Malayalam
ഇപ്പോഴും മൗനമായി തുടരുന്ന സൗഹൃദം, മമ്മൂട്ടിയുടെ ഉമ്മയെ അവസാനമായി കാണാനെത്തി ദിലീപ്
ഇപ്പോഴും മൗനമായി തുടരുന്ന സൗഹൃദം, മമ്മൂട്ടിയുടെ ഉമ്മയെ അവസാനമായി കാണാനെത്തി ദിലീപ്
നടന് മമ്മൂട്ടിയുടെ അമ്മ ഫാത്തിമ ഇസ്മയില്‍ മരിച്ചെന്ന വാര്‍ത്ത ആരാധകരെയുള്‍പ്പെടെ വിഷമിപ്പിച്ചിരിക്കുകയാണ്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. 93 വയസ്സായിരുന്നു. പരേതനായ പാണപറമ്പില്‍ ഇസ്മയിലിന്റെ ഭാര്യയാണ് ഫാത്തിമ. മരണത്തില്‍ സിനിമാ രംഗത്തുള്ള നിരവധി പേര് അനുശോചനമറിയിച്ചിരിക്കുകയാണ്. കുഞ്ചാക്കോ ബോബന് ഉള്‍പ്പെടെയുള്ള നിരവധി താരങ്ങള്‍ നേരിട്ടെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് കഴിഞ്ഞ ദിവസം പുലര്‍ച്ചെയോടെയായിരുന്നു അന്ത്യം. തന്റെ അടുത്ത സുഹൃത്തായിരുന്നു ഉമ്മയെന്ന് നേരത്തെ മമ്മൂട്ടി പറഞ്ഞിരുന്നു. മമ്മൂട്ടിയുള്‍പ്പെടെ ആറ് മക്കളാണ് അന്തരിച്ച ഫാത്തിമയ്ക്ക്. സിനിമാസീരിയല്‍ നടന് ഇബ്രാഹിംകുട്ടി, ചലച്ചിത്ര നിര്‍മാതാവ് സക്കറിയ, ആമിന സൗദ, ഷഫീന എന്നിവരാണ് മറ്റ് മക്കള്‍.
ദുല്‍ഖര്‍ സല്മാന്, അഷ്കര്‍ സൗദാന്‍, മഖ്ബൂല്‍ സല്മാന്, സുറുമി തുടങ്ങിയവര്‍ കൊച്ചുമക്കളാണ്. ആലപ്പുഴ ചന്ദിരൂര്‍ സ്വദേശിയായ ഫാത്തിമ വിവാഹ ശേഷമാണ് വൈക്കം ചെമ്പിലെത്തിയത്. 2003 ലാണ് മമ്മൂട്ടിയുടെ പിതാവ് ഇസ്മായില്‍ മരിച്ചത്. മമ്മൂട്ടിയുടെ വീട്ടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ വന്ന താരങ്ങളില്‍ ദിലീപിന്റെ സാന്നിധ്യമാണ് ശ്രദ്ധ നേടുന്നത്.
ബോഡി ഗാര്‍ഡുകളുടെ അകമ്പടിയോടെയാണ് ദിലീപെത്തിയത്. സിനിമാ ലോകത്ത് മമ്മൂട്ടിയുമായി അടുത്ത ബന്ധമുള്ളയാളായിരുന്നു ദിലീപ്. എന്നാല്‍ പിന്നീട് ദിലീപ്-മമ്മൂട്ടി ബന്ധത്തില്‍ ചില വിള്ളലുകള്‍ വീണെന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നു. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് പ്രതിസ്ഥാനത്ത് വന്ന ശേഷമായിരുന്നു ഇത്. അന്ന് ദിലീപിനെ അമ്മ സംഘടനയില്‍ നിന്നും അംഗത്വം റദ്ദാക്കിയിരുന്നു.
സംഘടയ്ക്കുള്ളില്‍ ക്രിമിനലുകള്‍ ഉള്ളത് നാണക്കേടാണെന്നും സംഘടനയില്‍ അഴിച്ച് പണി നടത്തുമെന്നും മമ്മൂട്ടി അന്ന് പറഞ്ഞു. എന്നാല്‍ ദിലീപിന്റെ പേരെടുത്ത് പറഞ്ഞില്ല. പിന്നീട് ദിലീപിനെ തിരിച്ചെടുത്ത സാഹചര്യവുമുണ്ടായി. കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ ദിലീപ് സംഘടനയില്‍ നിന്ന് സ്വയം രാജിവെക്കുകയും ചെയ്തു. മമ്മൂട്ടി, മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള താരങ്ങളുമായി ദിലീപിന് ഇപ്പോഴും അടുത്ത സൗഹൃദമുണ്ടോയെന്നതില് വ്യക്തതയില്ല. ഇവരാരും പൊതുവേദികളില്‍ ഇപ്പോള്‍ ദിലീപിനെക്കുറിച്ച് സംസാരിക്കാറില്ല.
