Connect with us

ചെന്നൈയിലേയ്ക്ക് താമസം മാറി ദിലീപും കാവ്യയും, ജിമ്മില്‍ ചേര്‍ന്ന കാവ്യയുടെ ഫോട്ടോ വൈറല്‍!

Malayalam

ചെന്നൈയിലേയ്ക്ക് താമസം മാറി ദിലീപും കാവ്യയും, ജിമ്മില്‍ ചേര്‍ന്ന കാവ്യയുടെ ഫോട്ടോ വൈറല്‍!

ചെന്നൈയിലേയ്ക്ക് താമസം മാറി ദിലീപും കാവ്യയും, ജിമ്മില്‍ ചേര്‍ന്ന കാവ്യയുടെ ഫോട്ടോ വൈറല്‍!

മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരങ്ങളാണ് ദിലീപും കാവ്യ മാധവനും. സിനിമയിലെ പ്രിയപ്പെട്ട ജോഡികള്‍ സിനിമയിലും ഒന്നിച്ചപ്പോള്‍ ആരാധകരടക്കം ഒന്നടങ്കം എല്ലാവരും സന്തോഷിച്ചിരുന്നു. കുഞ്ഞിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറില്ലെങ്കിലും ഇടയ്ക്കിടെ ഫാന്‍സ് പേജുകളിലൂടെ ചിത്രങ്ങള്‍ വൈറലാകാറുണ്ട്. സോഷ്യല്‍ മീഡിയയിലടക്കം നിരവധി സൈബര്‍ അറ്റാക്കുകളും ദിലീപിനും കാവ്യയ്ക്കും എതിരെ നടന്നിരുന്നു. അപ്പോഴും തക്കത്തായ മറുപടികളുമായി ഫാന്‍സ് എത്തിയിരുന്നു.

ദിലീപ്, കാവ്യ കൂട്ടു കെട്ടില്‍ നിരവധി ഹിറ്റ് സിനിമകള്‍ പിറന്നിട്ടുണ്ട്. കാവ്യ ആദ്യമായി നായിക ആയ സിനിമ ചന്ദ്രനുദിക്കുന്ന ദിക്കില്‍ ദിലീപ് ആയിരുന്നു നായകന്‍. മീശ മാധവന്‍ എന്ന സിനിമയ്ക്ക് ശേഷമാണ് ദിലീപ്, കാവ്യ ജോഡി തരംഗമായത്. ലാല്‍ ജോസ് ആയിരുന്നു സിനിമയുടെ സംവിധായകന്‍. ലയണ്‍, കൊച്ചിരാജാവ് തുടങ്ങി നിരവധി സിനിമകളില്‍ കാവ്യയും ദിലീപും നായകനും നായികയുമായി.

ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച വിവാഹമായിരുന്നു ഇരുവരുടെയും. നടി മഞ്ജു വാര്യര്‍ ഭാര്യയായിരിക്കെ ദിലീപും കാവ്യ മാധവനും തമ്മില്‍ അടുപ്പത്തിലാണെന്ന കഥ പ്രചരിച്ചിരുന്നു. എന്നും ഇക്കാര്യങ്ങളില്‍ നിന്നും മാറി നില്‍ക്കാനാണ് താരങ്ങള്‍ ശ്രമിച്ചത്. പിന്നീട് മഞ്ജുവുമായി വേര്‍പിരിഞ്ഞ ശേഷം ദിലീപ് കാവ്യയെ വിവാഹം കഴിക്കുകയും ചെയ്തു. എന്നാല്‍ വിവാഹ ശേഷം സിനിമകളില്‍ നിന്നെല്ലാം അകന്ന് നില്‍ക്കുന്ന കാവ്യ പൊതുവേദികളില്‍ ദിലീപിനൊപ്പം എത്താറുണ്ട്.

കാവ്യാ മാധവന്റെ ആദ്യ വിവാഹ മോചനത്തിന് കാരണം ദിലീപ് ആണ് എന്ന തരത്തിലുള്ള പ്രചരണങ്ങള്‍ സിനിമ ലോകത്തും പുറത്തും വ്യാപകം ആയിരുന്നു. എന്നാല്‍ ആ സമയങ്ങളിലും ഇത്തരം ഗോസിപ്പുകളോട് ഇരുവരും പ്രതികരിച്ചിരുന്നില്ല. അതുപോലെ തന്നെ മഞ്ജു വാര്യരുമായുള്ള ദിലീപിന്റെ വിവാഹ മോചനത്തില്‍ കാവ്യക്കും പങ്കുണ്ടെന്ന തരത്തിലുള്ള വാര്‍ത്തകളും അക്കാലത്ത് പരന്നിരുന്നു.

ഇപ്പോള്‍ പൊതുപരിപാടികളില്‍ നിറ സാന്നിധ്യം ആയി ഇപ്പോള്‍ ഇരുവരും മാറിയിട്ടുണ്ട്. വിവാഹം കഴിഞ്ഞവേളയില്‍ ക്യാമറ കണ്ണുകളില്‍ നിന്നും അകലം പാലിച്ചിരുന്ന കാവ്യ ഇപ്പോള്‍ പരിപാടികളില്‍ എത്തുമ്പോള്‍ നിറഞ്ഞ ചിരിയോടെയാണ് ആരാധകരോട് ഇടപെടുന്നത്. മകള്‍ മീനാക്ഷിയുടെ പഠനം ചെന്നൈയില്‍ ആണ്. അതുകൊണ്ടുതന്നെ കാവ്യയും ദിലീപും ചെന്നൈയിലേക്ക് നടത്തുന്ന യാത്രകളുടെ വിശേഷങ്ങള്‍ അടിക്കടി സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു.

