Malayalam Breaking News
അതെ രണ്ടും കല്പിച്ചു തന്നെയാ – ബാലൻ വക്കീലിന് ശേഷം ദിലീപിന്റെ മാസ്സ് ചിത്രം ജാക്ക് ഡാനിയേൽ
അതെ രണ്ടും കല്പിച്ചു തന്നെയാ – ബാലൻ വക്കീലിന് ശേഷം ദിലീപിന്റെ മാസ്സ് ചിത്രം ജാക്ക് ഡാനിയേൽ
ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്ത് ഫെബ്രുവരി 21 നു ടീയറ്ററുകളിൽ റിലീസ് ചെയ്ത കോടതി സമക്ഷം ബാലന് വക്കീല്‍ തിയറ്ററുകളില്‍ തരംഗമായി കൊണ്ടിരിക്കുകയാണ്. പിന്നാലെ ശുഭരാത്രി എന്നൊരു ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നു. ഇപ്പോള്‍ മറ്റൊരു ദിലീപ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിരിക്കുകയാണ്.
ജാക്ക് ഡാനിയേല്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ പൂജാ ചടങ്ങുകളാണ് നടന്നത്. സ്പീഡ് ട്രാക്ക് എന്ന ചിത്രത്തിന് ശേഷം ദിലീപും സംവിധായകന് എസ്എല്‍ പുരം ജയസൂര്യയും ഒന്നിക്കുന്ന ചിത്രമാണ് ജാക്ക് ഡാനിയേല്‍. വമ്ബന്‍ ക്യാന്‍വാസിലൊരുക്കുന്ന ചിത്രത്തില്‍ അഞ്ജു കുര്യനാണ് നായിക. ഫഹദിന്റെ ഞാന്‍ പ്രകാശനിലൂടെയാണ് അഞ്ജു ശ്രദ്ധിക്കപ്പെടുന്നത്.
ഷീബു തമീന് ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. തമിഴ് നടന് അര്ജുന് സര്‍ജയും ഈ ചിത്രത്തില്‍ ഒരു പ്രധാനപ്പെട്ട വേഷത്തില്‍ എത്തുന്നുണ്ടെന്നുള്ളതാണ് ശ്രദ്ധേയം. ഗോപി സുന്ദറാണ് സംഗീതം. ദേവന്, അജു വര്‍ഗീസ്, സൈജു കുറുപ്പ് എന്നിവരാണ് മറ്റ് താരങ്ങള്‍. സിനിമയ്ക്ക് ആക്ഷന്‍ കൈകാര്യം ചെയ്യുന്നത് പ്രമുഖ കൊറിയോഗ്രാഫറായ പീറ്റര്‍ ഹെയിനാണ്. ജാക്ക് ഡാനിയേലിന്റെ കഥ എന്താണെന്നുള്ളത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളില്ല.
അടുത്തിടെയാണ് ദിലീപ് നായകനായിട്ടെത്തുന്ന ശുഭരാത്രി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. അനു സിത്താര നായികയാവുന്ന സിനിമയില്‍ നിന്നും പുറത്ത് വന്ന ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചലനം സൃഷ്ടിച്ചിരുന്നു
dileep new movie jack daniel
