Connect with us

‘ദിനേശ് പണിക്കര്‍ ഒരിക്കലും അത് ചെയ്യില്ല. ദിലീപ് ഒന്നു കൂടെ ആലോചിച്ചിട്ട് വേണം അതിന് വേണ്ടി മുന്നോട്ട് പോവാന്‍ എന്ന് ഘോര ഘോരം വാദിച്ച വ്യക്തിയാണ് ജഗതി ശ്രീകുമാര്‍’; നിര്‍മാതാവ്

Malayalam

‘ദിനേശ് പണിക്കര്‍ ഒരിക്കലും അത് ചെയ്യില്ല. ദിലീപ് ഒന്നു കൂടെ ആലോചിച്ചിട്ട് വേണം അതിന് വേണ്ടി മുന്നോട്ട് പോവാന്‍ എന്ന് ഘോര ഘോരം വാദിച്ച വ്യക്തിയാണ് ജഗതി ശ്രീകുമാര്‍’; നിര്‍മാതാവ്

‘ദിനേശ് പണിക്കര്‍ ഒരിക്കലും അത് ചെയ്യില്ല. ദിലീപ് ഒന്നു കൂടെ ആലോചിച്ചിട്ട് വേണം അതിന് വേണ്ടി മുന്നോട്ട് പോവാന്‍ എന്ന് ഘോര ഘോരം വാദിച്ച വ്യക്തിയാണ് ജഗതി ശ്രീകുമാര്‍’; നിര്‍മാതാവ്

മലയാള സിനിമാ ലോകത്ത് ഇന്നും പ്രകടമാണ് നടന്‍ ജഗതി ശ്രീകുമാറിന്റെ അഭാവം. വാഹനാപകടത്തില്‍ പരിക്ക് പറ്റി വര്‍ഷങ്ങളായി കിടപ്പിലാണ് ജഗതി. ആരോഗ്യ സ്ഥിതിയില്‍ മെച്ചമുണ്ടെങ്കിലും സിനിമകളില്‍ കാണുന്ന പഴയ ജഗതിയെ ഇതുവരെ തിരിച്ചു കിട്ടിയിട്ടില്ല. പകരം വെക്കാനില്ലാത്ത അഭിനേതാവായാണ് ജഗതി ശ്രീകുമാര്‍ ഇന്നും അറിയപ്പെടുന്നത്.

ഒരുപക്ഷെ ഇന്ന് സിനിമകളില്‍ സജീവമായിരുന്നെങ്കില്‍ അവിസ്മരണീയമായ ഒട്ടനവധി കഥാപാത്രങ്ങള്‍ ജഗതിക്ക് ലഭിച്ചേനെ. വീല്‍ചെയറിലിരിക്കുന്ന ജഗതി ഇന്നും പല സഹപ്രവര്‍ത്തകര്‍ക്കും വിഷമകരമായ കാഴ്ചയാണ്. അടുത്തിടെയാണ് ജഗതിയെക്കുറിച്ച് സംസാരിക്കവെ നടി ഉര്‍വശി കണ്ണീരണിഞ്ഞത്. കോമഡി, സീരയസ് വേഷങ്ങളെല്ലാം ജഗതിയുടെ കൈയില്‍ ഭദ്രമായിരുന്നു.

