Malayalam
ബധിര വിദ്യാലയത്തിലെ കുട്ടികളെ കാണാന്‍ ഓടിയെത്തി ജനപ്രിയ നായകന്; വൈറലായി വീഡിയോ
ബധിര വിദ്യാലയത്തിലെ കുട്ടികളെ കാണാന്‍ ഓടിയെത്തി ജനപ്രിയ നായകന്; വൈറലായി വീഡിയോ
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദിലീപ്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ജനപ്രിയ നായകന് ആയി മാറാന്‍ ദിലീപിനായി. ചെറിയ വേഷമായിരുന്നു ഈ ചിത്രത്തിലെങ്കിലും പിന്നീട് നിരവധി ചിത്രങ്ങളാണ് താരത്തെ തേടിയെത്തിയത്. ഇടയ്ക്ക് വെച്ച് വിവാദങ്ങള്‍ തലപൊക്കിയങ്കിലും ഇന്നും ദിലീപിനെ ആരാധിക്കുന്നവര്‍ നിരവധിയാണ്.
വര്‍ഷങ്ങളായി വിവാദങ്ങളിലും കേസുകളിലും അകപ്പെട്ടത് കാരണം പൊതുജനങ്ങളെ സന്ദര്‍ശിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ആയിരുന്നു താരം. ഇപ്പോള്‍ പൊതു ഇടങ്ങളിലും ജനസമ്പര്‍ക്ക പരിപാടികള്‍ക്കുമായി സമയം കാണുകയാണ് താരം. മധ്യകാല മലയാള ചലച്ചിത്രത്തിന്റെ പ്രധാന നായകനും ഹാസ്യ കലാകാരനും ആയി രംഗത്തെത്തിയ ദിലീപ് ജനങ്ങളുടെ പ്രിയപ്പെട്ട നായകനായി മാറുകയായിരുന്നു.
തമന്നയുമായി അവസാനം ചെയ്ത ബാന്ത്ര എന്ന സിനിമയ്ക്ക് ശേഷം പല സിനിമകളുടെയും പ്രമോഷനെ കാത്തിരിക്കുകയാണ് ജനങ്ങള്‍. ഇത്രയധികം തിരക്കുകള്‍ക്കിടയിലും സമയം കണ്ടെത്തി ജനങ്ങളുമായി സംവദിക്കാന്‍ എടുക്കുന്ന ദിലീപിന്റെ ശ്രമത്തെയാണ് ആളുകള്‍ പ്രശംസിക്കുന്നത്. വെള്ള കാറില്‍ വെള്ള ഷര്‍ട്ടും മുണ്ടും ധരിച്ചാണ് ദിലീപ് വേദിയില്‍ എത്തിയത്. മറ്റ് പ്രമുഖരും അതിഥികളും ദിലീപിനോട് ഒപ്പം മാധ്യമങ്ങളെ കാണുകയും ചര്‍ച്ച ചെയ്യുകയും ചെയ്തു. പൂച്ചെണ്ട് വാങ്ങിയതിനു ശേഷം സ്കൂളിലെ തന്നെ
കുട്ടികളുടെ ബാന്‍ഡ് പരിപാടിയുടെ അകമ്പടിയോടെ ദിലീപ് വേദിയിലേയ്ക്ക് ആനയിക്കപ്പെട്ടു. കാഴ്ചയ്ക്ക് പരിമിതിയുള്ള വരും കേള്‍വി നഷ്ടപ്പെട്ടവരുമായ അനേകം കുട്ടികളെ കാണാന്‍ ആയിട്ടാണ് അവര്‍ക്കൊരു കൈത്താങ്ങ് ആയിട്ടാണ് ദിലീപ് രംഗത്തെത്തിയത്. വളരെ കുറച്ച് സമയം കൊണ്ട് തന്നെ സാമൂഹിക മാധ്യമങ്ങളില്‍ ഇത് വലിയ ശ്രദ്ധ നേടി കഴിഞ്ഞു. ഇതിനോടകം മികച്ച വ്യൂസും പ്രതികരണവും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്.
