Connect with us

ആ നാടൻ പാട്ടുകളുടെ ഹിറ്റുകൾക്ക് പിന്നിൽ മണിച്ചേട്ടനല്ല ; അറിയപ്പെടാതെ പോയ മറ്റൊരാള്‍

Malayalam

ആ നാടൻ പാട്ടുകളുടെ ഹിറ്റുകൾക്ക് പിന്നിൽ മണിച്ചേട്ടനല്ല ; അറിയപ്പെടാതെ പോയ മറ്റൊരാള്‍

ആ നാടൻ പാട്ടുകളുടെ ഹിറ്റുകൾക്ക് പിന്നിൽ മണിച്ചേട്ടനല്ല ; അറിയപ്പെടാതെ പോയ മറ്റൊരാള്‍

ചാലക്കുടി ചന്തയിലെ ചന്ദനച്ചോപ്പുള്ള മീന്‍കാരി പെണ്ണിനെ… ഈ വരിക ആദ്യം കേക്കുമ്പോൾ മനസ്സിലേക്ക് ഓടിയെത്തുന്നത് കലാഭവന്‍ മണിയെയാണ്. മണിയുടെ ഓരോ നാടൻ പാട്ടുകളും
മലയാളികള്‍ നെഞ്ചിലേറ്റുകയായിരുന്നു. എന്നാൽ മണി ചേട്ടന്റെ ഹിറ്റുകൾക്ക് പിന്നിൽ അറിയപ്പെടാതെ പോയ ഒരാളുണ്ട്

കലാഭവന്‍ മണിക്കൊപ്പം തന്നെ ചേര്‍ത്തു നിര്‍ത്തേണ്ട പേരായിട്ടും മലയാളി വേണ്ടത്ര ശ്രദ്ധിക്കാതെ പോയ ഒരാള്‍! ആസ്വാദകര്‍ മണിയിലേക്കു മാത്രം ചുരുങ്ങിയപ്പോള്‍ പിന്നണിയില്‍ നിന്ന പലരേയും അറിയാതെ പോയി അറുമുഖന്‍ വെങ്കിടങ്ങിനെ

മലയാളി കേട്ടു തഴമ്ബിച്ച മണിയുടെ ഹിറ്റുകളില്‍ ഭൂരിഭാഗവും എഴുതിയയാളാണ് തൃശൂരുകാരനായ അറുമുഖന്‍ വെങ്കിടങ്ങ്. പകലു മുഴവന്‍ പണി എടുത്ത്, ചാലക്കുടി ചന്തയ്ക്കു പോകുമ്ബോള്‍, വരിക്കച്ചക്കേടെ ചൊളകണക്കിന്, പാവടപ്രായമാ പെണ്ണേ സൂക്ഷിച്ചിടേണം, എനിക്കുമുണ്ടേ അങ്ങേ വീട്ടില്, പൂവാടി പെണ്ണേ പൂവാടി പെണ്ണേ, വരുത്തന്റൊപ്പം ഒളിച്ചു ചാടിയ എന്നിങ്ങനെ ഇരുന്നൂറിലധികം ഗാനങ്ങളാണ് അറുമുഖന്‍ വെങ്കടങ്ങ് കലാഭവന്‍ മണിക്കായി എഴുതി സംഗീതം ചെയ്തത്.

തൃശ്ശൂര്‍ ജില്ലയിലെ വെങ്കിടങ്ങില്‍ നടുവത്ത് ശങ്കരന്‍ – കാളി ദമ്ബതികളുടെ മകനായി ജനിച്ച അറുമുഖന്‍, വിനോദ കൂട്ടായ്മകളിലും നാട്ടിന്‍പുറത്തെ ഗാനമേളകളിലും ഗാനങ്ങള്‍ രചിച്ചിരുന്നു. നാട്ടുകാരനായ സലിം സത്താര്‍ അറുമുഖന്റെ ഗാനങ്ങള്‍ അന്തരിച്ച ഗായകന്‍ മനോജ് കൃഷ്ണനെക്കൊണ്ടു പാടിച്ച്‌ ‘കല്ലേം മാലേം പിന്നെ ലോലാക്കും’ എന്ന കാസെറ്റ് ആദ്യമായി പുറത്തിറക്കി.

