Connect with us

ഒരു പ്രശസ്ത നടിയുടെ വീട്ടില്‍ ചെന്നപ്പോള്‍ കണ്ട കാഴ്ച, അവരുടെ ഭര്‍ത്താവ് സംവിധായകനാണ്, ഭര്‍ത്താവ് അവരെ കുനിച്ച് നിര്‍ത്തി ഇടിക്കുന്നു; മണിയന്‍പിള്ള രാജു

Malayalam

ഒരു പ്രശസ്ത നടിയുടെ വീട്ടില്‍ ചെന്നപ്പോള്‍ കണ്ട കാഴ്ച, അവരുടെ ഭര്‍ത്താവ് സംവിധായകനാണ്, ഭര്‍ത്താവ് അവരെ കുനിച്ച് നിര്‍ത്തി ഇടിക്കുന്നു; മണിയന്‍പിള്ള രാജു

ഒരു പ്രശസ്ത നടിയുടെ വീട്ടില്‍ ചെന്നപ്പോള്‍ കണ്ട കാഴ്ച, അവരുടെ ഭര്‍ത്താവ് സംവിധായകനാണ്, ഭര്‍ത്താവ് അവരെ കുനിച്ച് നിര്‍ത്തി ഇടിക്കുന്നു; മണിയന്‍പിള്ള രാജു

സഹനടനായും ഹാസ്യവേഷങ്ങളിലുമൊക്കെ മലയാളത്തില്‍ തിളങ്ങിയ താരമാണ് മണിയന്‍പിളള രാജു. ഒരുകാലത്ത് മോഹന്‍ലാല്‍ സിനിമകളില്‍ എല്ലാം സ്ഥിരം സാന്നിധ്യമായിരുന്നു നടന്‍. നിരവധി വിജയചിത്രങ്ങളില്‍ പ്രധാന കഥാപാത്രമായ മണിയന്‍പിളള രാജു 400ഓളം സിനിമകളിലാണ് അഭിനയിച്ചത്. മോളിവുഡിലെ മുന്‍നിര സംവിധായകരുടെയും താരങ്ങളുടെയുമെല്ലാം സിനിമകളില്‍ മണിയന്‍പിളള രാജു ഭാഗമായിരുന്നു.

അഭിനേതാവ് എന്നതിലുപരി നിര്‍മ്മാതാവായും അവതാരകനായും വിധികര്‍ത്താവായുമൊക്കെ സജീവമായ മണിയന്‍പിള്ള രാജു പ്രേക്ഷകര്‍ക്ക് സുപരിചിതനാണ്. ഇദ്ദേഹത്തിന്റെ മകന്‍ നിരഞ്ജനും ഇന്ന് അഭിനയ രംഗത്ത് സജീവമാണ്. കരിയറിലെ തുടക്ക കാലം മണിയന്‍പിള്ള രാജുവിനെ സംബന്ധിച്ച് പ്രതിസന്ധികള്‍ നിറഞ്ഞതായിരുന്നു. അവസരങ്ങള്‍ തേടി നടന് ഒരുപാട് തവണ അലയേണ്ടി വന്നിട്ടുണ്ട്. തന്റെ സ്‌കൂള്‍ പഠനകാലത്തെക്കുറിച്ചും കരിയറിലെ തുടക്ക നാളുകളെക്കുറിച്ചും സംസാരിക്കുകയാണിപ്പോള്‍ മണിയന്‍പിള്ള രാജു.

നടി മല്ലിക സുകുമാരനും താനും ഒരു സ്‌കൂളില്‍ പഠിച്ചവരാണെന്ന് മണിയന്‍പിള്ള രാജു പറയുന്നു. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍. ഒന്നാം ക്ലാസ് മുതല്‍ നാലാം ക്ലാസ് മുതല്‍ ഒരു സ്‌കൂളില്‍ പഠിച്ചവരാണ്. ഞങ്ങളുടെ ക്ലാസ് ടീച്ചര്‍ വരാത്തപ്പോള്‍ മോണിറ്ററായിട്ട് അടുത്ത ക്ലാസിലെ മല്ലികയാണ് വരുന്നത്. അന്ന് മോഹമല്ലിക എന്നാണ് പേര്. കൈനിക്കര ഫാമിലിയില്‍ നിന്ന് വരുന്നതിന്റെ എടുപ്പും ജാഡയുമാെക്കെ ഉണ്ട്. എല്ലാവരെയും ഒരു പുച്ഛം. പഠിക്കാന്‍ മിടുക്കി.

പാടാനറിയാം. എന്തുകൊണ്ടും ടോപ് ആണവിടെ. ക്ലാസില്‍ ഞാന്‍ സംസാരിക്കുന്നതിനാല്‍ മല്ലിക എന്റെ പേര് എഴുതി വെച്ച് അടി വാങ്ങിച്ച് തരും. പെന്‍സില്‍, കളര്‍ പെന്‍സിലുമൊക്കെ മറ്റേ പിള്ളേര്‍ കൈക്കൂലി കൊടുക്കും. ഞാന്‍ കൊടുക്കാത്തത് കൊണ്ടാണ് എന്റെ പേര് എഴുതുന്നതെന്ന് ഞാന്‍ പറയുമായിരുന്നു. എന്നാലും നമുക്കൊരു ആരാധന ഉണ്ടായിരുന്നു.

