Actress
യാത്ര തിരിച്ചത് എറണാകുളത്ത് നിന്ന്, മകൾക്കൊപ്പം ട്രെയിൻ യാത്രയുമായി ദിവ്യ ഉണ്ണി
യാത്ര തിരിച്ചത് എറണാകുളത്ത് നിന്ന്, മകൾക്കൊപ്പം ട്രെയിൻ യാത്രയുമായി ദിവ്യ ഉണ്ണി
നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായി മാറിയ താരമാണ് ദിവ്യ ഉണ്ണി. സിനിമയിൽ സജീവമായി നിൽക്കവയായിരുന്നു ദിവ്യയുടെ വിവാഹം. ഒരേ സമയം നാടന്‍ വേഷങ്ങളിലും മോഡേണ്‍ വേഷങ്ങളിലുമൊക്കെ തിളങ്ങാന്‍ ദിവ്യയ്ക്ക് സാധിച്ചു. അഭിനയപ്രാധാന്യം ഉള്ള നല്ല വേഷങ്ങൾ ആണ് കിട്ടിയതത്രയും. വിവാഹത്തോട് കൂടി അഭിനയത്തില്‍ നിന്നും മാറി നിന്ന ദിവ്യ പിന്നീട് നൃത്ത സ്കൂള്‍ നടത്തി വരികയായിരുന്നു.
ഇപ്പോള്‍ സിനിമയില്‍ സജീവമല്ലെങ്കിലും താരത്തിന്റേതായി എത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറാറുള്ളത്.
ഇപ്പോഴിതാ മകള്‍ക്കൊപ്പം ട്രെയ്നില്‍ യാത്ര ചെയ്തിരിക്കുകയാണ് നടി. ട്രാവല്‍ ഡയറീസ് എന്ന ഹാഷ്ടാഗോടു കൂടി നടി പങ്കുവച്ച വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഇളയമകള്ക്കൊപ്പമാണ് ദിവ്യ ഉണ്ണി എറണാകുളത്ത് നിന്നാണ് യാത്ര തിരിച്ചത്. മകള്‍ ഐശ്വര്യ ട്രെയിന്‍ യാത്ര ആസ്വദിക്കുന്നത് കാണാം.
മകള്‍ ക്യൂട്ട് ആണെന്ന് വീഡിയോയ്ക്ക് താഴെ പലരും കമന്റ് ചെയ്യുന്നുണ്ട്. ‘നാട്ടിലെത്തിയോ’ എന്നൊരാളുടെ കമന്റിന് എത്തിയെന്നും താരം മറുപടി നല്‍കിയിട്ടുണ്ട്.
2002ല്‍ ആയിരുന്നു ദിവ്യ ഉണ്ണി വിവാഹിതയായത്. ഇതേ തുടര്‍ന്ന് സിനിമയില്‍ നിന്നും താരം ഇടവേള എടുത്തിരുന്നു. എന്നാല്‍ 2017 വിവാഹമോചനം നേടിയിരുന്നു. സുധീര്‍ ശേഖരന് ആയിരുന്നു ആദ്യ ഭര്‍ത്താവ്. ഈ ബന്ധത്തില്‍ അര്ജുന്, മീനാക്ഷി എന്ന രണ്ട് മക്കളുണ്ട്. 2018ല്‍ ആണ് താരം വീണ്ടും വിവാഹിതയായത്. ഫെബ്രുവരിയിലായിരുന്നു ദിവ്യ ഉണ്ണിയുടെ വിവാഹം.
എന്‍ജിനീയറായ അരുണ്‍ ആണ് ഭര്‍ത്താവ്. 2020 ജനുവരി 14നാണ് ഇവര്‍ക്ക് പെണ്‍കുഞ്ഞ് ജനിച്ചു. താനൊരു കുഞ്ഞ് രാജകുമാരിക്ക് ജന്മം നല്‍കിയെന്നും ഐശ്വര്യ എന്നാണ് കുട്ടിയുടെ പേരെന്നും ദിവ്യ ഉണ്ണി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു.
