Malayalam
ഞങ്ങളുടെ വീട്ടിൽ സ്ഥിരമാസവരുമാനം ഉള്ളത് അവൾക്കുമാത്രമാണ്, മീനാക്ഷിയെ കുറിച്ച് ദിലീപ്
ഞങ്ങളുടെ വീട്ടിൽ സ്ഥിരമാസവരുമാനം ഉള്ളത് അവൾക്കുമാത്രമാണ്, മീനാക്ഷിയെ കുറിച്ച് ദിലീപ്
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ് തന്റെ ചിത്രങ്ങളോ വിശേഷങ്ങളോ എല്ലാം തന്നെ പങ്കുവെയ്ക്കുന്നത്. അത് വളരെപ്പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്. റീലുകളും ഡാൻസ് വീഡിയോകളുമെല്ലാം താരം നിരന്തരം പങ്കുവെയ്ക്കാറുണ്ട്. മീനാക്ഷി ഏതൊരു പോസ്റ്റ് അപ്ലോഡ് ചെയ്താലും അത് പെട്ടെന്ന് തന്നെ വൈറലാവാറുമുണ്ട്.
അടുത്തിടെ കാവ്യ മാധവന്റെ വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യയുടെ മോഡലായും മീനാക്ഷി എത്തിയിരുന്നു. ഇപ്പോഴിതാ അല്ലാതെയുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് മീനാക്ഷി. സാരിയിലും ലെഹങ്കയിലുമെല്ലാം അതീവ സുന്ദരിയായുള്ള ചിത്രങ്ങളാണ് മീനാക്ഷി പങ്കിട്ടത്. ഫോട്ടോയ്ക്ക് താഴെ നിരവധി പേരാണ് ആശംസകളും കമന്റുകളുമെല്ലാമായി എത്തിയിരിക്കുന്നത്. മീനാക്ഷിയുടെ ഈ മാറ്റം ആരാധകരെ പോലും അത്ഭുതപ്പെടുത്തിയിരുന്നു.
നിലവിൽ ഡോക്ടർ ആണ് മീനാക്ഷി. അടുത്തിടെയാണ് ചെന്നൈ ശ്രീരാമചന്ദ്ര മെഡിക്കൽ കോളേജിൽ നിന്നാണ് മീനാക്ഷി മെഡിക്കൽ ബിരുദം പൂർത്തിയാക്കിയത്. ഇപ്പോൾ മകളെ കുറിച്ച് ദിലീപ് പറയുന്ന കാര്യങ്ങളാണ് വൈറലാകുന്നത്. മീനാക്ഷി എന്ത് ചെയ്യുന്നുവെന്ന ചോദ്യത്തിന് അവൾ ജോലി ചെയ്യുകയാണെന്നാണ് ദിലീപ് പറഞ്ഞത്. പ്രിൻസ് ആന്റ് ദി ഫാമിലി സിനിമയുടെ പ്രമോഷൻ പരിപാടിയ്ക്കിടെയായിരുന്നു പ്രതികരണം. ‘മകൾ ജോലി ചെയ്യുന്നുവെന്നത് സന്തോഷമാണ്. ഒരു അഭിമാനം എന്നുള്ളത് ഞങ്ങളുടെ വീട്ടിൽ മാസവരുമാനം ഉള്ളത് അവൾക്കുമാത്രമാണ്, സ്ഥിരവരുമാനം എന്ന് ചിരിച്ചുകൊണ്ട് ദിലീപ് പറഞ്ഞു. അവൾ പഠിത്തവും ജോലിയുമൊക്കെയായി ഇങ്ങനെ പോകുകയാണെന്നും ദിലീപ് വ്യക്തമാക്കി.
