Connect with us

ബാലുവിന്റെ ഈ വേര്‍പാട് മറക്കാനാകുന്നില്ല, സഹിക്കാനാകുന്നില്ല; വികാരനിര്‍ഭരനായി ദിലീപ്

Malayalam Breaking News

വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കറിന്റെ മരണത്തില്‍ വികാരനിര്‍ഭരനായി ദിലീപ്. ഫെയ്‌സ്ബുക്കിലൂടെയാണ് അന്തരിച്ച ബാലഭാസ്‌കറിന് അനുശോചനം അറിയിച്ച് ദിലീപ് രംഗത്തെത്തിയത്. ദിലീപീന്റെ വികാരനിര്‍ഭരമായ കുറിപ്പ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഒരുപാട് ഉയരങ്ങള്‍ കീഴടക്കേണ്ടിയിരുന്ന കലാകാരനെയാണ് നഷ്ടമായിരിക്കുന്നതെന്നും ഈ അപ്രതീക്ഷിത മരണം സഹിക്കാനാകുന്നില്ലെന്നും ദിലീപ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ദിലീപിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്-

“വാക്കുകള്‍കൊണ്ട് മാത്രം വിടപറയാനാവില്ല, പ്രിയ സുഹൃത്തിന്…. ഒരുപാട് ഉയരങ്ങള്‍ കീഴടക്കേണ്ടിയിരുന്ന ഒരു മഹനായ കലാകാരന്‍ കാലയവനികയ്ക്കുള്ളിലേക്ക് മറയുന്നത് അപ്രതീക്ഷിതമായാണ്. മറക്കാനാവുന്നില്ല, സഹിക്കാനാവുന്നില്ല, ഈ വേര്‍പാട്, ആദരാഞ്ജലികള്‍.”

സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ ബാലഭാസ്‌കറിന്റെ മകള്‍ തേജസ്വിനി നേരത്തെ മരിച്ചിരുന്നു. തലച്ചോറിനും കഴുത്തിനും നട്ടെല്ലിനും ശ്വാസകോശത്തിനും സാരമായി ക്ഷതമേറ്റ ബാലഭാസ്‌കറെ രണ്ട് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി അപകടനില തരണം ചെയ്യവെ കഴിഞ്ഞ ദിവസമുണ്ടായ ഹൃദയാഘാത്തെ തുടര്‍ന്നായിരുന്നു മരണം സംഭവിച്ചത്. ബാലഭാസ്‌കറുടെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

Dileep s condolence to Balabhaskar s death

More in Malayalam Breaking News

Trending

Recent

To Top