക്ക് നൽകിയ ഭീമ ഹർജിയും അതിനു പിന്നിലെ വിവാദങ്ങളുമൊക്കെ സജീവമാകുമ്പോളും മോഹൻലാലിനെ പങ്കെടുപ്പിക്കണമെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ മോഹന്ലാലിനെതിരേയല്ല പ്രതിഷേധമെന്നാണ് ഡോ . ബിജു പറയുന്നത്.

“സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണച്ചടങ്ങിൽ മുഖ്യാതിഥി പാടില്ലെന്ന് എന്നെപ്പോലുള്ളവർ വാദിക്കുന്നതു മോഹൻലാലിനോടുള്ള എതിർപ്പുകൊണ്ടാണെന്നു ചിലർ വ്യാഖ്യാനിക്കുന്നുണ്ട്. മോഹൻലാൽ എന്ന വ്യക്തിയോട് എനിക്ക് ഇഷ്ടമേയുള്ളൂ. അതേസമയം, അദ്ദേഹത്തെയെന്നല്ല ആരെയും മുഖ്യാതിഥിയായി വിളിക്കാൻ പാടില്ലെന്ന കർശനനിലപാടിൽ ​ഉറച്ചുനിൽക്കുന്നു.

ഒട്ടേറെ സംസ്ഥാന, ദേശീയ പുരസ്കാരങ്ങൾ നേടിയ മോഹൻലാലിനെ മുഖ്യാതിഥിയാക്കുന്നതിൽ തെറ്റില്ലെന്നു വാദിക്കുന്നവരുണ്ട്. അങ്ങനെയെങ്കിൽ, ഒട്ടേറെ സംസ്ഥാന അവാർഡുകൾ നേടിയ ഉർവശിയെ എന്തുകൊണ്ടു മുഖ്യാതിഥിയാക്കുന്നില്ല. താരപ്പകിട്ടു മാത്രമാണു സർക്കാർ ലക്ഷ്യമിടുന്നതെന്ന് ഇതിൽനിന്നു വ്യക്തമാണ്. ഇതിനോടാണു വിയോജിപ്പ്.

സംസ്ഥാന അവാർഡ് ജേതാക്കളോട് ആദരം പ്രകടിപ്പിക്കാനായി സംഘടിപ്പിക്കുന്ന ചടങ്ങാണിത്. അവിടെ മുഖ്യാതിഥി മുഖ്യമന്ത്രിയാണ്. അവാർഡ് ജേതാക്കളാണ് അതിഥികൾ. അതിനപ്പുറം മോഹൻലാലിനെ കൊണ്ടുവരുന്നതു ശരിയല്ല. അതുകൊണ്ടാണ് എതിർപ്പ്. ലാലുമായി മത്സരിച്ച് അവാർഡ് നേടിയവരാണ് അവിടെയെത്തുന്നത്. അവർക്കു മുന്നിൽ അവരെക്കാൾ ഉയർന്നനിലയിൽ അദ്ദേഹത്തെ പ്രതിഷ്ഠിക്കാൻ പാടില്ല. ഒപ്പം, അവാർഡ് വിതരണച്ചടങ്ങിനെ മെഗാഷോ ആക്കി മാറ്റുന്നതും ശരിയല്ല.

‘അമ്മ’യും ഡബ്ല്യുസിസിയും തമ്മിലുള്ള പ്രശ്നത്തെ ഇതുമായി ബന്ധിപ്പിക്കേണ്ട കാര്യമില്ല. ‘അമ്മ’ പ്രസിഡന്റ് ആയതുകൊണ്ടാണു മോഹൻലാലിനെതിരെ വ്യക്തിപരമായ എതിർപ്പുയരുന്നത്. കാരണം, പ്രസിഡന്റ് എന്ന നിലയിൽ അദ്ദേഹം സ്വീകരിച്ച നിലപാടുകളോടു പലർക്കും വിയോജിപ്പുണ്ട്. അദ്ദേഹത്തിന്റെ സിനിമകളിലെ സ്ത്രീവിരുദ്ധ നിലപാടുകളോടും എതിർപ്പുണ്ട്. അതു നിലനിൽക്കെ, അദ്ദേഹത്തോടുള്ള വ്യക്തിപരമായ ഇഷ്ടം ഇപ്പോഴുമുണ്ട്. ബിജു പറയുന്നു.

ഈ വർഷം മോഹൻലാലിനെ മുഖ്യാതിഥിയാക്കിയാൽ അടുത്തവർഷം മമ്മൂട്ടിയായിരിക്കും വരിക; പിന്നീടു രാഷ്ട്രീയക്കാർ ഉൾപ്പെടെ ആരും വരാം. ഭരണം മാറിവരുന്നത് അനുസരിച്ചു ഭരിക്കുന്നവർക്കു താൽപര്യമുള്ളവരും മോശപ്പെട്ട പ്രതിച്ഛായയുള്ളവരും മുഖ്യാതിഥിയായി വരുന്ന സാഹചര്യം ഉണ്ടാകാം. അതു മോശം കീഴ്‌വഴക്കമാണ്. അതിനെയാണു ഞങ്ങൾ എതിർക്കുന്നത്. അല്ലാതെ മോഹൻലാൽ എന്ന വ്യക്തിയെ അല്ല. മോഹൻലാലിനെതിരെ നിവേദനം നൽകിയെന്ന കാര്യം പ്രകാശ് രാജ് നിഷേധിച്ചുവെന്നു പറയുന്നതിൽ അർഥമില്ല.

മോഹൻലാലിനെതിരെയുള്ള നിവേദനത്തിൽ ഒപ്പിട്ടോയെന്നു ചോദിച്ചാൽ പ്രകാശ് രാജ് മാത്രമല്ല, ഞങ്ങൾ 107 പേരും നിഷേധിക്കും. കാരണം, അതിൽ മോഹൻലാലിന്റെ പേരു പറയുന്നേയില്ല. മുഖ്യാതിഥി വേണ്ടെന്ന നിലപാടു മാത്രമാണുള്ളത്.

പൊതുജനങ്ങൾക്കു താരങ്ങളെ കാണാനാണ് അവാർഡ് നിശ സംഘടിപ്പിക്കുന്നതെന്ന സർക്കാർ വാദം ശരിയല്ല. ഒട്ടേറെ അവാർഡ് നിശകൾ നമ്മുടെ നാട്ടിൽ നടക്കുന്നുണ്ട്. പൊതുജനങ്ങൾക്കു കാണാൻ ഒരുപാട് അവസരവുമുണ്ട്. സംസ്ഥാന അവാർഡ് വിതരണം അതിനപ്പുറം, അന്തസ്സോടെ നടത്തേണ്ട ചടങ്ങാണ്. അവാർഡ് ജേതാക്കളുടെ ചെലവിൽ പൊതുജനങ്ങൾക്കു താരങ്ങളെ കാണാൻ അവസരം ഒരുക്കേണ്ടതില്ല. സിനിമയെന്നാൽ താരങ്ങൾ മാത്രമാണെന്ന സങ്കൽപം സർക്കാരിന് ഉണ്ടാകാൻ പാടില്ല.

doctor biju about mohanlal and urvashi

More in Malayalam Breaking News

Trending

Recent

To Top