അതേസമയം, മീനാക്ഷിയെ വിമർശിച്ച് കൊണ്ട് നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ രംഗത്തെത്തിയിരിക്കുന്നത്. മഞ്ജുവും ദിലീപും വേർപിരിയാൻ തീരുമാനിച്ചപ്പോൾ അച്ഛനൊപ്പം പോകാനായിരുന്നു മീനാക്ഷിയുടെ തീരുമാനം. ഈ തീരുമാനത്തെ വിമർശിച്ചുകൊണ്ടാണ് പലരും ഇപ്പോഴും രംഗത്തെത്തിയിരിക്കുന്നത്. സ്വന്തം അമ്മയെ തള്ളിപ്പറഞ്ഞ മകൾ എന്നാണ് പലരും മീനാക്ഷിയെ കുറ്റപ്പെടുത്തുന്നത്. എന്നാൽ ഇതിന് ദിലീപിനെ പിന്തുണക്കുന്നവർ മറുപടി നൽകുന്നുണ്ട്. മാത്രമല്ല, മഞ്ജുവിന്റെ ഭാഗത്താണ് ഇക്കൂട്ടർ തെറ്റാരോപിക്കുന്നത്. ഇത്രയും വർഷം കഴിഞ്ഞിട്ടും വിവാഹമോചനത്തിന്റെ പേരിൽ ദിലീപിനെ ക്രൂശിക്കുന്നതിനേയും ആരാധകർ വിമർശിക്കുന്നുണ്ട്. ആ കൊച്ചിനെ സിനിമയിൽ കയറ്റി അതിന്റെ ഭാവി നശിപ്പിക്കല്ലേയെന്നായിരുന്നു മറ്റൊരാളുടെ ഉപദേശവും ചിലർ നൽകുന്നുണ്ട്.
മകൾ മീനാക്ഷിയുടെ പിന്തുണയേകുറിച്ച് പലവട്ടം ദിലീപ് വാചാലനായിട്ടുണ്ട്. മീനാക്ഷി അഭിനയിക്കണമെന്ന ആഗ്രഹമൊന്നും പറഞ്ഞിട്ടില്ല. അവൾ അവളുടേതായ ലോകത്തിൽ ജീവിക്കുകയാണ്. മീനാക്ഷിയെ ഇത്രയും ആളുകൾക്ക് ഇഷ്ടമാണെന്ന് കേൾക്കുമ്പോൾ തന്നെ ഒരുപാട് സന്തോഷമുണ്ട്. എന്നെ ഇഷ്ടപ്പെട്ടു കൊണ്ടിരുന്നവർ മക്കളേയും ഇഷ്ടപ്പെടുന്നത് കാണുമ്പോൾ അഭിമാനവും ഉണ്ടാകുന്നുണ്ട്. മക്കളുടെ സന്തോഷമാണ് മാതാപിതാക്കളുടെ സന്തോഷം. മീനാക്ഷിയെന്റെ സുഹൃത്താണ്. അവൾ ആഗ്രഹിക്കുന്നതെല്ലാം അവൾക്ക് കൊടുക്കാം. അല്ലാതെ കമാന്റ് ചെയ്യാൻ പറ്റില്ല.
എന്നെ ഇഷ്ടപ്പെട്ടു കൊണ്ടിരുന്നവർ മക്കളേയും ഇഷ്ടപ്പെടുന്നത് കാണുമ്പോൾ അഭിമാനവും ഉണ്ടാകുന്നുണ്ട്. അവൾ ഡാൻസൊന്നും പഠിച്ചിട്ടില്ല. പക്ഷേ അവൾ തന്നെ ഓരോന്ന് കമ്പോസ് ചെയ്തിട്ടാണ് വീഡിയോസ് ചെയ്യുന്നത്. അതെല്ലാം എനിക്ക് കാണിച്ച് തരാറുമുണ്ട്. അതിലെല്ലാം അഭിമാനം മാത്രം. മക്കളുടെ സന്തോഷമാണ് മാതാപിതാക്കളുടെ സന്തോഷം. ‘പാവം മോളാണ്… അവൾ വളരെ സൈലന്റാണ്. അവളുടെ ഇമോഷൻസൊന്നും അവൾ ആരുടെ മുമ്പിലും കാണിക്കാറില്ല. അവൾ കൂളായി എല്ലാം കണ്ടും കേട്ടും നിൽക്കും. എന്റെ അടുത്ത് മാത്രമാണ് അവൾ അവളുടെ ഇമോഷൻസ് കാണിക്കാറുള്ളത്. മോള് ഒരുപാട് കാര്യങ്ങൾ ലൈഫിൽ ഫേസ് ചെയ്ത ആളാണ് എന്നുമാണ് ദിലീപ് അഭിമുഖത്തിൽ പറയുന്നത്.