കഥാപ്രസംഗമുണ്ട്, ഗംഭീരമായി പാടും. നല്ല കലാകാരിയായതിനാല്‍ അന്നേ ബഹുമാനവും സ്‌നേഹവും ഉണ്ടായിരുന്നെന്ന് മണിയന്‍ പിള്ള രാജു ഓര്‍ത്തു. സിനിമാ ലോകത്ത് അവസരങ്ങള്‍ തേടി നടന്ന കാലത്തെക്കുറിച്ചും ഇദ്ദേഹം സംസാരിച്ചു. അടയാര്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ പഠിച്ച ശേഷം ചാന്‍സിന് വേണ്ടി കോടമ്പാക്കത്ത് വന്ന താമസിക്കുന്നു. ആദ്യം വിന്‍സെന്റ് മാഷിനെ കാണാന്‍ പോയി. പുള്ളിയുടെ വീട്ടില്‍ പോയപ്പോള്‍ ഭാര്യയുമായി എന്തോ വഴക്ക് നടക്കുകയാണ്.

ഞാന്‍ വീടിന്റെ നടയില്‍ ചെന്നപ്പോേള്‍ രണ്ട് ദോശയും ഒരു പ്ലേറ്റും എന്റെ തലവഴി പോയി. സര്‍ ഇറങ്ങി വന്നു. എന്താണ് വേണ്ടതെന്ന് ചോദിച്ചു. ഞാന്‍ സുധീര്‍ കുമാര്‍, ഇന്‍സ്റ്റിറ്റിയൂട്ടില്‍ പഠിക്കുകയാണ്. സര്‍ പുതിയ ആള്‍ക്കാരെ വെച്ച് പടം എടുക്കുന്നു എന്നറിഞ്ഞെന്ന് പറഞ്ഞു. അതൊന്നും ഇവിടെ ഇല്ല, പോകൂ എന്ന് അദ്ദേഹം. ഒരു സ്റ്റുഡിയോയിലും പോയാല്‍ അകത്തേക്ക് വിടില്ല.

അത് കഴിഞ്ഞ് ഞാന്‍ മലയാളത്തില്‍ ഒരു പ്രശസ്ത നടിയുടെ വീട്ടില്‍ പോയി. അവരുടെ ഭര്‍ത്താവ് സംവിധായകനാണ്. അവരുടെ വീട്ടില്‍ ചെന്ന് തട്ടി. വാതില്‍ ചാരിയിട്ടേ ഉള്ളൂ. ശബ്ദം കേട്ട് തുറന്ന് നോക്കിയപ്പോള്‍. ഭര്‍ത്താവ് അവരെ കുനിച്ച് നിര്‍ത്തി ഇടിക്കുന്നു. പെട്ടെന്ന് എന്നെ കണ്ടു. എന്താ വേണ്ടതെന്ന് ചോദിച്ചു. അവസരത്തിന് വേണ്ടി വന്നതാണെന്ന് പറഞ്ഞപ്പോള്‍ അതിന് ഇങ്ങനെയാണോ ചെയ്യേണ്ടതെന്ന് ചോദിച്ചു. ഇങ്ങനെ തിക്താനുഭവങ്ങളുടെ പട്ടിക കിടക്കുമ്പോഴാണ് മല്ലിക കോടമ്പാക്കത്ത് താമസമുണ്ടെന്ന് അറിയുന്നത്.

തപ്പിപ്പിടിച്ച് ഫോണ്‍ നമ്പറില്‍ വിളിച്ചു. ശ്രീകുമാരന്‍ തമ്പി സര്‍ പടമെടുക്കുന്നുണ്ട്, ഞാനതില്‍ അഭിനയിക്കുന്നുണ്ട്, സുധീര്‍ കുമാര്‍ ഒന്ന് പോയി കാണെന്ന് പറഞ്ഞു. എന്റെ നോക്കി ശ്രീകുമാരന്‍ തമ്പി സര്‍ ആദ്യം ചോദിച്ചത് തന്റെ വീട്ടില്‍ കണ്ണാടി ഇല്ലേ എന്നാണ്. രണ്ട് കൊല്ലം ഇന്‍സ്റ്റിറ്റിയൂട്ടില്‍ പഠിച്ചത് അച്ഛനെയും അമ്മയെയും ദ്രോഹിക്കാന്‍ വേണ്ടിയാണ്. തനിക്ക് സിനിമയില്‍ ഒന്നും ആകാന്‍ പറ്റില്ലെന്ന് പറഞ്ഞു. അവിടെ നിന്ന് ഇറങ്ങി.

ഉമ ലോഡ്ജിലെത്തിയപ്പോള്‍ ഫോണ്‍ വന്നു. മോഹിനിയാട്ടം എന്ന സിനിമയില്‍ തനിക്ക് നാളെ ഒരു വേഷമുണ്ടെന്ന് പറഞ്ഞു. താന്‍ ഇറങ്ങിയ ശേഷം ബസ് സ്‌റ്റോപ്പില്‍ വെച്ച് കരയുന്നത് അദ്ദേഹത്തിന്റെ ഭാര്യ വീടിന്റെ മുകളില്‍ നിന്ന് കണ്ടു. ഭാര്യ ഇക്കാര്യം പറഞ്ഞതോടയാണ് ശ്രീകുമാരന്‍ തമ്പി തന്നെ സിനിമയലേക്ക് വിളിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇക്കാര്യം താനറിഞ്ഞതെന്നും മണിയന്‍പിള്ള രാജു ഓര്‍ത്തു.

More in Malayalam

Trending