Malayalam Breaking News
പ്രകാശ് രാജ് ഉപദേശിക്കുക മാത്രമാണ് ചെയ്തത് , അനുപമ പരമേശ്വരൻ തളർന്നു വീണത് ഭക്ഷ്യ വിഷ ബാധ മൂലം – സംവിധായകൻ
പ്രകാശ് രാജ് ഉപദേശിക്കുക മാത്രമാണ് ചെയ്തത് , അനുപമ പരമേശ്വരൻ തളർന്നു വീണത് ഭക്ഷ്യ വിഷ ബാധ മൂലം – സംവിധായകൻ
By
പ്രകാശ് രാജ് ഉപദേശിക്കുക മാത്രമാണ് ചെയ്തത് , അനുപമ പരമേശ്വരൻ തളർന്നു വീണത് ഭക്ഷ്യ വിഷ ബാധ മൂലം – സംവിധായകൻ
തെലുങ്ക് ചിത്രമായ ഹാലോ പ്രേമശോകം എന്ന ചിത്രത്തിൻ്റെ സെറ്റിൽ വച്ച് അനുപമ പരമേശ്വരനോട് പ്രകാശ് രാജ് ദേഷ്യപ്പെട്ടതായി വാർത്തകൾ ഉണ്ടായിരുന്നു. ഇതേതുടർന്ന് നടി പൊട്ടിക്കരഞ്ഞു കൊണ്ട് സെറ്റിൽ നിന്നിറങ്ങി പോയെന്നും തളർന്നു വീണെന്നും റിപോർട്ടുകൾ വന്നു.
എന്നാല്‍ വന്ന വാര്‍ത്തകള്‍ക്ക് മറുപടിയുമായി ചിത്രത്തിന്റെ സംവിധായകന് തിരനാഥ് റാവു നകിന തന്നെ രംഗത്തെത്തി. ‘മുതിര്‍ന്ന താരങ്ങള്‍ ഉപദേശിക്കുന്നതു പോലെ പ്രകാശ് രാജ് ഉപദേശിക്കുക മാത്രമേ ചെയ്തുള്ളൂ. ചിത്രത്തിലെ ചില സീനുകള്‍ മെച്ചപ്പെടുത്തേണ്ടതുണ്ട് എന്ന് നിര്‍ദേശിക്കുകയും ചെയ്തു. ഇതില്‍ ചിലപ്പോള്‍ അനുപമയ്ക്ക വിഷമം തോന്നിയിട്ടുണ്ടാകും.
അനുപമ തളര്‍ന്ന് വീണത് ഭക്ഷ്യവിഷബാധ മൂലമാണ്. തളര്‍ന്നിരുന്ന നടിയോട് വിശ്രമിക്കാന്‍ പറയുകയായിരുന്നു. എന്നാല്‍ ഇത് വിസമ്മതിച്ച് അഭിനയം തുടര്‍ന്ന നടി തളര്‍ന്ന് വീഴുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പത്തു മിനിറ്റില്‍ തിരികെ പോന്നു.ഷൂട്ടു നിര്‍ത്തിവെച്ചത് പ്രകാശ് രാജിന്റെ ഡേറ്റ് കുറവായതിനാലാണ്. പിന്നീട് ഷൂട്ട് തുടരുകയും ചെയ്തു’- സംവിധായകന് പറഞ്ഞു.
കൂടുതൽ വായിക്കുവാൻ >>>
director about prakash raj and anupama parameshwaran issue