Malayalam
തന്റെ ശക്തിയും, ഊര്‍ജ്ജവും അമ്മയില്‍ നിന്നുമാണ്; അമൃതാനന്ദമയിയ്ക്ക് മുന്‍പില്‍ തൊഴുകൈകളോടെ ദിവ്യ ഉണ്ണി
തന്റെ ശക്തിയും, ഊര്‍ജ്ജവും അമ്മയില്‍ നിന്നുമാണ്; അമൃതാനന്ദമയിയ്ക്ക് മുന്‍പില്‍ തൊഴുകൈകളോടെ ദിവ്യ ഉണ്ണി
മലയാളികളുടെ പ്രിയ നടിമാരില്‍ ഒരാളാണ് ദിവ്യ ഉണ്ണി. മികച്ച ഒരുപിടി നല്ല ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയ നായികമാരുടെ കൂട്ടത്തിലേയ്ക്ക് എത്തിപ്പെടാന്‍ താരത്തിനായി. ബാലതാരമായി സിനിമയിലേക്കെത്തി പിന്നീട് മുന്‍ നിര നായികമാരില്‍ ഒരാളായി മാറിയ നടിയാണ് ദിവ്യ ഉണ്ണി. നീയെത്ര ധന്യയെന്ന ചിത്രത്തിലൂടെയാണ് ദിവ്യ ശ്രദ്ധിക്കപ്പെടുന്നത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളാണ് താരത്തിന് ലഭിച്ചത്.
വിവാഹശേഷം സിനിമയില്‍ നിന്നും മാറി നില്‍ക്കുന്ന ദിവ്യ നൃത്ത സ്‌കൂള്‍ നടത്തുകയാണ് ഇപ്പോള്‍. സിനിമയില്‍ നിന്നുമെല്ലാം മാറി നിന്നുവെങ്കിലും ഇപ്പോഴും മലയാളിക്ക് ദിവ്യ ഉണ്ണിയോടുള്ള സ്‌നേഹത്തിന് കുറവൊന്നുമില്ല. ആദ്യ വിവാഹത്തിന് ശേഷം വിദേശത്തേക്ക് പോയ ദിവ്യ ഉണ്ണി ഏറെക്കാലം പൊതുജനങ്ങളില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായ ദിവ്യ പങ്കുവെയ്ക്കുന്ന വിശേഷങ്ങള്‍ എല്ലാം തന്നെ വൈറലാകാറുണ്ട്.
ഇപ്പോഴിതാ ദിവ്യ ഉണ്ണി പങ്കിട്ട ഒരു കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. മാതാ അമൃതാനന്ദമായി അമ്മ കൂടെയുള്ളത് തന്റെ ജീവിതത്തില്‍ ഒരു അനുഗ്രഹമായി കരുതുന്നുവെന്നും, അമ്മയുടെ അനുഗ്രഹം തന്റെ ജീവിതത്തില്‍ വെളിച്ചമെന്നും ദിവ്യ പറയുന്നു.
തന്റെ ശക്തിയും, ഊര്‍ജ്ജവും അമ്മയില്‍ നിന്നുമാണ്. അമൃതവര്ഷം 70 ല്‍ പങ്കെടുക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. ലോകാ സമസ്ത സുഖിനോ ഭവന്തു എന്ന അമ്മയുടെ ഡ്രീം സായൂജ്യമാകാനും, അമ്മയുടെ മക്കള്‍ക്ക് മനുഷ്യത്വവും സ്‌നേഹവും നിറയാനുള്ള പ്രാര്‍ത്ഥനയോടെ അമ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍ എന്നാണ് ദിവ്യ പറഞ്ഞത്.
