ഞാൻ പുരുഷവിരോധിയല്ല; എല്ലാം തുറന്നു പറഞ്ഞത് കൊണ്ട് സുഹൃത്തുക്കള്‍ നഷ്ടപ്പെടുമോ എന്നുള്ള പേടിയുണ്ടായിരുന്നു; മനസ്സ് തുറന്ന് ദിവ്യ ഗോപിനാഥ്!
പുരുഷവിരോധിയല്ല ഞാന്‍. എന്നെ നേരിട്ടറിയുന്ന ആരും അങ്ങനെ പറയില്ല. പുരുഷനായാലും സ്ത്രീയായാലും മറ്റൊരാളുടെ ജീവിതത്തിലേക്ക് ഇടിച്ചുകേറി വരുന്നത് ഇഷ്ടപ്പെടാത്ത വ്യക്തിയാണ് ഞാനെന്ന് നടി ദിവ്യ ഗോപിനാഥ്. സിനിമാതാരം അലന്‍സിയറില്‍ നിന്നും ലൈംഗികാതിക്രമം നേരിട്ടുവെന്ന വെളിപ്പെടുത്തൽ നടത്തിയിരുന്നു ദിവ്യ. എന്നാൽ പിന്നീട് എനിക്കു സുഹൃത്തുക്കള്‍ നഷ്ടപ്പെടുമോ എന്നുള്ള പേടിയുണ്ടായിരുന്നുവെന്ന് ദിവ്യ പറയുന്നു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്കിയ അഭിമുഖത്തിനിടെയാണ് മനസ്സ് തുറന്നത്
ദിവ്യ ഗോപിനാഥിന്റെ വാക്കുകള്‍
എനിക്കൊരു പേടിയുണ്ടായിരുന്നു. പുരുഷന്മാര് സൗഹൃദപരമായി സംസാരിച്ചാല്‍ പ്രശ്നമുണ്ടാക്കുന്ന നടി എന്ന മട്ടിലാണോ സിനിമാ മേഖലയില്‍ എന്നെ പറ്റി സംസാരിക്കുന്നത് എന്ന പേടിയുണ്ടായിരുന്നു. ആ സംഭവത്തിനു ശേഷം ഞാന്‍ അഭിനയിച്ച വൈറസ്, സ്റ്റാന്‍ഡ് അപ്, തുറമുഖം, അഞ്ചാം പാതിരാ ഈ സിനിമകളുടെ സെറ്റുകളിലൊന്നും അത്തരത്തില്‍ മോശം അനുഭവങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ല.
വളരെ സപ്പോര്‍ട്ടീവായിരുന്നു. അന്ന് ഞാന്‍ എനിക്കുണ്ടായ മോശം അനുഭവങ്ങള്‍ തുറന്നു പറഞ്ഞതുകൊണ്ട് എന്തൊക്കെയോ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട് എന്ന് പലരും എന്നെ പ്രശംസിച്ചു. എനിക്കു സുഹൃത്തുക്കള്‍ നഷ്ടപ്പെടുമോ എന്നുള്ള തരത്തില്‍ പോലും പേടിയുണ്ടായിരുന്നു. പുരുഷവിരോധിയല്ല ഞാന്‍. എന്നെ നേരിട്ടറിയുന്ന ആരും അങ്ങനെ പറയില്ല. പുരുഷനായാലും സ്ത്രീയായാലും മറ്റൊരാളുടെ ജീവിതത്തിലേക്ക് ഇടിച്ചുകേറി വരുന്നത് ഇഷ്ടപ്പെടാത്ത ആളാണ്. എല്ലാവര്ക്കും അവരവരുടേതായ സ്വകാര്യതയും സ്വാതന്ത്ര്യവുമെല്ലാമുണ്ട്. അടുപ്പമുള്ളയാള്‍ പെരുമാറുന്ന പോലെയായിരിക്കില്ല, മറ്റൊരാള്‍ പെരുമാറുക. അല്ലാതെ പുരുഷന്മാരോടു മുഴുവന്‍ വിരോധം വച്ചു പുലര്‍ത്തുന്ന ആളൊന്നുമല്ല ഞാന്‍.
divya gopinath opens up about her fear after me too allegations against alancier.
