ബൈക്ക് ഓടിച്ച് പോകുന്നതല്ലെ, ലോറിയുടെ അടിയില്‍ പോകാതെ നോക്കിക്കോ … നിന്നെ ജീവനോടെ വെച്ചേക്കില്ലെന്നൊക്കെയാണ് അവര്‍ വിളിച്ച് പറയുന്നത്, ബിഗ് ബോസ്സിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ ഒരുപാട് അനുഭവിച്ചു; തുറന്ന് പറഞ്ഞ് ദിൽഷ പ്രസന്നൻ

കഴിഞ്ഞ ബിഗ് ബോസ്സിൽ വിന്നറായ താരമാണ് ദില്‍ഷ പ്രസന്നന്. ബിഗ് ബോസിന് ശേഷം ഇപ്പോള്‍ മറ്റൊരു റിയാലിറ്റി ഷോയുടെ ഭാഗമായിരിക്കുകയാണ് ദില്‍ഷ. ഏഷ്യാനെറ്റിലെ ഡാന്‍സിംഗ് സ്റ്റാര്‍സ് എന്ന ഷോയിലാണ് താരം ഇപ്പോള്‍ പങ്കെടുക്കുന്നത്. ഇപ്പോഴിതാ പുതിയ അഭിമുഖത്തില്‍ ബിഗ് ബോസിന് ശേഷം ജീവിതത്തിലുണ്ടായ മോശം അനുഭവങ്ങളെക്കുറിച്ച് ദില്‍ഷ പ്രസന്നന് മനസ് തുറക്കുകയാണ്
ദിൽഷയുടെ വാക്കുകളിലേക്ക്
‘ബിഗ് ബോസില്‍ നൂറ് ദിവസം നിന്നതിനേക്കാള്‍ ഞാന്‍ അനുഭവിച്ചത് അവിടെ നിന്ന് പുറത്തിറങ്ങിയപ്പോഴാണ്. ഒരിക്കലും ഇത്തരത്തില്‍ അനുഭവിക്കേണ്ടി വരുമെന്ന് ഞാന്‍ വിചാരിച്ചിട്ടില്ല. ഇങ്ങനെയൊക്കെ കേള്‍ക്കേണ്ടി വരുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയിട്ടില്ല” എന്നാണ് ദില്‍ഷ പറയുന്നത്. .അതേസമയം, അതിന് മാത്രം തെറ്റുകള്‍ ഞാന്‍ ചെയ്തിട്ടുണ്ടെന്ന് ഇപ്പോഴും വിശ്വസിക്കുന്നില്ലെന്നും ദില്‍ഷ പറയുന്നു. താന്‍ കര്‍മയില്‍ വിശ്വസിക്കുന്നയാളാണെന്നും താന്‍ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അനുഭവിക്കാന്‍ ബാധ്യസ്ഥയാണെന്നും ദില്‍ഷ പറയുന്നു.
ബിഗ് ബോസില്‍ നിന്ന് ഇറങ്ങിയതിന് ശേഷം താന്‍ മാത്രമല്ല തന്റെ കുടുംബവും കുറേ പഴി കേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്നാണ് ദില്‍ഷ പറയുന്നത്. ഷോയില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ കേള്‍ക്കുന്നതും കാണുന്നതും താന്‍ ഒരിക്കലും വിചാരിക്കാത്ത കാര്യങ്ങളാണെന്നും താരം പറയുന്നു. അതൊക്കെ കാരണം കുറേ ദിവസം ഞാന്‍ ഫോണ്‍ പോലും കൈ കൊണ്ട് തൊട്ടിട്ടില്ലെന്നും ആരോടും മിണ്ടാതെ ഞാന്‍ ഒരു മൂലക്ക് ഇരിക്കലായിരുന്നുവെന്നുമാണ് ദില്‍ഷ തുറന്ന് പറയുന്നത്. എന്റെ വീട്ടുകാര്‍ക്ക് എന്നെ കാണുമ്പോള്‍ ഭയങ്കര വിഷമമായിരുന്നു. വീട്ടില്‍ എപ്പോഴും കരച്ചിലും ബഹളവുമായിരുന്നുവെന്നും താരം പറയുന്നു. അതേസമയം തനിക്ക് ചില ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നതായും ദില്‍ഷ വെളിപ്പെടുത്തുന്നുണ്ട്. ചിലര്‍ വിളിച്ചിട്ട് പറയും ഞാന്‍ ബൈക്ക് ഓടിച്ച് പോകുന്നതല്ലെ, ലോറിയുടെ അടിയില്‍ പോകാതെ നോക്കിക്കോ എന്നൊക്കെയാണ്. നിന്നെ ജീവനോടെ വെച്ചേക്കില്ലെന്നൊക്കെയാണ് അവര്‍ വിളിച്ച് പറയുന്നതെന്നാണ് താരം പറയുന്നത്.
എന്റെ നമ്പറൊക്കെ ഇവര്‍ക്ക് എങ്ങനെ കിട്ടിയെന്ന് എനിക്ക് അറിയില്ലെന്നും ഇത്തരത്തില്‍ നിരവധി കോളുകള്‍ വരുമായിരുന്നുവെന്നും ദില്‍ഷ പറയുന്നു. എന്റെ കൂടെ ഫോട്ടോയെടുക്കുന്നവരെയൊക്കെ ഭീഷണിപ്പെടുത്തുമായിരുന്നുവെന്നും ഭീകരമായ അവസ്ഥയായിരുന്നു അതെല്ലാം എന്നുമാണ് ദില്‍ഷ പറയുന്നു.