ഇല്ലായ്മകള്‍ സമ്ബന്നമാക്കിയ ബാല്യമായിരുന്നു അറുമുഖന്റേത്. കല്‍പണിക്കാരനായ അച്ഛനും കൃഷിക്കാരിയായ അമ്മയ്ക്കും മകനെ എങ്ങനെ പഠിപ്പിക്കണം എന്നു തന്നെ നിശ്ചയമില്ലാത്ത കാലം. എല്ലാ വേദനകളിലും അപ്പോഴും കൂട്ട് സംഗീതമായിരുന്നു. പാട്ടുപാടിയും കവിത എഴുതിയുമൊക്കെ അറുമുഖന്‍ സ്വന്തം ലോകം സൃഷ്ടിച്ചു.

കണ്ടു വളര്‍ന്ന കാര്‍ഷിക സമൃദ്ധിയുടെ കാഴ്ചകള്‍ ഉള്ളില്‍ പകര്‍ന്ന സംഗീതവും നാട്ടുവഴക്കവും അറുമുഖനിലെ കവിയെ എഴുതാന്‍ പ്രേരിപ്പിച്ചുകൊണ്ടിരുന്നു. കാണുന്ന കാഴ്ചകളും ചിന്തകളുമൊക്കെ പിന്നെ താളമുള്ള പാട്ടുകളായി എഴുതിയിട്ടു. ‘താടീം നരച്ചു തലയും നരച്ചു, ആശ നശിച്ചിലെന്റെ അയ്യപ്പന്‍ മാമോ…’ എന്നിങ്ങനെയുള്ള പാട്ടുകള്‍ ഏറെ ശ്രദ്ധ നേടി.

ഈ പാട്ടുകള്‍ കലാഭവന്‍ മണിയുടെ ചെവിയിലേക്കും എത്തുകയായിരുന്നു. ഇഷ്ടം തോന്നിയ മണി അറുമുഖന്റെ അരികിലേക്ക് തന്റെ ചില സുഹൃത്തുക്കളെ പറഞ്ഞയച്ചു. ഇനി മുതല്‍ അറുമുഖന്‍ എഴുതുന്ന ഗാനങ്ങള്‍ മണിക്കു നല്‍കണം എന്ന് അവര്‍ പറഞ്ഞപ്പോള്‍ അറുമുഖന് മറ്റൊന്നും മാറിച്ചിന്തിക്കുവാന്‍ ഇല്ലായിരുന്നു,

അറുമുഖന്‍ വെങ്കിടങ്ങ്- കലാഭവന്‍ മണി കൂട്ടുകെട്ടിലെ ആദ്യ ഗാനമായിരുന്നു ഇത്. ‘ആക്രാന്തം കാട്ടേണ്ട, വിളമ്ബിത്തരാം’ എന്ന കാസ്‌റിലെ ഈ ഗാനം ഏറെ ശ്രദ്ധേയമായി. കണ്ടതും കേട്ടതുമായ സംഭവങ്ങള്‍ പാട്ടുകളായി പങ്കു വയ്ക്കുമ്ബോള്‍ കേവലം ആസ്വാദനത്തിനും അപ്പുറത്തേക്ക് അവയെ എത്തിക്കാനുള്ള
ശ്രമങ്ങള്‍ അറുമുഖനില്‍ നിന്നുണ്ടായി. പകലന്തിയോളം പണിയെടുക്കുമ്ബോഴും മദ്യത്തിന് അടിമയായ ഒരാളില്‍ അതു ചെലുത്തുന്ന സ്വാധീനവും അതിന്റെ വിപത്തുകളും ഈ പാട്ടിലൂടെ ശ്രോതാക്കളിലേക്ക് എത്തിക്കുവാനും ഗാനരചയിതാവ് ശ്രമിക്കുന്നുണ്ട്. പാട്ട് വലിയ ഹിറ്റായതോടെ വേലായുധന്‍മാര്‍ തന്നോടു പിണങ്ങി എന്നതാണ് അറുമുഖന്റെ രസകരമായ മറ്റൊരു അനുഭവം.

