Malayalam
ഡൽഹിയിലെ സ്പെഷ്യൽ റിസപ്ഷനിൽ കേന്ദ്രമന്ത്രി രാജ്നാഥ് സിംഗിന്റെ കാൽതൊട്ട് അനുഗ്രഹം വാങ്ങി ദിയയും അശ്വിനും; അച്ഛന്റെ സർപ്രൈസിൽ ഞെട്ടി താരപുത്രി
ഡൽഹിയിലെ സ്പെഷ്യൽ റിസപ്ഷനിൽ കേന്ദ്രമന്ത്രി രാജ്നാഥ് സിംഗിന്റെ കാൽതൊട്ട് അനുഗ്രഹം വാങ്ങി ദിയയും അശ്വിനും; അച്ഛന്റെ സർപ്രൈസിൽ ഞെട്ടി താരപുത്രി
കുറച്ച് ദിവസങ്ങളായി നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ വിവാഹ വിശേഷങ്ങളാണ് സോഷ്യൽ മീഡിയ നിറയെ. ദിയയുടെ അടുത്ത സുഹൃത്തായ അശ്വിൻ ഗണേഷാണ് ദിയയുടെ കഴുത്തിൽ താലി ചാർത്തിയത്. ഈ വിവാഹം സോഷ്യൽ മീഡിയയിലും ഏറെ ചർച്ചയായിരുന്നു. വിവാഹം ലളിതമായി നടത്തിയ ദിയ കൃഷ്ണ അതിനുശേഷമുള്ള റിസപ്ഷൻ ചടങ്ങുകളെല്ലാം ഒഴിവാക്കിയിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ കുറച്ച് അതിഥികൾ മാത്രമാണ് തിരുവനന്തപുരത്തെ സ്വകാര്യ ആഡംബര ഹോട്ടലിൽ നടന്ന ചടങ്ങിൽ പങ്കെടുത്തത്.
എന്നാൽ ഡൽഹിയിൽ ദിയയ്ക്കും അശ്വിനും വേണ്ടി കൃഷ്ണ കുമാർ റിസെപ്ഷൻ നടത്തിയിരുന്നു. കൃഷ്ണ കുമാറും ഭാര്യ സിന്ധു കൃഷ്ണയും മാത്രമാണ് ഈ റിസപ്ഷനിൽ ഉണ്ടായിരുന്നത്. ഇതിന്റെ വീഡിയോ ദിയ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. വിശിഷ്ട അതിഥിയായി കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് ആണ് വന്നിരുന്നത്. പൂച്ചെണ്ടുമായിട്ടാണ് അദ്ദേഹം അശ്വിനേയും ദിയയേയും കാണാൻ എത്തിയത്.
ദിയയും അശ്വിനും അദ്ദേഹത്തിന്റെ കാൽതൊട്ട് അനുഗ്രഹം വാങ്ങുകയും ചെയ്തു. ഒരുപാട് നേരം നവ ദമ്പതികൾക്കും കുടുംബത്തിനുമൊപ്പം ഇരുന്ന് സംസാരിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. അദ്ദേഹം അടുത്ത തവണ തിരുവനന്തപുരത്ത് എത്തുമ്പോൾ വന്ന് കാണാണമെന്നും ഇരുവരോടും പറഞ്ഞിട്ടുണ്ട്.
എന്തായാലും അച്ഛന്റെ ഈ സർപ്രൈസിൽ മകളും മരുമകനും ശരിക്കും ഞെട്ടിയെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. വളരെ വൈകിയാണ് ഇക്കാര്യം തങ്ങൾ അറിഞ്ഞതെന്ന് ദിയ പറയുന്നുണ്ട്. ദിയയുടെ കല്യാണം എന്ത് കൊണ്ട് ഇത്ര ലളിതമായി നടത്തിയെന്നാണ് ആരാധകർ ചോദിക്കുന്നത്. ഇതിനുള്ള ഉത്തരം കൃഷ്ണകുമാർ തന്നെ പറഞ്ഞിട്ടുമുണ്ട്. മകളുടേത് ലളിതമായ വിവാഹമായിരിക്കുമെന്നും എല്ലാ ചിലവുകളും അവർ തന്നെയാണ് നോക്കുന്നതെന്നും കൃഷ്ണകുമാർ പറഞ്ഞിരുന്നു.