അമൃതാനന്ദമയിയ്ക്ക് മുന്‍പില്‍ തൊഴുകൈകളോടെ കുടുംബസമേതമാണ് ദിവ്യ എത്തിയത്. ഭര്‍ത്താവിനും മക്കള്‍ക്കും ഒപ്പം എത്തിയ ദിവ്യ അമ്മയോട് ഒരു കുഞ്ഞെന്ന കണക്കെ സംസാരിക്കുന്നതും, അമ്മയുടെ അനുഗ്രഹം വാങ്ങുന്നതുമായ വീഡിയോ ദിവ്യ ആണ് സോഷ്യല്‍ മീഡിയ വഴി പങ്കുവച്ചത്.
2002 ല്‍ വിവാഹിതയായതോട് കൂടിയാണ് ദിവ്യ ഉണ്ണി സിനിമയില്‍ നിന്നും അപ്രത്യക്ഷയാവുന്നത്. പിന്നീട് ഭര്‍ത്താവിന്റെ കൂടെ വിദേശത്ത് സ്ഥിരതാമസമാക്കി. രണ്ട് മക്കള്‍ കൂടി ജനിച്ചതോടെ അവരുടെ കൂടെയുള്ള ജീവിതമായിരുന്നു. 2017 ല്‍ ഭര്‍ത്താവ് സുധീഷുമായി വേര്‍പിരിഞ്ഞ ദിവ്യ രണ്ടാമതും വിവാഹിതയായി. 2018 ലാണ് അമേരിക്കയില്‍ എന്‍ജിനീയറായ അരുണ്‍ കുമാറും ദിവ്യ ഉണ്ണിയും തമ്മിലുള്ള വിവാഹം നടക്കുന്നത്.
ദിവ്യയുടെ പുനര്‍വിവാഹം വലിയ വാര്‍ത്തയായിരുന്നു. അരുണുമായിട്ടുള്ള വിവാഹം കഴിഞ്ഞിട്ട് അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ സന്തോഷം പങ്കുവെച്ചാണ് ദിവ്യ എത്തിയിരിക്കുന്നത്. 2018 ഫെബ്രുവരി അഞ്ചിനായിരുന്നു അരുണ്‍ കുമാറും ദിവ്യ ഉണ്ണിയും തമ്മിലുള്ള വിവാഹം. ഹൂസ്റ്റണിലെ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വച്ച് താലിക്കെട്ടിയാണ് വിവാഹത്തിന്റെ ചടങ്ങുകള്‍ വളരെ ലളിതമായി നടത്തിയത്. വിവാഹചിത്രങ്ങള്‍ നടി തന്നെ പുറത്ത് വിട്ടതോട് കൂടിയാണ് ഇക്കാര്യം പുറംലോകം അറിയുന്നതും.
ഇപ്പോള്‍ താന്റെ നൃത്ത വിദ്യാലയത്തിന്റെയും മൂന്ന് മക്കളുടെയും കാര്യങ്ങള്‍ നോക്കുന്ന തിരക്കിലാണ് ദിവ്യ ഉണ്ണി. 20 വര്‍ഷത്തിലേറെയായി അമേരിക്കയില്‍ ആണെങ്കിലും ദിവ്യയുടെ വസ്ത്ര രീതികളില്‍ ഒന്നും അതിനനുസരിച്ചുള്ള മാറ്റങ്ങള്‍ ഇതുവരെ വന്നിട്ടില്ല. ഡ്രസ്സിങ്ങ് സ്‌റ്റൈലില്‍ പോലും മാറ്റം വരുത്താന്‍ ആഗ്രഹിച്ചിരുന്നില്ലെന്നാണ് ദിവ്യ ഉണ്ണി പറയുന്നത്.
