Malayalam
പ്രായത്തെ കുറിച്ചോര്‍ത്ത് ആദ്യം ഉത്കണ്ഠകള്‍ ഉണ്ടായിരുന്നു; 37ാം വയസില്‍ അമ്മയായി; അനുഭവം പങ്കുവെച്ച് ദിവ്യ ഉണ്ണി
പ്രായത്തെ കുറിച്ചോര്‍ത്ത് ആദ്യം ഉത്കണ്ഠകള്‍ ഉണ്ടായിരുന്നു; 37ാം വയസില്‍ അമ്മയായി; അനുഭവം പങ്കുവെച്ച് ദിവ്യ ഉണ്ണി
സിനിമയില്‍ നിന്ന് മാറി നില്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായെങ്കിലും മലയാളികളുടെ ഇഷ്ട നായികമാരിൽ ഒരാളാണ് ദിവ്യ ഉണ്ണി. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മുപ്പത്തിയേഴാം വയസില്‍ അമ്മയായ അനുഭവം പങ്കുവെയ്ക്കുകയാണ് നടി ദിവ്യ ഉണ്ണി
“പ്രായത്തെ കുറിച്ചോര്‍ത്ത് ആദ്യം ഉത്കണ്ഠകള്‍ ഉണ്ടായിരുന്നെങ്കിലും സാധാരണ പ്രസവം തന്നെയായിരുന്നു. ഗര്‍ഭകാലത്തുണ്ടാവുന്ന മോണിങ്ങ് സിക്ക്നസ് ഒക്കെ എനിക്കുമുണ്ടായിരുന്നു. അതോര്‍ത്ത് ഒരു കാര്യവും മാറ്റിവെയ്ക്കേണ്ടി വന്നിട്ടില്ല. രണ്ടാം മാസം മുതല്‍ തന്നെ ഡാന്‍സ് ചെയ്തു. അത് അവസാന എട്ടുമാസത്തോളം നീണ്ടു എന്നതാണ് വലിയ കാര്യംമെന്ന് ദിവ്യ പറയുന്നു
തലേദിവസം വരെ നല്ല തിരക്കായിരുന്നു. പ്രസവശേഷം ഡോക്ടര്‍ നിര്‍ദേശിച്ച സമയമത്രയും പൂര്‍ണമായും വിശ്രമിച്ചു. പിന്നെ പ്രസവാനന്തര ശുശ്രൂഷകളും. പതിയെയാണ് നൃത്തപരിശീലനങ്ങളിലേക്ക് തിരിച്ചെത്തിയത്. ഓരോ ഘട്ടങ്ങളായി പ്രാക്റ്റീസ് പുനരാരംഭിച്ചു.
വീട്ടില്‍ കുഞ്ഞുങ്ങള്‍ ഉണ്ടാകുമ്പോള്‍ നമ്മളും കുഞ്ഞാകില്ലേ.. നമുക്കും പ്രായം കുറയും. മനസ്സ് ചെറുപ്പമാകും. മോള്‍ക്കിപ്പോള്‍ അഞ്ചു മാസമായി. താളവും കൊട്ടുമൊക്കെ അവളും ശ്രദ്ധിക്കാന്‍ തുടങ്ങി. ആള്‍ക്കും ഡാന്‍സ് ഇഷ്ടമാണെന്നു തോന്നുന്നു,” ദിവ്യ ഉണ്ണി കൂട്ടിച്ചേര്‍ത്തു.
