Connect with us

ഇനി കളിമാറും;ഓണചിത്രങ്ങളിൽ താരരാജാക്കന്മാർക്കൊപ്പം താര പുത്രന്മാരും!

Malayalam Breaking News

ഇനി കളിമാറും;ഓണചിത്രങ്ങളിൽ താരരാജാക്കന്മാർക്കൊപ്പം താര പുത്രന്മാരും!

ഇനി കളിമാറും;ഓണചിത്രങ്ങളിൽ താരരാജാക്കന്മാർക്കൊപ്പം താര പുത്രന്മാരും!

ഈ വർഷം ഒരുപിടി നല്ല ചിത്രങ്ങൾ സമ്മാനിക്കാൻ മലയാള സിനിമയ്ക്കു കഴിഞ്ഞിട്ടുണ്ട്.സൂപ്പർ താരങ്ങൾക്കൊപ്പം തന്നെ യുവതാരങ്ങളുടെ ചിത്രങ്ങളും ഏറെ ജനശ്രദ്ധ ആകർഷിച്ചിരുന്നു.
ഇനി ക്രിസ്മസിന് വരാനിരിക്കുന്ന ചിത്രങ്ങൾക്കും ഇതേ പ്രതീക്ഷതന്നെയാണ് ആരാധകർ നൽകുന്നത്.അതുപോലെ 2020 ലും മോഹൻലാൽ മമ്മുട്ടി ഉൾപ്പെടുന്ന സൂപ്പർസ്റ്റാർ ചിത്രങ്ങൾ ഉണ്ടാകും എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.അതിനൊപ്പം തന്നെ താര പുത്രന്മാരും ഒന്നിക്കുന്നു എന്നതും ഏറെ പ്രത്യകത നൽകുന്നുണ്ട്.2020 ലെ ഓണച്ചിത്രങ്ങളെ കുറിച്ചറിയാം.

22 വർഷങ്ങൾക്ക് ശേഷം സത്യൻ അന്തിക്കാടും മമ്മുട്ടിയും ഒന്നിക്കുന്നു എന്ന വാർത്ത അടുത്തിടയായിരുന്നു എത്തിയത്.ഇക്ബാല്‍ കുറ്റിപ്പുറമാണ് സിനിമയ്ക്ക് വേണ്ടി തിരക്കഥയെഴുതുന്നത്.അടുത്ത വർഷം ഏപ്രിൽ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.ഓണച്ചിത്രങ്ങളിൽ ഈ ടീമും ഉണ്ടാകുമെന്നാണ് അറിയുന്നത്.

മെഗാസ്റ്റാറിൻറെ ചിത്രത്തിനൊപ്പം താരരാജാവിന്റെ ചിത്രവും എത്തുന്നുണ്ട്.അത്‌ മത്സരമായിരിക്കും എന്നതിൽ സംശയമില്ല. ദൃശ്യത്തിന് ശേഷം മോഹൻലാൽ ജിത്തു ജോസഫ് കൂട്ടുകെട്ടിൽ എത്തുന്ന ചിത്രം റാം എത്തുകയാണ്. സിനിമയുടെ ടൈറ്റില്‍ കഴിഞ്ഞ ദിവസമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത്. തൃഷയാണ് സിനിമയിൽ നായികയായി എത്തുന്നത്. ഒപ്പം ഇന്ദ്രജിത്ത് സുകുമാരനും ദുര്‍ഗ കൃഷ്ണയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന സിനിമ ഇന്ത്യയ്ക്ക് പുറമെ മറ്റു വിദേശരാജ്യങ്ങളിലും ചിത്രീകരിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. അടുത്തവർഷം ഓണചിത്രമായി റാം തീയേറ്ററുകളിൽ എത്തും.

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ അടുത്തിടെയാണ് വന്നത്.ചിത്രത്തിൽ ദുൽഖർ പോലീസ് വേഷത്തിലാണെത്തുന്നത്,അടുത്ത വർഷം മാർച്ചിൽ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.ബോബി സഞ്ജയ് കൂട്ടുകെട്ടാണ് സിനിമയ്ക്ക് വേണ്ടി തിരക്കഥയൊരുക്കുന്നതെന്നതും ഏറെ ആകാംക്ഷയുണർത്തുന്നുണ്ട്.ഓണത്തിനാണ് സിനിമ തീയേറ്ററുകളിൽ എത്തുന്നത്.

പ്രണവ് വീണ്ടും നായകനായി എത്തുന്നു എന്ന വാർത്ത ആരാധകരിൽ ഉണ്ടാക്കുന്ന ഓളം ചെറുതൊന്നുമല്ല. അതും മലയാളത്തിലെ എന്നത്തേയും തലമുറ സംഗമം ആണ് വരാനിരിക്കുന്ന പ്രണവ് മോഹൻലാൽ ചിത്രം. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകനായി എത്തുന്നത് പ്രാണവാണ് ഒപ്പം നായികയായി എത്തുന്നത് കല്യാണി പ്രിയദർശനും.സിനിമയുടെ ഷൂട്ടിംഗ് അടുത്ത വർഷമാണ് ആരംഭിക്കുന്നത്.വിനീത് ശ്രീനിവാസന്‍ തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയില്‍ ദര്‍ശന രാജേന്ദ്രനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അടുത്ത വര്‍ഷം ഓണം അടിച്ചുപൊളിക്കാൻ താരരാജാക്കന്മാരും താര പുത്രന്മാരും ഒന്നിച്ചെത്തുന്നു.

about mammootty,mohanlal and pranav mohanlal ,dulquer salmaan

More in Malayalam Breaking News

Trending

Recent

To Top