Malayalam Breaking News
ബാലഭാസ്‌കറുടെ മരണം എന്നെ ഏറെ വേദനിപ്പിക്കുന്നു: മുഖ്യമന്ത്രി
ബാലഭാസ്‌കറുടെ മരണം എന്നെ ഏറെ വേദനിപ്പിക്കുന്നു: മുഖ്യമന്ത്രി
ബാലഭാസ്‌കറുടെ മരണം എന്നെ ഏറെ വേദനിപ്പിക്കുന്നു: മുഖ്യമന്ത്രി
വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌ക്കറിന്റെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ബാലഭാസകറുടെ മരണം തന്നെ ഏറെ വേദനിപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി. മുഖ്യമനന്ത്രി തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ബാലുവിന് അനുശോചനം അറിയിച്ചിരിക്കുന്നത്. കഴിഞ്ഞയാഴ്ചയുണ്ടായ വാഹനാപകടത്തില്‍ ബാലഭാസ്‌കറുടെ മകള്‍ തേജസ്വിനി ബാല നഷ്ടപ്പെട്ടതിന് പിന്നാലെയുണ്ടായ ഈ ദുഃഖ വാര്‍ത്ത മലയാളികള്‍ ഞെട്ടലോടെയാണ് ശ്രവിച്ചതെന്നും മുഖ്യമന്ത്രി തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്-
വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്‌കറിന്റെ അകാലവിയോഗം ഏറെ വേദനിപ്പിക്കുന്നു. കഴിഞ്ഞയാഴ്ചയുണ്ടായ വാഹനാപകടത്തില്‍ അദ്ദേഹത്തിന്റെ മകള്‍ തേജസ്വിനി ബാല നഷ്ടപ്പെട്ടതിന് പിന്നാലെയുണ്ടായ ഈ ദുഃഖ വാര്‍ത്ത മലയാളികള്‍ ഞെട്ടലോടെയാണ് ശ്രവിച്ചത്.
കാല്‍നൂറ്റാണ്ടോളം സംഗീത ലോകത്ത് സജീവമായിരുന്നു അദ്ദേഹം. പന്ത്രണ്ടാം വയസ്സില്‍ സ്റ്റേജ് പരിപാടികള്‍ അവതരിപ്പിച്ച് തുടങ്ങിയ ബാലഭാസ്‌കര്‍ ശ്രദ്ധേയമായ ഒട്ടേറെ സംഗീത ആല്‍ബങ്ങള്‍ പുറത്തിറക്കി. ഉപകരണ സംഗീതത്തിന്റെ വിസ്മയ സാധ്യതകള്‍ തെളിയിച്ചു. സംഗീത ലോകത്തിന് പ്രതിഭാധനനായ ഒരു കലാകാരനെയാണ് നഷ്ടപ്പെട്ടത്. തികഞ്ഞ സാമൂഹ്യപ്രതിബദ്ധതയോടെയാണ് ബാലഭാസ്‌കര്‍ കലാരംഗത്ത് പ്രവര്‍ത്തിച്ചത്.
Pinarayi Vijayan s condolences to Balabhaskar death