Malayalam
ദുബായില്‍ പ്രണയ ദിനം ഗംഭീരമാക്കാന്‍ ദിയയും അശ്വിനും; സ്വിമ്മിങ് പൂളില്‍ നിന്നുള്ള ചിത്രങ്ങല്‍ വൈറല്‍
ദുബായില്‍ പ്രണയ ദിനം ഗംഭീരമാക്കാന്‍ ദിയയും അശ്വിനും; സ്വിമ്മിങ് പൂളില്‍ നിന്നുള്ള ചിത്രങ്ങല്‍ വൈറല്‍
പ്രണയ ദിനം ഗംഭീരമായി ആഘോഷിക്കാന്‍ തയ്യാറെടുക്കുകയാണ് കമിതാക്കള്‍. പ്രണയ ദിനം ഏറ്റവും മനോഹരമായും വ്യത്യസ്തമായും ആഘോഷിക്കാനുള്ള തയ്യാറെടുപ്പുകള്‍ ഇപ്പോഴേ തുടങ്ങി കഴിഞ്ഞു. നടന് കൃഷ്ണ കുമാറിന്റെ മകള്‍ ദിയ കൃഷ്ണയും ആഘോഷങ്ങള്‍ തുടങ്ങിയിട്ടുണ്ട്. കൃഷ്ണകുമാറിന്റെ നാല് പെണ്മക്കളില് ദിയയാണ് ഏറ്റവും നന്നായി പ്രണയ ദിനം ആഘോഷിക്കാന്‍ പോകുന്നതെന്ന് താരപുത്രിയുടെ സോഷ്യല്‍മീഡിയ പേജില്‍ നിന്ന് തന്നെ വ്യക്തമാണ്.
കാരണം വാലന്റൈന്‍സ് ഡെയ്ക്ക് മുന്നോടിയായി കാമുകനൊപ്പം ദിയ ദുബായില്‍ എത്തി കഴിഞ്ഞു. പ്രണയദിനം അതുകൊണ്ട് തന്നെ ദിയയും കാമുകന് അശ്വിനും ദുബായില്‍ ആയിരിക്കും ആഘോഷിക്കുക. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ദിയ തന്റെ പ്രണയം പരസ്യപ്പെടുത്തിയത്. ഏറെ നാളുകളായി ദിയയുടെ ഉറ്റ സുഹൃത്തായ അശ്വിന് മോതിരം അണിയിച്ച് പ്രപ്പോസ് ചെയ്യുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ ട്രെന്റിങായിരുന്നു.
സോഫ്റ്റ്വെയര് ഡെവലപ്പറാണ് ദിയയുടെ കാമുകന് അശ്വിന് ഗണേഷ്. ദിയയുടെ ബിസിനസില്‍ അടക്കം ഏറ്റവും കൂടുതല്‍ സഹായം ചെയ്ത് കൊടുക്കുന്നത് അശ്വിനാണ്. ദുബായിലേക്ക് യാത്ര തിരിക്കുന്നതിന് മുന്നോടിയായുള്ള ഷോപ്പിങിന്റെ വീഡിയോ അടക്കം ദിയ തന്റെ യുട്യൂബ് ചാനല്‍ വഴി പങ്കിട്ടിരുന്നു. അശ്വിന് ഇതുവരെ ദുബായ് വിസിറ്റ് ചെയ്തിട്ടില്ലെന്നതിനാലാണ് ദിയ അവധി ആഘോഷിക്കാന്‍ ഇവിടേക്ക് തന്നെ എത്തിയത്. ദുബായില്‍ എത്തിയശേഷം ഗ്ലോബല്‍ വില്ലേജില്‍ ഇരുവരും സന്ദര്‍ശനം നടത്തിയിരുന്നു.
ഇപ്പോഴിതാ ദുബായില്‍ എത്തിയശേഷമുള്ള ആദ്യത്തെ റൊമാന്റിക്ക് ചിത്രം പങ്കിട്ടിരിക്കുകയാണ് അശ്വിന് ഗണേഷ്. ദിയയ്ക്കൊപ്പം സ്വിമ്മിങ് പൂളില്‍ റിലാക്സ് ചെയ്യുന്ന ഫോട്ടോയാണ് അശ്വിന് ഗണേഷ് പങ്കിട്ടത്. ഫോട്ടോ ഞൊടിയിയില്‍ വൈറലായി. ദിയ-അശ്വിന് ജോഡി ട്രെന്റിങാണ് എന്നതുകൊണ്ട് തന്നെ നിരവധി പേരാണ് അശ്വിന്റെ ഫോട്ടോയ്ക്ക് കമന്റുകളുമായി എത്തിയത്. ഏറെയും പ്രശംസ ലഭിച്ചത് സ്വിമ്മിങ് പൂളിലെ ഫോട്ടോയ്ക്ക് അശ്വിന് നല്കിയ ക്യാപ്ഷനായിരുന്നു.
