Malayalam
ജഡ്ജിയെ ആക്ഷേപിക്കുകയോ ജുഡീഷ്യറിയെ അപമാനിക്കുകയോ ചെയ്തിട്ടില്ല, നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണം എന്നും ബൈജു കൊട്ടാരക്കര
ജഡ്ജിയെ ആക്ഷേപിക്കുകയോ ജുഡീഷ്യറിയെ അപമാനിക്കുകയോ ചെയ്തിട്ടില്ല, നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണം എന്നും ബൈജു കൊട്ടാരക്കര
നടി ആക്രമിപ്പെട്ട കേസിന്റെ തുടക്കം മുതല്‍ അതിജീവിതയുടെ പക്ഷത്ത് നിന്നുകൊണ്ട് സംസാരിച്ചിരുന്ന സംവിധായകനാണ് ബൈജു കൊട്ടാരക്കര. അദ്ദേഹത്തിന്റെ തന്നെ യൂട്യൂബ് ചാനലിലൂടെ എട്ടാം പ്രതിയായ ദിലീപിനെതിരെ രൂക്ഷ വിമര്‍ശനമാണ് ബൈജു കൊട്ടാരക്കര പലപ്പോഴായി ഉയര്‍ത്തിയിരുന്നത്. ദിലീപിനും അദ്ദേഹത്തിന്റെ കൂടെയുള്ളവര്‍ക്കുമെതിരെ മാത്രമല്ല, വിചാരണ കോടതി ജഡ്ജിക്കെതിരേയും അദ്ദേഹം ശക്തമായ രീതിയില്‍ വിമര്‍ശനം നടത്തിയിരുന്നു.
ഇപ്പോഴിതാ വിചാരണ കോടതി ജഡ്ജിയ്ക്കെതിരായ പരാമര്‍ശത്തില്‍ നിരുപാധികം മാപ്പ് പറഞ്ഞിരിക്കുകയാണ് സംവിധായകന് ബൈജു കൊട്ടാരക്കര. ജഡ്ജിയെ ആക്ഷേപിക്കുകയോ ജുഡീഷ്യറിയെ അപമാനിക്കുകയോ ചെയ്തിട്ടില്ലെന്ന് ബൈജു കൊട്ടാരക്കര ഹൈക്കോടതിയില്‍ പറഞ്ഞു. കോടതിയലക്ഷ്യ കേസില്‍ ഹാജരായപ്പോഴായിരുന്നു വിശദീകരണം.
സ്വകാര്യ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവെ ഏതെങ്കിലും തരത്തില്‍ ജഡ്ജിയെ അവഹേളിക്കാനോ ജൂഡീഷ്യറിയെ താഴ്ത്തിക്കെട്ടാനോ വിചാരണയില്‍ അവിശ്വാസം രേഖപ്പെടുത്താനോ ശ്രമിച്ചിട്ടില്ലെന്ന് ബൈജു കൊട്ടാരക്കര പറഞ്ഞു. വ്യക്തിപരമായ അഭിപ്രായം പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. വിശദീകരണവും സാഹചര്യങ്ങളും അടക്കം രേഖാമൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു. നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണം എന്ന ആവശ്യം കോടതി തള്ളി. കേസ് ഈ മാസം 25ലേക്ക് മാറ്റി.
കഴിഞ്ഞ ദിവസമായിരുന്നു ബൈജു കൊട്ടാരക്കരയ്ക്കെതിരെ കോടതിയലക്ഷ്യത്തിന് കേസ് വന്നത്. ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് ബൈജു കൊട്ടാരക്കര നടത്തിയ പരാമര്‍ശത്തിന്റെ പേരിലാണ് കോടതിയലക്ഷ്യ നടപടി. ശക്തമായ ആരോപണങ്ങളാണ് സംവിധായകനെതിരെ ഹൈക്കോടതി റജിസ്ട്രാര്‍ ജനറല്‍ നല്കിയ ഡ്രാഫ്റ്റ് ചാര്‍ജില്‍ വ്യക്തമാക്കുന്നത്. വിചാരണക്കോടതി ജഡ്ജിയെ മാത്രമല്ല നീതിന്യായ സംവിധാനത്തെ തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങളാണ് നടത്തിയതെന്നാണ് പരാമര്‍ശം.
വിചാരണ കോടതി ജഡ്ജിയുടെ വ്യക്തിത്വത്തെയും കഴിവിനെയും ചോദ്യം ചെയ്യുന്ന പരാമര്‍ശങ്ങളാണ് ബൈജു കൊട്ടാരക്കര നടത്തിയത്. ഇത്തരം അഭിപ്രായ പ്രകടനങ്ങള്‍ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ ബാധിക്കുന്നതും കോടതിയുടെ അധികാരത്തെ താഴ്ത്തിക്കെട്ടുന്നതുമാണെന്നും റജിസ്ട്രാര്‍ ജനറല്‍ നല്കിയ ഡ്രാഫ്റ്റ് ചാര്‍ജില്‍ വ്യക്തമാക്കുന്നു.
