Malayalam
കോവിഡ് ഫലം പുറത്ത് വിട്ട് സംവിധായകൻ ദിലീഷ് പോത്തൻ
കോവിഡ് ഫലം പുറത്ത് വിട്ട് സംവിധായകൻ ദിലീഷ് പോത്തൻ
Published on
ജിബൂട്ടി’ സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയില്‍ നിന്നും മടങ്ങിയെത്തിയ നടനും സംവിധായകനുമായ ദിലീഷ് പോത്തന്റെ കോവിഡ് പരിശോധന ഫലം പുറത്ത് വന്നു. ഫലം നെഗറ്റീവാണെന്നും ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയെന്നും അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ ചിത്രം സഹിതമാണ് ദിലീഷ് പോത്തന്റെ പോസ്റ്റ്.
ഉപ്പും മുളകും സീരിയലിന്റെ സംവിധായകന്‍ എസ് ജെ സിനു സംവിധാനം ചെയ്യുന്ന ‘ജിബൂട്ടി’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടയില്‍ ആഫ്രിക്കയില്‍ കുടുങ്ങിയ സിനിമാ സംഘം ജൂണ്‍ ആറിനാണ് കൊച്ചിയിലെത്തിയത്.
ദിലീഷ് പോത്തനടക്കം 71 പേരാണ് ഷൂട്ടിംഗ് കഴിഞ്ഞെത്തിയ സംഘത്തിലുണ്ടായിരുന്നത്.അതേസമയം ഈ സിനിമാ സംഘത്തിലുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്
Continue Reading
You may also like...
Related Topics:Dileesh Pothen
