Connect with us

നീ യു കെയിൽ പോയ ശേഷം എന്റെ വാർഡ്രോബിൽ ഒന്നുമില്ല, നീ എന്റെ കമ്മലുകളും ലിപ്സ്റ്റികും എടുക്കുമ്പോൾ എനിക്കു ദേഷ്യവരുന്ന പോലെ നിന്റെ ഷോട്സ് ഞാൻ അണിയുന്നത് നിനക്കും ഇഷ്ടമല്ലായിരുന്നു; സഹോദരിയ്ക്ക് പിറന്നാളാശംസകളുമായി നമിത

Actress

2011ൽ രാജേഷ് പിള്ള സംവിധാനം ചെയ്ത ‘ട്രാഫിക്ക്’ എന്ന സിനിമയിലൂടെയാണ് നമിത പ്രമോദ് അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. യുവനടിമാരില്‍ ശ്രദ്ധേയായ സോഷ്യൽ മീഡിയയിലും സജീവമാണ്. ഇപ്പോഴിതാ സഹോദരി അകിതയ്ക്കു പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ടുളള കുറിപ്പാണ് നമിത പങ്കുവച്ചിരിക്കുന്നത്. അകിതയുടെ 22-ാം പിറന്നാളാണിന്ന്. നിരവധി പേരാണ് ആശംസകൾ അറിയിച്ച് കൊണ്ട് എത്തുന്നത്

കുറിപ്പ് ഇങ്ങനെ

“അമ്മ ഗർഭിണിയായിരുന്നപ്പോൾ ഞാൻ ഒരു സഹോദരനെയാണ് പ്രതീക്ഷിച്ചത്.നാലു വയസ്സു മാത്രമുള്ള ഞാൻ അന്ന് ഒരു കുഞ്ഞ് അനുജനെയാണ് സ്വപ്നം കണ്ടത്. പക്ഷെ എന്റെ പ്രതീക്ഷകൾക്കും വിപരീതമായാണ് സംഭവിച്ചത്. നീ ആദ്യ ചുവടുകൾ വച്ച് തുടങ്ങിയപ്പോഴാണ് നിന്നെ ഞാൻ അടുത്തറിയാൻ തുടങ്ങിയത്. അന്നുമുതൽ, നമ്മുടെ ബന്ധം അനുദിനം വളർന്നുകൊണ്ടിരുന്നു. ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയതും സന്തോഷകരവുമായ ഘട്ടങ്ങളിൽ നമ്മൾ തുണയായി നിന്നു. ടിവി റിമോട്ട്, ചിക്കൻ ലെഗ് പീസ് എന്നിവയ്ക്കു വേണ്ടി തല്ലുകൂടിയും നിന്റെ യു കെ ലൈഫിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ അപ്പ്ലോഡ് ചെയ്യാനും ഞാൻ നിരന്തരം ശല്യം ചെയ്തുകൊണ്ടിരുന്നു.

അമ്മയും അച്ഛനും പല കാര്യങ്ങൾക്കും നമ്മളെ കൈയ്യോടെ പിടികൂടിയപ്പോഴും പരസ്പരം താങ്ങായി നിന്നു. നീ യു കെയിൽ പോയ ശേഷം എന്റെ വാർഡ്രോബിൽ ഒന്നും തന്നെയില്ലെന്ന് വേണം പറയാൻ, കാരണം ഷെയർ ചെയ്തായിരുന്നല്ലോ നമ്മൽ വസ്ത്രങ്ങൾ ധരിച്ചിരുന്നത്. നീ എന്റെ കമ്മലുകളും ലിപ്സ്റ്റികും എടുക്കുമ്പോൾ എനിക്കു ദേഷ്യവരുന്ന പോലെ നിന്റെ ഷോട്സ് ഞാൻ അണിയുന്നത് നിനക്കും ഇഷ്ടമല്ലായിരുന്നു. യു കെയിൽ പഠിക്കാൻ പോകുന്നതും അവിടെ ജീവിതം നയിക്കുന്നതും എന്നും നിന്റെ സ്വപ്നമായിരുന്നു. നീ ഉയരങ്ങൾ കീഴടക്കുന്നതു കാണുമ്പോൾ എനിക്ക് അഭിമാനം തോന്നുന്നുണ്ട്”നമിത കുറിച്ചു.

More in Actress

Trending

Recent

To Top