Malayalam Breaking News
“ഡബ്ബിങ്ങില്‍ നൂറിനെ നൂറ്റിപത് ശതമാനം പെർഫെക്റ്റ് ആക്കുന്ന ഒരാളെ ഉള്ളു, മമ്മൂക്ക ” – സിദ്ദിഖ്
“ഡബ്ബിങ്ങില്‍ നൂറിനെ നൂറ്റിപത് ശതമാനം പെർഫെക്റ്റ് ആക്കുന്ന ഒരാളെ ഉള്ളു, മമ്മൂക്ക ” – സിദ്ദിഖ്
By
“ഡബ്ബിങ്ങില്‍ നൂറിനെ നൂറ്റിപത് ശതമാനം പെർഫെക്റ്റ് ആക്കുന്ന ഒരാളെ ഉള്ളു, മമ്മൂക്ക ” – സിദ്ദിഖ്
മലയാളത്തിന്റെ മെഗാസ്റ്റാറാണ് മമ്മൂട്ടി. അദ്ദേഹത്തിന്റെ സൗന്ദര്യത്തിനും അഭിനയ ശൈലിക്കും പകരം വയ്ക്കാൻ ആരുമില്ല. അതുപോലെയാണ് മമ്മൂട്ടിയുടെ ശബ്ദവും. മികച്ച ശബ്ദമായതു കൊണ്ട് ഡബ്ബിങിലും താരമാണ് മമ്മൂട്ടി.
ഒരു സീനിനെ മികച്ച ഡബ്ബിങ് കൊണ്ടെങ്ങനെ വ്യത്യസ്തമാക്കാന്‍ കഴിയും എന്നും മമ്മൂട്ടി പല കുറി തെളിയിച്ചു തന്നിട്ടുണ്ടെന്ന് സംവിധായകന് സിദ്ദിഖ് പറയുന്നു.
‘മമ്മൂക്കയോളം ഡബ്ബിങ്ങില്‍ മികവ് പുലര്‍ത്തുന്ന ഒരു താരത്തെ ഞാന്‍ കണ്ടിട്ടില്ല. മറ്റു താരങ്ങള്‍ അഭിനയിക്കുമ്ബോള്‍ ചിലപ്പോള്‍ നമുക്ക് നൂറില്‍ നൂറും തരാറുണ്ട്. എന്നാല്‍ ഡബ്ബിങ്ങില്‍ എത്തുമ്ബോള്‍ അത് 90 ശതമാനത്തിലേക്കോ 95 ശതമാനത്തിലേക്കോ എത്തും.
എന്നാല്‍ ഡബ്ബിങ്ങില്‍ ആ നൂറിനെ നൂറ്റിപത് ശതമാനം ആകുന്ന ഒരാളെ ഉള്ളു മമ്മൂക്ക, അദ്ദേഹം അഭിനയിക്കുമ്ബോള്‍ ഇമോഷന്സീനും മറ്റും അത്ര പ്രാധാന്യം കൊടുക്കാറില്ല. എക്സ്പ്രെഷനു മാത്രമേ പ്രാധാന്യം കൊടുക്കുകയുള്ളൂ. എന്നാല്‍ അതെല്ലാം അദ്ദേഹം ഡബ്ബിങ്ങില്‍ മേക്ക്പ്പ് ചെയ്യും. അപ്പോള്‍ ആ സീനിനു ഡബിള്‍ ഇമ്പാക്ട് ആയിരിക്കും.’- സിദ്ദിഖ് പറയുന്നു.
director siddique about mammootty