മകളെക്കുറിച്ച് അഭിമാനം തോന്നിയ കാര്യത്തെക്കുറിച്ചും ദിലീപ് തുറന്ന് സംസാരിച്ചിരുന്നു. മീനൂട്ടി പ്ലസ് ടുവിന് പഠിക്കുമ്പോഴാണ് അവളേറ്റവും വലിയ പ്രശ്‌നം അഭിമുഖീകരിച്ചത്. എനിക്കവളോടുള്ള ബഹുമാനമെന്തെന്നാൽ ആ സമയത്താണ് അവൾ നല്ല മാർക്കോടെ പാസായത്. ഒരു വർഷമാണ് നീറ്റിന് വേണ്ടി പഠിക്കേണ്ടത്. മൂന്ന് മാസം ക്രാഷ് കോഴ്‌സ് ചെയ്ത് അവൾ എൻട്രൻസ് പാസായി. അവൾക്കറിയാത്ത വഴിയിലൂടെയാണ് പോയത്. എനിക്ക് പറ്റുമെന്ന് തോന്നുന്നില്ലെന്ന് പറഞ്ഞു.
കുഴപ്പമില്ല, പോയി നോക്കെന്ന് ഞാൻ പറഞ്ഞു. പതുക്കെ പരീക്ഷകളാെക്കെ പിടിക്കാൻ തുടങ്ങി. ഒരിക്കൽ പോലും അവളോട് പഠിക്ക് എന്ന് പറയേണ്ടി വന്നിട്ടില്ല. കഴിഞ്ഞ ദിവസം അവൾ സർജറി ചെയ്യുന്ന ഫോട്ടോയിട്ടു. അതൊക്കെ കാണുമ്പോൾ അഭിമാനമാണ്. എന്റെ മകൾ മാത്രമല്ല, ഇതുപോലെ ഒരുപാട് കുട്ടികൾ പഠിക്കുന്നുണ്ട്. ഏതൊരു അച്ഛന്റെയും അമ്മയുടെയും സ്വപ്നമാണ് മക്കൾ. നമ്മൾ ജീവിക്കുന്നത് മക്കൾക്ക് വേണ്ടിയാണെന്നും ദിലീപ് ചൂണ്ടിക്കാട്ടി. മകളോട് സുഹൃത്തെന്ന പോലെയാണ് പെരുമാറാറെന്നും ദിലീപ് വ്യക്തമാക്കി. മീനാക്ഷിയെ പോലെ മഹാലക്ഷ്മിയും എന്റെ സുഹൃത്താണ്. അച്ഛാ, അതെനിക്ക് ചെയ്ത് തന്നില്ലെങ്കിൽ അയാം നോട്ട് യുവർ ഫ്രണ്ട് എന്നാണ് കഴിഞ്ഞ ദിവസം പറഞ്ഞത്. രണ്ട് പേരും നല്ല ഹ്യൂമർസെൻസുള്ളവരാണ്. ഒരാൾ ഇത്തിരി സൈലന്റാണ്. മറ്റെയാൾ വയലന്റാണെന്നും ദിലീപ് ചിരിച്ച് കൊണ്ട് പറഞ്ഞു.
ഡെർമറ്റോളജിയിൽ കൂടുതൽ ശ്രദ്ധ നൽകുന്ന മീനാക്ഷി ഹൗസ് സർജൻസി പൂർത്തിയാക്കിയപ്പോൾ നിരവധി പേരാണ് ആശംസകളുമായി എത്തിയിരുന്നത്. ചെന്നൈയിലെ ചെന്നൈയിലെ ശ്രീ രാമചന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് എന്ന സ്ഥാപനത്തിൽ നിന്നാണ് മീനാക്ഷി എംബിബിഎസ് എടുത്തിരിക്കുന്നത്. മകളുടെ ബിരുദ ദാനചടങ്ങിന്റെ ചിത്രങ്ങളെല്ലാം മുൻപ് ദിലീപ് പങ്കുവെച്ചിരുന്നു. ‘ദൈവത്തിന് നന്ദി. ഒരു സ്വപ്നം യാഥാർഥ്യമായിരിക്കുന്നു. എൻറെ മകൾ മീനാക്ഷി ഡോക്ടർ ആയിരിക്കുന്നു. അവളോട് സ്നേഹവും ബഹുമാനവും’ ബിരുദദാനത്തിന് ശേഷം സർട്ടിഫിക്കറ്റുമായി നിൽക്കുന്ന മീനാക്ഷിയോടൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ദിലീപ് സോഷ്യൽ മീഡിയിൽ കുറിച്ചത്.
