Connect with us

സ്വാസികയുടെ സാരിയ്‌ക്കൊപ്പമുണ്ടായിരുന്ന ദുപ്പട്ട ഒറ്റരാത്രി കൊണ്ട് 23 പേര്‍ ചേര്‍ന്നാണ് ഉണ്ടാക്കിയത്, ഗോപിക മേക്കപ്പ് ചെയ്യുമ്പോഴൊക്കെ ഉറങ്ങുകയായിരുന്നു; സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് അഭിലാഷ് ചിക്കു

Malayalam

സ്വാസികയുടെ സാരിയ്‌ക്കൊപ്പമുണ്ടായിരുന്ന ദുപ്പട്ട ഒറ്റരാത്രി കൊണ്ട് 23 പേര്‍ ചേര്‍ന്നാണ് ഉണ്ടാക്കിയത്, ഗോപിക മേക്കപ്പ് ചെയ്യുമ്പോഴൊക്കെ ഉറങ്ങുകയായിരുന്നു; സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് അഭിലാഷ് ചിക്കു

സ്വാസികയുടെ സാരിയ്‌ക്കൊപ്പമുണ്ടായിരുന്ന ദുപ്പട്ട ഒറ്റരാത്രി കൊണ്ട് 23 പേര്‍ ചേര്‍ന്നാണ് ഉണ്ടാക്കിയത്, ഗോപിക മേക്കപ്പ് ചെയ്യുമ്പോഴൊക്കെ ഉറങ്ങുകയായിരുന്നു; സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് അഭിലാഷ് ചിക്കു

പുതുവര്‍ഷം മുതല്‍ സിനിമാ സീരിയല്‍ താരങ്ങളുടെ വിവാഹ വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയ നിറയെ. ജനുവരിയില്‍ തന്നെ മൂന്ന് താരവിവാങ്ങളായിരുന്നു കഴിഞ്ഞത്. സുരേഷ് ഗോപിയുടെ മകളുടെ കല്യാണവും, സ്വാസിക-പ്രേം വിവാഹവും, ഗോപിക-ജിപി വിവാഹവുമെല്ലാം വളരെ ആഡംബരമായിട്ടായിരുന്നു നടന്നത്. ആദ്യം കഴിഞ്ഞത് സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹമായിരുന്നു. പ്രധാനമന്ത്രി നേരിട്ടെത്തിയ വിവാഹത്തില്‍ മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും അണിനിരന്നിരുന്നു.

പിന്നാലെ നടന്നത് സ്വാസികയുടെ വിവാഹമായിരുന്നു. ഞങ്ങള്‍ ഒരുമിച്ച് ജീവിതം നയിക്കാന്‍ തീരുമാനിച്ചു എന്നാണ് വിവാഹ ചിത്രങ്ങള്‍ പങ്കിട്ട് സ്വാസിക കുറിച്ചത്. സുരഭി ലക്ഷ്മി അടക്കം നിരവധി താരങ്ങളാണ് സ്വാസികയ്ക്കും പ്രേമിനും ആശംസകള്‍ അറിയിച്ച് എത്തിയത്. ചുവപ്പും ഗോള്‍ഡണ്‍ നിറവും കലര്‍ന്ന പട്ടുസാരിയും അതിനിണങ്ങുന്ന ആഭരണങ്ങളുമണിഞ്ഞ് രാഞ്ജിയെപ്പോലെയാണ് സ്വാസിക വിവാഹത്തിനെത്തിയത്. ക്രീ നിറത്തിലുള്ള ഷേര്‍വാണിയായിരുന്നു പ്രേമിന്റെ വേഷം.

ബീച്ച് വെഡ്ഡിങാണ് സ്വാസികയും പ്രേം ജേക്കബും തെരഞ്ഞെടുത്തത്. പ്രേം താലിയണിച്ച് സിന്ദൂരം തൊടുവിച്ചപ്പോള്‍ സന്തോഷം കൊണ്ട് സ്വാസിക കരയുന്നതും കാണാം. ബീച്ച് വെഡ്ഡിങിന് ശേഷം ബന്ധുക്കള്‍ക്കും കൂട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കുമായി വിവാഹസല്‍ക്കാരവും സ്വാസികയും പ്രേമും ഒരുക്കിയിരുന്നു. നടി മഞ്ജുപിള്ള, സരയു തുടങ്ങി നിരവധി സിനിമാ താരങ്ങളും ഒട്ടനവധി സീരിയല്‍ താരങ്ങളും വിവാഹത്തില്‍ പങ്കെടുക്കാനും ഇരുവര്‍ക്കും ആശംസകള്‍ നേരാനും എത്തിയിരുന്നു.

