Malayalam
ആ അടുത്ത കാലത്ത് ദൈവം കാണിച്ച ഏറ്റവും വലിയ കുസൃതിയാണ് ഞാന്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി വോയിസ് ഓഫ് സത്യനാഥന്റെ ടീസര്‍
ആ അടുത്ത കാലത്ത് ദൈവം കാണിച്ച ഏറ്റവും വലിയ കുസൃതിയാണ് ഞാന്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി വോയിസ് ഓഫ് സത്യനാഥന്റെ ടീസര്‍
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്‌റ്റേജുകളില്‍ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയര്‍ തുടങ്ങിയത്. പിന്നീട് ചില സിനിമകളില്‍ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചു. അതോടൊപ്പം ചെറിയ ചെറിയ വേഷങ്ങളില്‍ സിനിമയില്‍ മുഖം കാണിച്ചു. ഒടുവില്‍ നായകനായി മലയാളികളുടെ പ്രിയപ്പെട്ട താരമായി ജനപ്രിയനായകനായി. നിര്‍മ്മാതാവായി അങ്ങനെ മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ് ദിലീപ്.
മലയാള സിനിമയില്‍ നിരവധി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച നടനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകര്‍ക്ക് പ്രിയങ്കരന്‍ ആയിരുന്നു ദിലീപ്. എന്നാല്‍ ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന് കാര്യമായ ഹിറ്റുകളൊന്നും സിനിമയില്‍ ഇല്ല. കോമഡി സിനിമകളുടെ ഒരു നിര തന്നെ ദിലീപിന്റേതായുണ്ട്.
മീശമാധവന്‍, സിഐഡി മൂസ, കല്യാണ രാമന്‍ ഉള്‍പ്പെടെയുള്ള സിനിമകള്‍ ദിലീപിന്റെ കരിയറിലെ സൂപ്പര്‍ ഹിറ്റ് സിനിമകളായി ഇന്നും നിലനില്‍ക്കുന്നു. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ പേരും ഉയര്‍ന്ന് വന്നതിന് പിന്നാലെയാണ് നല്ലൊരു ശതമാനം പേരും ദിലീപിനെതിരെ തിരിഞ്ഞത്. ഇപ്പോഴും നടി കേസിനു പിന്നാലെ പരക്കം പാഞ്ഞുകൊണ്ടിരിക്കുകയാണ് ദിലീപ്. എങ്കിലും നടന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.
ഇപ്പോഴിതാ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദിലീപ് ചിത്രം വോയിസ് ഓഫ് സത്യനാഥന്റെ ടീസര്‍ പുറത്തെത്തിയിരിക്കുകയാണ്. ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി റാഫി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വന്‍ താര നിര തന്നെ അണിനിരക്കുന്നുണ്ട്. ജോജു ജോര്‍ജ്, അനുപം ഖേര്‍, മകരന്ദ് ദേശ്പാണ്ഡെ, അലന്‍സിയര്‍ ലോപ്പസ്, ജഗപതി ബാബു, ജാഫര്‍ സാദിഖ് (വിക്രം ഫൈയിം),സിദ്ദിഖ്, ജോണി ആന്റണി, രമേഷ് പിഷാരടി, ജനാര്‍ദ്ദനന്‍, ബോബന്‍ സാമുവല്‍, ബെന്നി പി നായരമ്പലം, ഫൈസല്‍, ഉണ്ണിരാജ, വീണാ നന്ദകുമാര്‍, സ്മിനു സിജോ, അംബിക മോഹന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒപ്പം അനുശ്രീ അതിഥി താരമായി പ്രത്യക്ഷപ്പെടുന്നുണ്ട്.
പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈന ടൗണ്‍, തെങ്കാശിപ്പട്ടണം,റിംങ് മാസ്റ്റര്‍ എന്നി ചിത്രങ്ങള്‍ക്കു ശേഷം ദിലീപും റാഫിയും ഒന്നിക്കുന്ന ചിത്രമാണ് ‘ ‘വോയിസ് ഓഫ് സത്യനാഥന്‍’. ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറില്‍ എന്‍.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്,രാജന്‍ ചിറയില്‍എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒരു ഫീല്‍ഗുഡ് മൂവിയാണ് ‘വോയിസ് ഓഫ് സത്യനാഥന്‍’. ട്രെയിലര്‍ പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ ഹിറ്റായിട്ടുണ്ട്.
ദിലീപ് ഇപ്പോള്‍ സിനിമകളില്‍ കൂടുതല്‍ സജീമായിരിക്കുകയാണ്. രാമലീലയ്ക്ക് ശേഷം അരുണ്‍ ഗോപിയുടെ സംവിധാനത്തില്‍ ദിലീപ് നായകനായി എത്തുന്ന ബാന്ദ്രയാണ് പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജനപ്രിയ ചിത്രം. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ പേര് ഉയര്‍ന്ന് വന്ന് പ്രശ്‌നം കൊടുമ്പിരി കൊണ്ട് നില്‍ക്കുന്ന വേളയില്‍ പുറത്തെത്തിയ രാമലീല സൂപ്പര്‍ഹിറ്റായിരുന്നു.