ആ വരി സൂപ്പറായി എന്ന കമന്റുകള്‍ ചിത്രത്തിന് താഴെ നിരവധി വന്നിട്ടുണ്ട്. മറ്റ് ചില കമന്റുകള്‍ പതിവുപോലെ ദിയ-അശ്വിന് പ്രണയത്തിന്റെ കാലാവധി പ്രവചിച്ചുളളതാണ്. ഇതും കുറച്ച് കഴിഞ്ഞാല്‍ സ്വാഹ എന്നാണ് ചിലര്‍ ദിയയുടെ പ്രണയത്തെ പരിഹസിച്ച് കുറിച്ചത്. ഇരുവരുടെയും ആദ്യത്തെ വാലന്റൈന്‍സ് ഡെയാണ് വരാന്‍ പോകുന്നത്. അതുകൊണ്ട് തന്നെ അത് സ്പെഷ്യലാക്കാന്‍ ഇരുവരും എന്തായിരിക്കും പ്ലാന്‍ ചെയ്തിട്ടുണ്ടാവുക എന്നറിയാനുള്ള ആകാംഷയും ആരാധകര്‍ക്കുണ്ട്.
ദുബായിലേക്ക് പറക്കും മുമ്പ് കസ്റ്റമൈസ്ഡ് ആയിട്ടുള്ള മഗും വൈനും ചുവന്ന റോസാപ്പൂക്കളും കപ്പിള്‍ ഫോട്ടോയുമെല്ലാമടങ്ങിയ ഒരു ഗിഫ്റ്റ് ഹാംപര്‍ ദിയ അശ്വിന് സര്‍െ്രെപസായി സമ്മാനിച്ചിരുന്നു. അതിന്റെ വീഡിയോയും ഇരുവരും സോഷ്യല്‍മീഡിയയില്‍ പങ്കിട്ടിരുന്നു. ഈ വര്‍ഷമോ അടുത്ത വര്‍ഷമോ വിവാഹിതരാകാന്‍ പ്ലാനുണ്ടെന്നാണ് അടുത്തിടെ ദിയ പറഞ്ഞത്.
പ്രണയം പരസ്യപ്പെടുത്തിയശേഷം ഇരുവരും ഒരുമിച്ച് അഭിമുഖങ്ങളിലും പ്രത്യക്ഷപ്പെട്ടിരുന്നു. ‘സോഷ്യല്‍മീഡിയ വഴിയുള്ള നെഗറ്റീവ് വിമര്‍ശനങ്ങളെ ഞങ്ങളുടെ കുടുംബം കാര്യമാക്കാറേയില്ല. നമ്മള് നമ്മളുടെ ജീവിതവുമായി മുന്നോട്ട് പോകുമ്പോള്‍ ഇല്ലാത്ത കാര്യങ്ങള്‍ ട്വിസ്റ്റ് ചെയ്ത് പറയുന്നവര്‍ക്കായിരിക്കും ബുദ്ധിമുട്ട്. അല്ലാതെ ഞങ്ങള്‍ കാര്യമാക്കാറില്ല. ചില ട്രോളുകളൊക്കെ കാണുമ്പോള്‍ ഞാന്‍ ചിരിക്കും.
അത് ഞാന്‍ എഞ്ചോയ് ചെയ്യാറുമുണ്ട്. മീമുകളും ട്രോളുകളുമൊക്കെ ഉണ്ടാക്കണമെങ്കില്‍ എന്റെ വ്ലോഗ് ഇരുന്ന് കാണണമല്ലോ ഞാന്‍ പോലും എന്റെ വ്ലോഗ് കാണാറില്ല. ഇവരൊക്കെ കാണുന്നത് കൊണ്ടാണ് എനിക്ക് റെവന്യൂ കിട്ടുന്നത്’, എന്നാണ് വിമര്‍ശനങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ ദിയ പറഞ്ഞത്. ‘നിങ്ങളുടെയെല്ലാം സ്നേഹത്തിനും ആശംസകള്‍ക്കും നന്ദി.
പിന്നെ കശ്മീരിലെ ഇന്റിമേറ്റ് ചിത്രങ്ങള്‍ കണ്ട് കാഴ്ചക്കാരെ പൊട്ടന്മാരാക്കിയെന്ന് പറയുന്ന വിഡ്ഢികളോട്, ഞാനൊന്ന് വിശദീകരിക്കട്ടെ. ഒരാളോട് പ്രണയം തോന്നാതെ എങ്ങനെയാണ് പ്രൊപ്പോസ് ചെയ്ത ഉടനെ തന്നെ ഞാന്‍ എങ്ങനെയാണ് യെസ് പറയുക? ഒരാളെ സ്നേഹിക്കാനും മനസിലാക്കാനും ഉള്ള സമയം ആയി കണക്കാക്കണം അത്.” എന്നാണ് ദിയ പറയുന്നത്.