മീശമാധവന്‍’ എന്ന ചലച്ചിത്രത്തിന്റെ ആമുഖഗാനമായ ‘ഈ എലവത്തൂര്‍ കായലിന്റെ കരയ്ക്കലുണ്ടൊരു കൈത…’ എന്ന മാധുരി പാടിയ ഗാനം ഗിരീഷ് പുത്തഞ്ചേരിയുടെ പേരിലാണ് അറിയപ്പെടുന്നത്. എന്നാല്‍, ഇതിന്റെ രചയിതാവ് താനാണെന്ന് അറുമുഖന്‍ മാധ്യമങ്ങളിലൂടെ ചൂണ്ടിക്കാണിച്ചിരുന്നു.

അറുമുഖന്‍ തൃശൂരില്‍നിന്നു ചാലക്കുടിയിലേക്ക് ബസില്‍ പോവുകയായിരുന്നു. കൊടകര എത്തിയപ്പോള്‍ അതാ, നല്ല സുന്ദരിയായ ഒരു പെണ്‍കുട്ടി വഴിയരികിലിരുന്ന് മീന്‍ വില്‍ക്കുന്നു. രാത്രി വീട്ടിലെത്തിയിട്ടും ആ മീന്‍കാരിയുടെ രൂപം മാത്രം മനസ്സില്‍നിന്നു മാഞ്ഞില്ല എന്നു മാത്രമല്ല, അവളൊരു പാട്ടായി മാറുകയും ചെയ്തു. അറുമുഖന്‍ എഴുതി.

ചാലക്കുടി ചന്തയ്ക്കു പോകുമ്ബോ

ചന്ദനച്ചോപ്പുള്ള മീന്‍കാരി

പെണ്ണിനെ കണ്ടേ ഞാന്‍…

അവള്‍ക്കു മാത്രം അറിയില്ല, അവളുടെ കഥ നാട്ടിലെങ്ങും പാട്ടാണെന്ന്.പിന്നീട് കലാഭവന്‍ മണി പാടി മലയാളികള്‍ക്കു മുഴുവന്‍ പരിചിതയായി ആ മീന്‍കാരി. താനാണ് ഈ പെണ്ണ് എന്നറിയാതെ അവളും എത്രയോ തവണ ഈ പാട്ട് ആസ്വദിച്ചിരിക്കും.

സ്വന്തം ഈണത്തിലാണ് അറുമുഖന്‍ പാട്ടുകളെഴുതുന്നത്. മിക്കവയും അതേ ഈണത്തില്‍ത്തന്നെയാണു കസെറ്റുകളില്‍ എത്തിയത്. കുഞ്ചന്‍ നമ്ബ്യാരുടെ തുള്ളലുകള്‍ ആവര്‍ത്തിച്ചു വായിക്കുന്നത് ഗാനരചനയ്ക്കു സഹായകമായിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. വാക്കുകള്‍ കുത്തിനിറയ്ക്കാനല്ല, എന്തെങ്കിലും ആശയം പകരാനാണ് പാട്ടുകളിലൂടെ അറുമുഖന്‍ ശ്രമിക്കുന്നത്.

നാടന്‍പാട്ടുകള്‍ മാത്രമല്ല, ലളിതഗാനങ്ങള്‍ക്കും തൂലിക ചലിപ്പിച്ചിട്ടുണ്ട്. കൊടുങ്ങല്ലൂരമ്മയെയും ആറ്റുകാലമ്മയെയും പ്രകീര്‍ത്തിച്ചുകൊണ്ടുള്ള ആല്‍ബങ്ങളാണ് മണിക്കുവേണ്ടി അവസാനം എഴുതിയത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top