അതുകൊണ്ടു തന്നെ വളരെ നല്ലൊരു തിരിച്ചു വരവ് പ്രതീക്ഷിക്കുന്ന ദിലീപിനെ ബാന്ദ്ര കൈവിടില്ലെന്ന പ്രതീക്ഷയിലാണ് താരം. താരത്തിന്റെ കരിയറിലെ ബിഗ് ബജറ്റ് ചിത്രം കൂടിയാണ് ബാന്ദ്ര. ചിത്രത്തിന്റെ ട്രെയിലര്‍ ഇക്കഴിഞ്ഞ ഈദ് ദിനത്തിലാണ് പുറത്തെത്തിയത്. സോഷ്യല്‍ മീഡിയയില്‍ മികച്ച പ്രതികരണമാണ് നേടിയത്.
‘ഞാന്‍ റണ്‍വേ കേറി നില്‍ക്കും, പിന്നെയാണ് നിന്റെ വണ്‍വേ…’മാസ് ഡയലോഗോടെ കയ്യില്‍ തോക്കേന്തി നില്‍ക്കുന്ന മുംബൈയിലെ അധോലോക നായകന്റെ മുന്നില്‍ ഇനി ശത്രുക്കള്‍ കുറച്ച് വിയര്‍ക്കും. പറയുന്നത് ‘അലന്‍ അലക്‌സാണ്ടര്‍ ഡൊമനിക്’ ആണ്. അയാളെ മുംബൈ ലോകം ‘ആല’ എന്നു പേര്‍ വിളിച്ചു. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ റിലീസായ ദിലീപ് നായകനാകുന്ന പുതിയ ചിത്രം ബാന്ദ്രയുടെ ടീസറിലാണ് ആക്ഷന്‍ ഹീറോ കഥാപാത്രം ആല പ്രത്യക്ഷപ്പെടുന്നത്.
ദിലീപ് തന്റെ താരസിംഹാസവം വീണ്ടെടുക്കാന്‍ ഗ്യാങ്സ്റ്റര്‍ കഥാപാത്രമായി എത്തുകയാണ് ഇനി. മാസ് സ്‌റ്റൈലിഷ് ലുക്കില്‍ ദിലീപ് എത്തുമ്പോള്‍ നായികയായി തെനിന്ത്യന്‍ താരസുന്ദരി തമന്നയും ഒപ്പമുണ്ട്. തമന്നയുടെ ആദ്യ മലയാള സിനിമയാണ് ബാന്ദ്ര. നേരത്തെ തമന്നയുടെ പിറന്നാള്‍ ദിനത്തില്‍ ബാന്ദ്ര ടീം പുറത്തുവിട്ട പോസ്റ്റര്‍ കൂടുതല്‍ ഹൈപ്പ് സൃഷ്ടിച്ചിരുന്നു. റോയല്‍ ലുക്കില്‍ രാജകുമാരിയെ പോലെ തമന്ന എത്തുന്ന പോസ്റ്ററാണ് അന്ന് റിലീസ് ചെയ്തിരുന്നത്. ദിലീപിനൊപ്പം സിനിമയില്‍ വളരെ പ്രധാനപ്പെട്ട കഥാപാത്രമാണ് തമന്ന അവതരിപ്പിക്കുന്നതെന്ന് ടീസറും സൂചന നല്‍കുന്നുണ്ട്.
ദിലീപിന്റെ കരിയറില്‍ നിരവധി ഹിറ്റുകള്‍ക്ക് തിരക്കഥ ഒരുക്കിയ ഉദയകൃഷ്ണയും സംവിധായകന്‍ അരുണ്‍ ഗോപിയും ആദ്യമായി ഒന്നിക്കുന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. ദിലീപിന്റെ കരിയറിലെ 147ാം സിനിമയായിട്ടാണ് ബാന്ദ്ര എത്തുന്നത്. മുംബൈ ബാന്ദ്രയുടെ പശ്ചാത്തലത്തില്‍ പഴയ കാലഘട്ടത്തിലെ കഥയാണ് ചിത്രം പറയുന്നത്.
യഥാര്‍ത്ഥ സംഭവത്തിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. കരിയറിലെ മാസ് കഥാപാത്രം റണ്‍വേയിലെ ‘വാളയാര്‍ പരമശിവ’ത്തിനു ശേഷം ദിലീപ് അവതരിപ്പിക്കുന്ന ശക്തമായ കഥാപാത്രമായിരിക്കും ബാന്ദ്രയിലെ അലന്‍ അലക്‌സാണ്ടര്‍ ഡൊമനിക്.