അതേസമയം, ബാന്ദ്രയാണ് ദിലീപിന്റേതായി പുറത്തെത്തിയ ചിത്രം. രാമലീലയ്ക്ക് ശേഷം അരുണ്‍ ഗോപിയും ദിലീപും ഒന്നിച്ച ചിത്രം കൂടിയായിരുന്നു ഇത്. എന്നാല്‍ ചിത്രത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളും വന്നിരുന്നു. അടുത്തിടെ ദിലീപിനെ കുറിച്ച് സംവിധായകന് സാബു സര്‍ഗം പറഞ്ഞ വാക്കുകളും വൈറലായിരുന്നു. കേസിന്റെ കാരണങ്ങള്‍ കൊണ്ട് സ്ത്രീകളടക്കമുള്ളവരെ സ്വാധീനിച്ചത് കൊണ്ട് അദ്ദേഹത്തിന്റെ സ്റ്റാര്‍ഡം കുറഞ്ഞ് സിനിമ പരാജയപ്പെടുമെന്നും എനിക്ക് തോന്നുന്നില്ല.
അങ്ങനെ ഉണ്ടാവില്ല. മുപ്പത് കോടിയിലധികം രൂപയ്ക്ക് മുകളിലുള്ള തുകയ്ക്കാണ് കേശു ഈ വീടിന്റെ നാഥന് എന്ന പടത്തിന്റെ ബിസിനസ് നടന്നത്. എന്നാലും കുഞ്ഞിക്കൂനന്, സിഐഡി മൂസ തുടങ്ങിയ സിനിമകളുടെ കൂടെ അതൊരു ഗംഭീരചിത്രമായി കാണാന്‍ പറ്റില്ല. എങ്കിലും ആറ് വയസുള്ള കുട്ടി മുതല്‍ തൊണ്ണൂറ് വയസാവര്‍ വരെ ദിലീപ് എന്ന നടനില്‍ നിന്നും പ്രതീക്ഷിക്കുന്നത് ഇതാണ്. അവര്‍ക്ക് ചിരിക്കാന്‍ സാധിക്കുന്നുണ്ട്.
ആദ്യ കാലങ്ങളില്‍ മലയാളത്തിലെ കുറച്ച് സ്ത്രീകള്‍ ഈ കേസുമായി ബന്ധപ്പെട്ട് നടിയുടെ ഒപ്പം നിന്നിട്ടുണ്ടെങ്കിലും ദിലീപ് എന്ന നടനെ ആരും കൈ വിട്ടിട്ടില്ലെന്നാണ് ഞാന്‍ കരുതുന്നത്. സിനിമകള്‍ പരാജയപ്പെട്ട് പോയിട്ടുണ്ടെങ്കില്‍ അതിന് വേറെ എന്തെങ്കിലും കാരണങ്ങള്‍ ഉണ്ടായത് കൊണ്ടാവാം. ഒന്നുകില്‍ സ്ക്രീപ്റ്റ് മോശമായിരിക്കും. എല്ലാവരും ചിരിക്കാനുള്ളത് ഉണ്ടോന്നാണ് ദിലീപില്‍ നിന്നും പ്രതീക്ഷിക്കുകയെന്നുമായിരുന്നു സംവിധായകന് സാബു സര്‍ഗം അടുത്തിടെ പറഞ്ഞിരുന്നത്.
അതേസമയം, നിരവധി ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. അതില്‍ പ്രധാനപ്പെട്ട സിനിമയാണ് തങ്കമണി. എന്നാല്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ബ ലാത്സംഗ ദൃശ്യങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുകയാണ് തങ്കമണി സ്വദേശി വി.ആര്.ബിജു. ചിത്രത്തിന്റെ ടീസറില്‍ കാണിച്ചിരിക്കുന്നതുപോലെ പോലീസുകാര്‍ തങ്കമണിയിലെ സ്ത്രീകളെ ബ ലാത്സംഗം ചെയ്തിട്ടില്ലെന്നും അതുകൊണ്ട് തന്നെ അത്തരം രംഗങ്ങള്‍ ചിത്രത്തില്‍ നിന്നും ഒഴിവാക്കണമെന്നുമാണ് വി.ആര്.ബിജു നല്കിയ ഹര്‍ജിയില്‍ പറയുന്നത്.