കേസില്‍ ഇന്ന് നേരിട്ട് ഹാജരാകാന്‍ ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് സി.പി.മുഹമ്മദ് നിയാസ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് ബൈജുകൊട്ടാരക്കരയോട് വ്യക്തമാക്കിയിരുന്നു. നേരത്തെ നോട്ടിസ് ലഭിച്ചിട്ടും കക്ഷി നേരിട്ട് ഹാജരായില്ലെന്നു പറഞ്ഞ കോടതി അവസാന അവസരമായിരിക്കും ഇതെന്നും വ്യക്തമാക്കിയിരുന്നു.
കോടതിയലക്ഷ്യ നടപടി വരുന്നതിന് മുമ്പ് ബൈജു കൊട്ടാരക്കര പറഞ്ഞ വാക്കുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിചാരണ കോടതിയില്‍ തെളിവുകളുടെ കൂമ്പാരങ്ങള്‍ ഉണ്ട് എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഈ തെളിവുകളുടെ കൂമ്പാരങ്ങള്‍ ഒക്കെ അവിടെ നിന്നും ഇനി വിചാരണ വേളയില്‍ ഏതാണ്ട് ഒരാഴ്ചയ്ക്കുള്ളില്‍ വിചാരണ ആരംഭിക്കും എന്നാണ് അറിയാന്‍ കഴിയുന്നത്. 17ാം തിയതിയോ 19ാം തിയതിയോ വിചാരണ ആരംഭിക്കും. ആരംഭിച്ച് കഴിഞ്ഞാല്‍ രണ്ടോ മൂന്നോ മാസം കൊണ്ട് ഇതിന്റെ കേസ് തീരും.
അപ്പോള്‍ ഈ വിചാരണഘട്ടത്തില്‍ ഈ തെളിവുകള്‍ ഒന്നൊന്നായി കീറി മുറിക്കുമ്പോള്‍ വീണ്ടും ഈ എഫ് എസ് എല്‍ ലാബിലെ റിപ്പോര്‍ട്ട് ചണ്ഡീഗഢിലേക്ക് അയക്കാനോ പൂനെയിലെ ലാബിലേക്ക് അയക്കാനോ ഒക്കെ രാമന്‍പിള്ള നിര്‍ദേശിച്ചാല്‍ രാമന്‍പിള്ള ആവശ്യപ്പെട്ടാല്‍ ചിലപ്പോള്‍ അത് ചെയ്ത് കൊടുക്കേണ്ടി വരും. കാരണം നിയമം അങ്ങനെയാണല്ലോ നമ്മുടെ നാട്ടില്‍.
ഈ എഫ് എസ് എല്‍ ലാബില്‍ വിശ്വാസമില്ല, അത് നേരെ ചണ്ഡീഗഢിലേക്ക് വിടണമെന്ന് പറഞ്ഞാല്‍ ചണ്ഡീഗഢിലേക്ക് വിടേണ്ടി വരും. അതുകൊണ്ടാണ് ദിലീപ് അനുകൂലികള്‍ എല്ലാം ഇപ്പോള്‍ പറയുന്നത് ദിലീപ് പാവമാണ്, ചെയ്തിട്ടില്ല, കള്ളുകുടിച്ച് കൊണ്ടാണ് സംസാരിച്ചത് അതുകൊണ്ട് വെറുതെ വിടുമെന്ന്. ദിലീപ് കുറ്റക്കാരനല്ല, വെറുതെ വിടണം എന്നും ബൈജു കൊട്ടാരക്കര പറഞ്ഞിരുന്നു.
അതേസമയം, നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ബാലചന്ദ്രകുമാര്‍ പുറത്തുവിട്ട ശബ്ദ സംഭാഷണങ്ങള്‍ ദിലീപിന്റെത് തന്നെയാണെന്ന് വ്യക്തമാക്കുന്ന എഫ് എസ് എല്‍ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ബാലചന്ദ്രകുമാര്‍ പുറത്ത് വിട്ട ഈ ശബ്ദ രേഖയുടെ അടിസ്ഥാനത്തിലായിരുന്നു ്രൈകംബ്രാഞ്ച് ഗൂഡാലോചന കേസ് രജിസ്റ്റര്‍ ചെയ്യുകയും നടി ആക്രമിക്കപ്പെട്ട കേസില്‍ തുടരന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തത്.