അമേരിക്കയിലെത്തിയപ്പോഴും അധികം മാറ്റങ്ങളൊന്നുമില്ലാതെയാണ് താന്‍ ജീവിക്കുന്നത്. വസ്ത്രധാരണത്തില്‍ പോലും വലിയ മാറ്റങ്ങളില്ല. ചുരിദാറും സാരിയുമാണ് മിക്കപ്പോഴും ധരിക്കാറുള്ളത്. ഡാന്‍സ് സ്‌കൂളില്‍ ചുരിദാര്‍ മാത്രമേ പാടുള്ളൂവെന്ന് നിര്‍ബന്ധമുണ്ട് എന്നും ദിവ്യ പറഞ്ഞിരുന്നു. ഇന്ത്യന്‍ വസ്ത്രങ്ങളാണ് ഇപ്പോഴും കൂടുതലും ധരിക്കാറ്. സാരിയോ ചുരിദാറോ ആയിരിക്കും വേഷം ഡാന്‍സുമായി ബന്ധപ്പെട്ട് നില്‍ക്കുന്നത് കൊണ്ടുതന്നെ എപ്പോഴും നാടുമായി ഒരു കണക്ഷനുണ്ട്. ഡാന്‍സ് സ്‌കൂളില്‍ ചുരിദാറേ പാടുള്ളൂ എന്നൊരു നിയമം താനായിട്ട് കൊണ്ട് വന്നിട്ടുണ്ട്. അത് താന്‍ തന്നെ തെറ്റിച്ചാല്‍ ശരിയാകില്ലന്നുമാണ് താരം പറയാറുള്ളത്.
അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍, മികച്ച അവസരം ലഭിച്ചാല്‍ സിനിമയിലേക്ക് തിരികെ വരുമെന്ന് അടുത്തിടെ താരം പറഞ്ഞിരുന്നു. സിനിമ സംവിധാനം ചെയ്യുന്നവര്‍ക്കും എനിക്കും കുഴപ്പമില്ലാത്ത വിധം നല്ല സിനിമകള്‍ വന്നാല്‍ തീര്‍ച്ചയായും ചെയ്യാന്‍ തയ്യാറാണ് എന്നാണ് ദിവ്യ ഉണ്ണി പറഞ്ഞത്. ‘സിനിമയുമായിട്ടുള്ള കണക്ഷന്‍ താന്‍ ഒരിക്കലും ബ്രേക്ക് ആക്കിയിട്ടില്ലെന്നും നടി പറഞ്ഞിരുന്നു.
അപ്‌ഡേറ്റഡായി സിനിമകളെല്ലാം കാണാറുണ്ട്. അഭിനയത്തിന്റെ കാര്യം പറയുകയാണെങ്കില്‍ ചില സ്‌ക്രിപ്റ്റുകള്‍ കേട്ടു. പക്ഷേ അതൊന്നും തനിക്ക് വര്‍ക്കൗട്ടായില്ല. ഒന്നുകില്‍ ഡേറ്റ് പ്രശ്‌നമാവും, അതല്ലെങ്കില്‍ ജീവിതത്തിലെ മറ്റ് റോളുകളുടെ ഉത്തരവാദിത്തവും കൊണ്ടും തിരിച്ച് വരവ് സാധ്യമായില്ലെന്നാണ്’ ദിവ്യ പറഞ്ഞത്. ഇപ്പോഴത്തെ സിനിമകള്‍ പലതും ഇമോഷണലി ഒരുപാട് അടുത്ത് നില്‍ക്കുന്നതാണ്. വളരെ റിയലിസ്റ്റിക് ആണ്. മികച്ച നടനെയോ നടിയെയോ ഒന്നും പറയാന്‍ പറ്റില്ല. ആരാണ് മികച്ചത് അല്ലാത്തത്. അടുത്തിടെ ഇറങ്ങിയ മിക്ക സിനിമകളും ഞാന്‍ കണ്ടിട്ടുണ്ട്. ഒടിടി പ്ലാറ്റ് ഫോമുകളും ഈ സാഹചര്യത്തില്‍ സിനിമയെ വളരെ അധികം സഹായിക്കുന്നുണ്ട്. എന്താവും എന്ന് നിര്‍മാതാക്കള്‍ക്ക് പോലും അറിയാത്ത സിനിമകള്‍ക്ക് മികച്ചൊരു പ്ലാറ്റ് ഫോമാണ് ഒടിടി എന്നും ദിവ്യ ഉണ്ണി പറഞ്ഞു.