മോള് തന്നെ പറഞ്ഞു എനിക്ക് ചെറിയ കല്യാണം മതിയെന്ന്. അത് കേട്ടപ്പോൾ ഞാനും വളരെ സന്തോഷത്തിലായി. മാത്രമല്ല എന്റെ അടുത്ത് പ്രത്യേകം പറഞ്ഞു… അച്ഛനും അമ്മയും ചെലവാക്കേണ്ടതില്ല. ഞങ്ങൾ നടത്തിക്കോളാമെന്ന്. അത് കേട്ടപ്പോൾ എനിക്ക് അതിനേക്കാൾ വലിയ സന്തോഷമായി.
ഇന്ന് പലയിടത്തും മാതാപിതാക്കൾക്ക് കല്യാണത്തിന് വലിയ രീതിയിൽ ചിലവാക്കാൻ പണമുണ്ടാകില്ല അല്ലെങ്കിൽ ആഗ്രഹം കാണില്ല. പക്ഷെ മക്കളുടെ പ്രഷർ കാരണമാണ് വലിയ രീതിയിൽ വിവാഹം നടത്തുന്നത്. ഇങ്ങനെയൊക്കെ സമൂഹത്തിൽ നടക്കുമ്പോൾ കല്യാണം ചെറിയ തോതിൽ മതിയെന്ന് മകൾ പറഞ്ഞെങ്കിൽ അനുഗ്രഹിക്കപ്പെട്ടവനാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേ സമയം തങ്ങളുടെ വിവാഹവുമായി ബന്ധപ്പെട്ട ഒരു രഹസ്യം ദിയ പങ്കുവെച്ചിരുന്നു. സെപ്റ്റംബർ അഞ്ചിന് നടന്നത് ഔദ്യോഗികമായിട്ടുള്ള വിവാഹമാണെന്നും ഇതിന് മുൻപ് തന്നെ തങ്ങളുടെ വിവാഹം കഴിഞ്ഞിട്ടുണ്ടെന്നുമാണ് ദിയ പറഞ്ഞത്. കഴിഞ്ഞ വർഷം ഒരു ക്ഷേത്രത്തിൽ വെച്ച് അശ്വിൻ തന്നെ താലികെട്ടി സിന്ദൂരം അണിയിക്കുന്ന വീഡിയോയാണ് ദിയ പങ്കിട്ടിരിക്കുന്നത്. ദിയയുടെ ഓഫീഷ്യൽ താലികെട്ട് ചടങ്ങാണ് ഇക്കഴിഞ്ഞ സെപ്റ്റംബറിൽ നടന്നത്.
എന്നാൽ കഴിഞ്ഞ വർഷം മുതൽ ഇരുവരും ഭാര്യ ഭർത്താക്കന്മാരായി ജീവിച്ച് തുടങ്ങിയിരുന്നു. ഞങ്ങളുെട ചെറിയൊരു സ്ക്രീട്ട് എന്ന് പറഞ്ഞാണ് രഹസ്യ വിവാഹത്തിന്റെ വീഡിയോ ദിയ പുറത്ത് വിട്ടത്. എന്ത് സംഭവിച്ചാലും ഒരുമിച്ച് നിൽക്കുമെന്ന് ഞങ്ങൾ കഴിഞ്ഞ വർഷം പരസ്പരം വാക്ക് നൽകിയിരുന്നു. ഇതായിരുന്നു ലോകം അറിയാത്ത ഞങ്ങളുടെ രഹസ്യമെന്നും വീഡിയോയിൽ ദിയ കുറിച്ചിരുന്നു. ഇരുവരുടെയും അടുത്ത സുഹൃത്തുക്കളായ അഞ്ജലിയും അഭിയും മാത്രമാണ് ആ രഹസ്യ വിവാഹത്തിന് സാക്ഷ്യം വഹിച്ചത്.