സൂപ്പര്‍ താരങ്ങളില്‍ നടന് സുരേഷ് ഗോപി കുറച്ച് നാള് മുമ്പ് ദിലീപുമായുള്ള നല്ല ഓര്‍മ്മകള്‍ പങ്കുവച്ചിരുന്നു. കഴിഞ്ഞ കുറേ നാളുകളായി പൊതുവേദികളിലെ സ്ഥിരം സാന്നിധ്യമാണ് ദിലീപ്. നഷ്ടപ്പെട്ട പഴയ ഇമേജ് തിരിച്ച് പിടിക്കാന്‍ പിആര്‍ വര്‍ക്കുകള്‍ നടക്കുന്നുണ്ടെന്നും ആരോപണമുണ്ട്. ടെലിവിഷന്‍ ഷോകളിലുള്‍പ്പെടെ ദിലീപ് അതിഥിയായെത്തുന്നത് പലപ്പോഴും വിമര്‍ശിക്കപ്പെടാറുണ്ട്.
ക്രിമിനല്‍ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഒരാള്‍ക്ക് ഇത്രയും സ്വീകാര്യത നല്‍കുന്നത് ശരിയാണോയെന്നാണ് വിമര്‍ശകരുടെ ചോദ്യം. എന്നാല്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞിട്ടില്ലല്ലോ എന്നാണ് ആരാധകരുടെ വാദം. കേസും വിവാദങ്ങളും മൂലം തുടരെ ചോദ്യം ചെയ്യപ്പെട്ട ദിലീപ് വീണ്ടും സിനിമകളില്‍ സജീവമാവാനൊരുങ്ങുകയാണ്.
ടെലിവിഷന്‍ ഷോകളിലുള്‍പ്പെടെ ദിലീപ് അതിഥിയായെത്തുന്നത് പലപ്പോഴും വിമര്‍ശിക്കപ്പെടാറുണ്ട്. ക്രിമിനല്‍ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഒരാള്‍ക്ക് ഇത്രയും സ്വീകാര്യത നല്‍കുന്നത് ശരിയാണോയെന്നാണ് വിമര്‍ശകരുടെ ചോദ്യം. എന്നാല്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞിട്ടില്ലല്ലോ എന്നാണ് ആരാധകരുടെ വാദം. കേസും വിവാദങ്ങളും മൂലം തുടരെ ചോദ്യം ചെയ്യപ്പെട്ട ദിലീപ് വീണ്ടും സിനിമകളില്‍ സജീവമാവാനൊരുങ്ങുകയാണ്.
പറക്കും പപ്പന്, ബാന്ദ്ര എന്നിവയാണ് ദിലീപിന്റെ പുതിയതായി പ്രഖ്യാപിച്ച സിനിമകള്‍. കേശു ഈ വീടിന്റെ നാഥനാണ് ഒടുവില്‍ പുറത്തിറങ്ങിയ ദിലീപിന്റെ സിനിമ. സിനിമ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. നാദിര്‍ഷയായിരുന്നു കേശു ഈ വീടിന്റെ നാഥന് എന്ന സിനിമ സംവിധാനം ചെയ്തത്. ഉര്‍വശിയായിരുന്നു സിനിമയിലെ മറ്റൊരു പ്രധാന കഥാപാത്രം.
ജനപ്രിയ നായകനായി അഭിനയിച്ചിരുന്ന ദിലീപിന് നാളുകളായി ഒരു ഹിറ്റ് സിനിമ ലഭിച്ചിട്ട്. വിവാദങ്ങളില്ലായിരുന്നെങ്കില് ഒരുപക്ഷെ ഇന്നത്തെ സൂപ്പര്‍ താരങ്ങളിലൊരാളായേനെ ദിലീപെന്ന് ആരാധകര്‍ പറയുന്നു. വര്‍ഷങ്ങളായി അന്വേഷണ നടപടികള്‍ക്ക് വിധേയനാവുന്നതിനാല്‍ ദിലീപിന് കരിയറിലേക്ക് മാത്രം ശ്രദ്ധ കൊടുക്കാനും പറ്റുന്നില്ല.
