Connect with us

സംവിധായകൻ കിളിമാനൂർ കബീർ റാവുത്തർ അന്തരിച്ചു

News

സംവിധായകൻ കിളിമാനൂർ കബീർ റാവുത്തർ അന്തരിച്ചു

സംവിധായകൻ കിളിമാനൂർ കബീർ റാവുത്തർ അന്തരിച്ചു

സംവിധായകൻ കിളിമാനൂർ കബീർ റാവുത്തർ അന്തരിച്ചു. 83 വയസായിരുന്നു. തിരുവനന്തപുരത്തെ പ്രശാന്ത് നഗറിലെ വീട്ടിൽ വെച്ചായിരുന്നു സംഭവം. കിളിമാനൂർ പാപ്പാല ജുമാ മസ്ജിദിൽ സംസ്കാരം കഴിഞ്ഞു. സായികുമാർ നായകനായ ഇങ്ങനെയും ഒരാൾ എന്ന ചിത്രമാണ് അവസാനമായി സംവിധാനം ചെയ്തത്.

1982ൽ പുറത്തിറങ്ങിയ ‘ലുബ്ന’ എന്ന ഹിന്ദി ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്തത്. തുടർന്ന് കഥ പറയും കായൽ, ഇങ്ങനെയും ഒരാൾ, പറന്നുയരാൻ എന്നിവയാണ് സംവിധാനം ചെയ്ത ചിത്രങ്ങൾ. എന്നാൽ പറന്നുയരാൻ എന്ന ചിത്രം ചില സാങ്കേതിക കാരണങ്ങളാൽ റിലീസ് ആയില്ല.

കെഎഫ്ഡി‌ സിക്ക് വേണ്ടി നിരവധി ടെലിഫിലിമുകളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. അടൂർ ഗോപാലകൃണന്റെ സഹപാഠിയും മിത്രവുമാണ് റാവുത്തർ. 1970ൽ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ആണ് സംവിധാനം പഠിച്ചിറങ്ങിയത്. സിനിമാ ലോകത്ത് നിന്നും പലരും അനുശോചനം രേകപ്പെടുത്തിയിരുന്നു.

More in News

Trending

Recent

To Top