എന്നാല്‍ ഇപ്പോള്‍ ചില റിപ്പോര്‍ട്ടുകളില്‍ ദിലീപും കുടുംബമായി ചെന്നൈയില്‍ സെറ്റില്‍ഡ് ആയി എന്നാണ് പറയുന്നത്. ചെന്നൈയിലെ ജിമ്മില്‍ കാവ്യാ ജോയിന്‍ ചെയ്തു എന്ന രീതിയില്‍ ആണ് കഴിഞ്ഞ ദിവസം ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. താരത്തിന്റെ അടുത്തിടെ ഉണ്ടായ മേക്കോവര്‍ വാളയാര്‍ പരമ ശിവത്തിലേക്കുള്ള എന്‍ട്രി ആണെന്നും ആരാധകര്‍ പറയുന്നുണ്ട്. എന്നാല്‍ ഒരു ഗസ്റ്റ് റോളില്‍ എങ്കിലും കാവ്യ ചേച്ചി വന്നാല്‍ മതിയായിരുന്നു എന്ന് പറയുന്നവരും കുറവല്ല.

കാല്‍ നൂറ്റാണ്ടോളം മലയാള സിനിമയില്‍ സജീവമായി നിന്ന കാവ്യ മാധവന്‍ ഏറ്റവും ഒടുവില്‍ അഭിനയിച്ചത് പിന്നെയും എന്ന അടൂര്‍ ഗോപാലകൃഷ്ണന്‍ ചിത്രത്തിലാണ്. ദിലീപ് ആയിരുന്നു ഈ സിനിമിലും കാവ്യയുടെ ജോഡി. വിവാഹത്തിന് ശേഷം കാവ്യ സിനിമയോടും അഭിനയത്തോടും പൂര്‍ണമായും വിട പറയുകയായിരുന്നു.

മീനാക്ഷിയുടെ അച്ഛനും കാവ്യ ചേച്ചിയും ചെന്നൈയില്‍ ആണെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നതിന്റെ ഇടയിലാണ് ഫ്രാന്‍സില്‍ നിന്നുള്ള മീനാക്ഷിയുടെ ചിത്രങ്ങള്‍ വൈറല്‍ ആകുന്നത്. ഉപരിപഠനത്തിനായിട്ടാണോ അതോ വെക്കേഷന്‍ ആസ്വദിക്കാന്‍ പോയതാണോ എന്നാണ് കമന്റുകളിലൂടെ പ്രേക്ഷകര്‍ ചോദിക്കുന്നത്.

അതേസമയം ദിലീപ് സിനിമകള്‍ നിരവധി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. വോയ്‌സ് ഓഫ് സത്യനാഥന്‍, ബാന്ദ്ര എന്നിവയാണ് ഷൂട്ട് കഴിഞ്ഞ് പോസ്റ്റ് പ്രൊഡക്ഷന്‍ സ്‌റ്റേജിലുള്ളവ. മാത്രമല്ല ദിലീപിന്റെ 149ആം സിനിമയുടെ പൂജയും കഴിഞ്ഞ ദിവസം നടന്നിരുന്നു. ബാന്ദ്ര പ്രേക്ഷകര്‍ക്ക് വളരെ പ്രതീക്ഷയുള്ള സിനിമയാണ്. ചിത്രത്തില്‍ തമന്നയാണ് നായിക. നടിയുടെ ആദ്യ മലയാള സിനിമയുമാണ് ബാന്ദ്ര.

വോയ്‌സ് ഓഫ് സത്യനാഥന്‍ റാഫിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. മുംബൈ, ഡല്‍ഹി, രാജസ്ഥാന്‍, എറണാകുളം, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത്. ജോജു ജോര്‍ജ്, അനുപം ഖേര്‍, മകരന്ദ് ദേശ്പാണ്ഡെ, അലന്‍സിയര്‍ ലോപ്പസ് എന്നിവരും സിനിമയില്‍ അഭിനയിക്കുന്നുണ്ട്.

2021ല്‍ പുറത്തിറങ്ങിയ കേശു ഈ വീടിന്റെ നാഥനാണ് ഏറ്റവുമൊടുവിലായി പുറത്തിറങ്ങിയ ദിലീപ് ചിത്രം. നാദിര്‍ഷയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രത്തിന് കുടുംബപ്രേക്ഷകരുടെ ഭാഗത്ത് നിന്നും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. പിന്നീട് 2022ല്‍ പുറത്തിറങ്ങിയ തട്ടാശ്ശേരി കൂട്ടം എന്ന ചിത്രത്തില്‍ ദിലീപ് അതിഥി വേഷത്തിലെത്തിയിരുന്നു. എന്നാല്‍ ചിത്രം ശ്രദ്ധിക്കപ്പെടാതെ പോവുകയും തുടര്‍ന്ന് ദിലീപിന്റെതായി ഒരു ചിത്രവും 2022ല്‍ റിലീസ് ചെയ്തിരുന്നില്ല.

More in Malayalam

Trending

Recent

To Top