ബിരുദദാന ചടങ്ങിന് പിന്നാലെ മഞ്ജുവും മകളും ഇൻസ്റ്റാഗ്രമിൽ പരസ്പരം ഫോളോ കൂടി ചെയ്തതോടെ അമ്മയും മകളും പിണക്കങ്ങൾ എല്ലാം മറന്നു എന്നും ഒന്നിച്ചുവെന്നുമാണ് സോഷ്യൽ മീഡിയ കണ്ടെത്തിയിരുന്നു. അതോടെ അമ്മയും മകളും തമ്മിൽ പ്രശ്നങ്ങളില്ലെന്നും പുറമേ സന്തോഷവും സ്നേഹവും കാണിക്കാത്തതാണെന്ന തരത്തിലും സംസാരങ്ങളുണ്ടായിരുന്നു. എന്നാൽ ഇത് വലിയ വാർത്തയായതോടെ മീനാക്ഷി മഞ്ജുവിനെ അൺഫോളൊ ചെയ്തു. എന്നാവ്‍ മഞ്ജു ഇപ്പോഴും മീനാക്ഷിയെ പിന്തുടരുന്നുണ്ട്. ഇപ്പോൾ മീനാക്ഷിയുടെ പോസ്റ്റുകൾക്കെല്ലാം അമ്മ മഞ്ജു വാര്യരും ലൈക്ക് ചെയ്യാറുണ്ട്. കഴിഞ്ഞ ദിവസം കാവ്യയുടെ വസ്ത്ര ബ്രാന്റായ ലക്ഷ്യയുടെ മോഡലായി മീനാക്ഷി എത്തിയ ചിത്രങ്ങളെല്ലാം വൈറലായിരുന്നു. ഇതിന് മഞ്ജുവും ലൈക്കടിച്ചിരുന്നു.
മകൾ മീനാക്ഷി എന്റെ കൂടെ കട്ടക്ക് കൂടെ നിൽക്കുന്ന ആളാണെന്നാണ് ദിലീപ് പറയാറുള്ളത്. ഇത്രയും വിഷയങ്ങൾ ഉണ്ടായ സമയത്ത് അവൾ പ്ലസ് ടുവിന് പഠിക്കുകയിരുന്നു. അതുകഴിഞ്ഞു എന്റെ പ്രശ്നങ്ങൾ തീർന്നില്ലെങ്കിലും അവൾ ഡോക്ടർ ആയി ഇവിടെ ആസ്റ്ററിൽ ജോയിൻ ചെയ്തു. അവൾ എന്റെ ഏറ്റവും ബലമുള്ള ആളാണ്. എന്നെ അത്രയും സപ്പോർട്ട് ചെയ്യുന്ന എനിക്ക് എല്ലാത്തിനും കൂടെ നിൽക്കുന്ന ആളാണ്. ഒരു ഫൈറ്റ് എന്ന് പറയുമ്പോൾ തളരാൻ പാടില്ലല്ലോ. നമ്മൾ കാണാത്ത കേൾക്കാത്ത കാര്യങ്ങൾ ആണല്ലോ സംഭവിച്ചു കൊണ്ടിരിക്കുന്നത്. അപ്പോൾ അതിനെയെല്ലാം ഫൈറ്റ് ചെയ്യണമല്ലോ. ഞാൻ ഒരാൾ അല്ല. എന്നെ ഡിപ്പെൻഡ് ചെയ്തിരിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട്. ഒരുപാട് കുടുംബം ഉണ്ട്. ഫാമിലിയാണ്. വ്യക്തികൾ അല്ല. ഞാൻ അവരെയെല്ലാം നോക്കുന്ന ആളാണ് എന്നുമാണ് ദിലീപ് പറഞ്ഞിരുന്നത്.