അപകടം നടന്ന അന്ന് മുതല്‍ ഇന്ന് വരെ നിരവധി പേര്‍ ജഗതിയുടെ തിരിച്ചു വരവിനായി പ്രാര്‍ത്ഥിക്കുന്നുണ്ട്. ഇപ്പോഴിതാ ജഗതിയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് നിര്‍മാതാവ് ദിനേശ് പണിക്കര്‍. നിരവധി സിനിമകളില്‍ രണ്ട് പേരും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. അപകടം നടന്നയന്ന് ജഗതിക്ക് വലിയ കുഴപ്പമില്ലെന്നാണ് ഏവരും കരുതിയതെന്ന് ദിനേശ് പണിക്കര്‍ ഓര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഹോസ്പിറ്റലില്‍ ചെല്ലുന്ന സമയത്ത് പോലും ജഗതി ചേട്ടന്‍ വളരെ ആക്ടീവ് ആയിരുന്നു. കുടുംബത്തെ അറിയിക്കുന്ന കാര്യത്തിലൊക്കെ ഇനീഷ്യേറ്റീവ് എടുത്തത് അദ്ദേഹം തന്നെയാണ്’. ‘എന്താണ് സംഭവിച്ചതെന്ന് ഡോക്ടര്‍മാര്‍ക്കും വ്യക്തമായ ധാരണ ഇല്ലാത്തത് കൊണ്ടാവാം, സ്‌കാനിംഗ് പ്രോപ്പറായി നടന്നില്ലായിരിക്കാം. എന്താണ് സത്യാവസ്ഥ എന്നറിയില്ല. ഏതായാലും അതിന് ശേഷം അദ്ദേഹത്തിന് കോംപ്ലിക്കേഷന്‍ വന്ന് തുടങ്ങി. ശരീരത്തില്‍ വെറും ഫ്രാക്ചറുകള്‍ മാത്രമല്ലുള്ളത്. ബ്രെയ്‌നിനെ അത് ബാധിച്ചു’

‘അദ്ദേഹം കുറേനാള്‍ ആശുപത്രിയില്‍ ശോചനാവസ്ഥയില്‍ കിടന്നു. സര്‍ക്കാര്‍ തന്നെ ഇടപെട്ടു. അഞ്ച് കോടി രൂപയോളം നഷ്ടപരിഹാരമായി ആക്‌സിഡന്റിന്റെ പേരില്‍ കിട്ടി. പതിനൊന്ന് വര്‍ഷമായി ആക്‌സിഡന്റ് നടന്നിട്ട്. പഴയ ജഗതിയെ ഇതുവരെ തിരിച്ച് കിട്ടിയിട്ടില്ല. തന്റെ നിരവധി സിനിമകളില്‍ അഭിനയിച്ച ജഗതി നല്ല മനസ്സിനുടമായിരുന്നെന്ന് ദിനേശ് പണിക്കര്‍ ഓര്‍ത്തു’.

‘നേരത്തെ ദിലീപിന്റെ ചെക്ക് കേസ് വന്ന സമയത്ത് ആര്‍ട്ടിസ്റ്റുകളുടെ ഇടയില്‍ ചര്‍ച്ച വരുമല്ലോ. ജഗതി എനിക്ക് വേണ്ടി ഒറ്റയ്ക്ക് നിന്ന് ഫൈറ്റ് ചെയ്ത് അവരുടെ വായടപ്പിച്ചിട്ടുണ്ട്. അത് ഞാന്‍ പിന്നീടാണ് അറിയുന്നത്’.

‘ദിനേശ് പണിക്കര്‍ ഒരിക്കലും അത് ചെയ്യില്ല. ദിലീപ് ഒന്നു കൂടെ ആലോചിച്ചിട്ട് വേണം അതിന് വേണ്ടി മുന്നോട്ട് പോവാന്‍ എന്ന് ഘോര ഘോരം വാദിച്ച വ്യക്തിയാണ് ജഗതി ശ്രീകുമാര്‍’ അങ്ങനെ എത്ര പേര്‍ നില്‍ക്കുമെന്നും ദിനേശ് പണിക്കര്‍ ചോദിച്ചു. ഒരു മനുഷ്യനോടും അദ്ദേഹം സാമ്പത്തികമായും കടും പിടുത്തം പിടിച്ചതായി ഞാന്‍ കേട്ടിട്ടില്ല ഇതുവരെ’.

അമ്പിളി ചേട്ടന്‍ അന്നത്തെ കാലത്ത് ചെയ്തിരുന്ന പ്രശസ്തി എത്ര പേര്‍ക്കറിയാമായിരുന്നെന്ന് അറിയില്ല. ഒരു പരിപാടിക്ക് വിളിച്ചാല്‍ എന്താണ് നിങ്ങള്‍ തരാനുദ്ദേശിക്കുന്നതെന്ന് ചോദിക്കും. അവര്‍ പറയും പതിനായിരം രൂപയെന്ന്. എനിക്ക് തരേണ്ട നിങ്ങള്‍ ചിത്ര ഹോം ഉണ്ട്. അതിന്റെ അക്കൗണ്ട് നമ്പര്‍ തരാം. ആ പതിനായിരം രൂപയും അങ്ങോട്ടടയ്ക്ക് എന്ന് അമ്പിളി ചേട്ടന്‍ പറയും, എന്നും ദിനേശ് പണിക്കര്‍ ഓര്‍ത്തു.

