Malayalam
മമ്മൂട്ടിയെ കണ്ടപ്പോൾ വയറ്റില്‍ നിന്ന് ഗുളു ഗുളു സൗണ്ട് വരുന്നുണ്ടായിരുന്നു;സംവിധായകന്റെ കുറിപ്പ് വൈറൽ!
മമ്മൂട്ടിയെ കണ്ടപ്പോൾ വയറ്റില്‍ നിന്ന് ഗുളു ഗുളു സൗണ്ട് വരുന്നുണ്ടായിരുന്നു;സംവിധായകന്റെ കുറിപ്പ് വൈറൽ!
മലയാള സിനിമയിൽ ഒരുപാട് ആരാധകരുള്ള താരമാണ് മമ്മൂട്ടി .മമ്മൂട്ടിയെ നേരിട്ട് കാണാൻ ആഗ്രഹിക്കാത്തവർ ആരും കാണില്ല.തനിക്ക് ഒരുപാട് ആരാധനയുള്ള മമ്മൂട്ടിയെ നേരിട്ട് കണ്ടപ്പോളുണ്ടായ അനുഭവം പങ്കുവെക്കുകയാണ് സംവിധായകന്‍ പ്രഷോഭ് വിജയന്‍.
മെഗാസ്റ്റാര്‍ മമ്മൂട്ടിയെ ആദ്യമായി നേരില്‍ കണ്ടതിലെ അനുഭവമാണ് ലില്ലി സിനിമയുടെ സംവിധായകനായ പ്രഷോഭ് തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്. മമ്മൂക്കയെ നായകനാക്കി ജോഫിന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ച് മോഹൻലാലിനെ കണ്ടപ്പോൾ ഉണ്ടായ അനുഭവമാണ് പ്രശോഭ് പറയുന്നത്.’ജോഫിന്‍ സംവിധാനം ചെയ്യുന്ന മമ്മൂക്കയുടെ സെറ്റില്‍ പോയി . ആദ്യമായി മമ്മുക്കയെ കണ്ടു , സംസാരിച്ചു. വല്ലാത്ത പരിവേഷമാണ് അദ്ദേഹത്തിന്.. ജ്വലിയ്ക്കുകയായിരുന്നു. നേരില്‍ കണ്ടപ്പോള്‍ ഒളിച്ചിരിക്കാനും തിരിഞ്ഞോടാനും തോന്നി. തളര്‍ച്ച അനുഭവപ്പെടും പോലെ തോന്നി. വെള്ളം കുടിക്കാനും തോന്നി. വയറ്റില്‍ നിന്ന് ഗുളു ഗുളു സൗണ്ട് വരുന്നുണ്ടായിരുന്നു’- പ്രഷോഭ് തന്റെ അനുഭവം ഇപ്രകാരം വെളിപ്പെടുത്തി.
സംയുക്ത മേനോനെ കേന്ദ്രകഥാപാത്രമാക്കിയ ലില്ലി ആയിരുന്നു പ്രഷോഭിന്റെ ചിത്രം. ഇപ്പോള്‍ ജയസൂര്യയെ നായകനാക്കി ഒരുക്കുന്ന അന്വേഷണം എന്ന ചിത്ത്രതിന്റെ തിരക്കിലാണ് പ്രഷോഭ്.
director prashobh about mammootty