പിന്നാലെയായിരുന്നു ഗോപികയുടെയും ഗോവിന്ദ് പത്മസൂര്യയുടെയും വിവാഹം. കസവ് സാരിയും മുലപ്പൂവും മിനിമല്‍ ആഭരണങ്ങളും സിംപിള്‍ മേക്കപ്പുമാണ് താലികെട്ടിനായി ഗോപിക തെരഞ്ഞെടുത്തത്. കസവ് മുണ്ടും നേരിയതുമായിരുന്നു ജിപിയുടെ വേഷം. ഗോപികയുടെയും ജിപിയുടെയും ഇരുകുടുംബങ്ങളും താലികെട്ടില്‍ പങ്കെടുക്കാന്‍ കേരള തനിമയുള്ള വസ്ത്രം ധരിച്ചാണ് എത്തിയത്. തൃശൂര്‍ ഇരവിമംഗലത്തെ പുഴയോരത്ത് കണ്‍വെന്‍ക്ഷന്‍ സെന്ററില്‍ ഒരുക്കിയ അതിഗംഭീര ചടങ്ങില്‍ വെച്ച് ഗോവിന്ദ് പത്മസൂര്യ ഗോപികയുടെ കഴുത്തില്‍ പൂമാല ചാര്‍ത്തി.

മുല്ലപ്പൂ പന്തലിലൂടെയാണ് ജിപി ഗോപികയുടെയും കൈപിടിച്ചെത്തിയത്. ബന്ധുക്കളൊരുക്കിയ സ്വീകരണം ആസ്വദിച്ച് സര്‍വ്വപ്രൗഡിയോടെയാണ് ഗോപികയും ജിപിയും മണ്ഡപത്തിലെത്തിയത്. ലൈം ഗ്രീന്‍ പിങ്ക് സാരിയില്‍ ഒരു രാജ്ഞിയെ പോലെ അണിഞ്ഞൊരുങ്ങിയാണ് ഗോപിക എത്തിയത്. റോയല്‍ ഷെര്‍വാണി സ്യൂട്ടില്‍ ആണ് ജിപി എത്തിയത്. കഴിഞ്ഞ ഒരാഴ്ചയായി വിവാഹവുമായി ബന്ധപ്പെട്ടുള്ള പരിപാടികളുമായി ആഘോഷിക്കുകയായിരുന്നു ജിപിയും ഗോപികയും. ഹല്‍ദി, മെഹന്ദി, അയനിയൂണ് ചടങ്ങുകളുടെ എല്ലാം വീഡിയോയും ചിത്രങ്ങളും വൈറലായിരുന്നു.

സ്വാസികയുടെയും ഗോപികയുടെയും വിവാഹത്തിന് മേക്കപ്പ് ചെയ്ത് നടിമാരെ അതിസുന്ദരികളാക്കി മാറ്റിയത് സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് അഭിലാഷ് ചിക്കുവായിരുന്നു. ഇപ്പോഴിതാ നടിമാരുടെ മേക്കപ്പ് വിശേഷങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ഒരു ്അഭിമുഖത്തില്‍ അഭിലാഷ്. താന്‍ കോഴിക്കോട്ടുകാരനാണെന്നും ആദ്യം ടെക്‌സ്‌റ്റൈല്‍സിലായിരുന്നു ജോലി ചെയ്തിരുന്നതെന്നും പട്ടണം റഷീദിന്റെ മേക്കപ്പ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ പഠിച്ചിറങ്ങിയതിന് പിന്നാലെയാണ് ഈ മേഖലയില്‍ സജീവമായതെന്നും അഭിലാഷ് പറയുന്നു.

ഇതുവരെ രണ്ടായിരത്തിലധികം വധുവരന്മാരെ താന്‍ മേക്കപ്പ് ചെയ്തിട്ടുണ്ട്. സ്വാസികയുടെ വിവാഹത്തിന് അഞ്ച് ലുക്കായിരുന്നു ഉണ്ടായിരുന്നതെന്നുംചേച്ചി തിരക്കിലായിരുന്നതിനാല്‍ കല്യാണ സാരി പോലും താനായിരുന്നു സെലക്ട് ചെയ്തതെന്നും സാരിക്കൊപ്പമുണ്ടായിരുന്ന ദുപ്പട്ട ഒറ്റരാത്രി കൊണ്ട് 23 പേര്‍ ചേര്‍ന്നാണ് ഉണ്ടാക്കിയതെന്നും അബിലാഷ് പറയുന്നു. ഗോപികയുടെ മേക്കപ്പ് ലുക്കിന് തനിക്ക് അഭിനന്ദനങ്ങള്‍ കിട്ടിയിരുന്നു. ഏച്ചുകെട്ടലുകളില്ലാതെ മനോഹരമായി ചെയ്തുവെന്നാണ് പലരും പറയുന്നതെന്നും ഒത്തിരി ഫങ്ഷനൊക്കെയുണ്ടായിരുന്നതുകൊണ്ട് ഗോപിക വളരെ ക്ഷീണിതയായിരുന്നുവെന്നും മേക്കപ്പ് ചെയ്യുമ്പോഴൊക്കെ ഉറങ്ങുകയായിരുന്നുവെന്നും അഭിലാഷ് പറയുന്നു.

More in Malayalam

Trending

Recent

To Top