ഉദയപുരം സുല്‍ത്താന്‍ എന്ന സിനിമയ്ക്ക് നല്‍കിയ ചെക്ക് ബാലന്‍സില്ലാതെ ക്യാന്‍സലായപ്പോഴാണ് ദിലീപ് ദിനേശ് പണിക്കര്‍ക്കെതിരെ പരാതി കൊടുത്തത്. പിന്നീട് ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കൊടുവില്‍ ദിലീപ് കേസ് പിന്‍വലിക്കുകയും ചെയ്തു. തന്റെ ഭാഗത്താണ് ശരിയെന്ന് ഇന്നസെന്റ് മനസ്സിലാക്കിയെന്നും ദിനേശ് മണിക്കര്‍ പറഞ്ഞിരുന്നു.

‘അദ്ദേഹവും അസോസിയേഷനുകളും കൂടി ഇരുന്നു. അമ്മ സംഘടയില്‍ നിന്ന് വന്നിരിക്കുന്നത് ഇന്നസെന്റ് ചേട്ടന്‍ മാത്രം. കൂടെ ദിലീപും ഞാനുമുണ്ട്, അങ്ങോട്ടും ഇങ്ങോട്ടും പഴിചാരലും തെറി പറയലുമായിരുന്നു തുടക്കത്തില്‍. ഇതെങ്ങനെ പരിഹരിക്കണമെന്ന് ഇന്നസെന്റ് ചേട്ടന്‍ നേരത്തെ കണക്ക് കൂട്ടി വെച്ചിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം. കാരണം അദ്ദേഹം എഴുന്നേറ്റ് നിന്നു.

എടാ ദിലീപേ നിനക്കിപ്പോള്‍ കാശിന് വലിയ അത്യാവശ്യം ഒന്നുമില്ലല്ലോ, ദിനേശ് പണിക്കര്‍ക്ക് ഇപ്പോള്‍ ചെറിയൊരു ബുദ്ധിമുട്ടുണ്ട്’. ‘അത് കൊണ്ട് നീ ആ കേസങ്ങ് പിന്‍വലിക്ക് എന്ന് പറഞ്ഞു. ദിലീപിന് അഭിമാനത്തിന്റെ പ്രശ്‌നമല്ലേ. പക്ഷെ പറയുന്നത് ഇന്നസെന്റ് ചേട്ടനാണ്. ദിലീപ് എഴുന്നേറ്റ് നിന്ന് ദിനേശേട്ടനോടുള്ള സ്‌നേഹത്തിന്റെ പുറത്തും പ്രശ്‌നങ്ങള്‍ പരിഹരിക്കാനും കേസ് പിന്‍വലിക്കുകയാണെന്ന് പറഞ്ഞു.

പക്ഷെ ഒരു കണ്ടീഷനേ ഉള്ളൂ. ഇത് പത്രങ്ങളില്‍ കൊടുത്ത് കൊട്ടിഘോഷിക്കാന്‍ പാടില്ലെന്ന്. തീര്‍ച്ചയായുമെന്ന് ഞാന്‍ പറഞ്ഞു’. ‘ഇന്നസെന്റ് ചേട്ടന്‍ രണ്ട് മിനുട്ട് കൊണ്ട് ഇത്രയും ഭീകരമായ പ്രശ്‌നം പരിഹരിച്ചു. അതാണ് ഇന്നസെന്റ് ചേട്ടന്റെ കഴിവ്. ഇന്നസെന്റ് ഇത്രയും വലിയ നടനാണെന്ന് സ്‌ക്രീനില്‍ കാണുമ്പോള്‍ അറിയാമെങ്കിലും അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുമ്പോഴാണ് ആ മഹത്വം മനസ്സിലാക്കുന്നത്.

More in Malayalam

Trending

Recent

To Top