ദിലീപ്- മഞ്ജു വാര്യർ ദമ്പതിമാരുടെ ഏകമകളാണ് മീനാക്ഷി. മാതാപിതാക്കൾ വേർപിരിയാൻ തീരുമാനിച്ചപ്പോൾ മീനൂട്ടി പിതാവിനൊപ്പം പോയത് മുതലാണ് താരപുത്രി വിമർശനങ്ങൾ കേട്ട് തുടങ്ങിയത്. അമ്മയുമായി യാതൊരു ബന്ധവുമില്ലാത്ത തലത്തിലേക്ക് കാര്യങ്ങൾ എത്തിയതോടെ മീനാക്ഷിയും കുറ്റപ്പെടുത്തലുകൾ കേൾക്കാൻ തുടങ്ങി. മഞ്ജു വാര്യരുടെ പിതാവ് മരിച്ചപ്പോൾ മാത്രമായിരുന്നു മീനാക്ഷി അമ്മയുടെ അടുത്തേയ്ക്ക് പോവുന്നത്. അവിടെ നിന്നും വേഗം മടങ്ങി പോവുകയും ചെയ്തിരുന്നു.
1998ൽ വിവാഹിതരായ ദിലിപും മഞ്ജുവും 2015ലാണ് നിയമപരമായ വേർപിരിഞ്ഞത്. അതിനുശേഷം മീനാക്ഷി ദിലീപിനൊപ്പമാണ് പോയിരുന്നത്. മീനാക്ഷിയ്ക്ക് എപ്പോൾ വേണമെങ്കിലും അമ്മയ്ക്കടുത്ത് വരാമെന്നും ഒരുവിളിപ്പാടകലെ ഞാനുണ്ടാകുമെന്നാണ് അന്ന് വേർപിരിയൽ സമയത്ത് മഞ്ജു സോഷ്യൽ മീഡിയയലൂടെ പങ്കുവെച്ചിരുന്നത്. അതിനുശേഷം മീനാക്ഷിയും മഞ്ജുവും ഒന്നിച്ച് പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. ഇരുവരും പരസ്പരമുള്ള ചിത്രങ്ങളോ വിശേഷങ്ങളോ പിറന്നാൾ ആശംസകളോ ഒന്നും തന്നെ പരസ്യമായി പങ്കുവെയക്കാറില്ലായിരുന്നു. എന്നാൽ ഇത്തരത്തിലുള്ള വിവാദങ്ങൾ കോടുമ്പിരികൊണ്ടിരുന്നപ്പോഴും മീനാക്ഷിയോ മഞ്ജുവോ ഇതേ കുറിച്ച് പ്രതികരിച്ചിരുന്നില്ല. മഞ്ജുവുമായി വേർപിരിഞ്ഞ ശേഷം 2016ൽ ദിലീപ് കാവ്യയെ വിവാഹം കഴിച്ചു. ഇവർക്ക്ഒരു മകളുണ്ട്. മഹാലക്ഷ്മിയെന്നാണ് പേര്.
മീനാക്ഷിയും അമ്മ മഞ്ജു വാര്യരും ഒന്നിക്കുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണ് മലയാളികൾ. കുറച്ച് നാളുകൾക്ക് മുമ്പ്, നടൻ പൃഥ്വിരാജിന്റെ വിവാഹത്തിന് അച്ഛനും അമ്മയ്ക്കും ഒപ്പം മീനാക്ഷി എത്തിയ പഴയകാല ചിത്രങ്ങൾ ഫാൻസ് ഗ്രൂപ്പുകളിലടക്കം വൈറലായിരുന്നു. വലുതായപ്പോൾ അമ്മയും മകളും ഒന്നിച്ചില്ലെങ്കിലും ചെറുപ്പത്തിൽ ഇരുവരും ഒന്നിച്ചുള്ള നിരവധി ചിത്രങ്ങളും വീഡിയോകളും ഇപ്പോളും ആരാധകർ ആഘോഷമാക്കാറുണ്ട്. കുട്ടി ഉടുപ്പിൽ സുന്ദരി ആയി മീനാക്ഷി എത്തിയപ്പോൾ സൽവാർ ആണ് മഞ്ജു ധരിച്ചത്. ഏറ്റവും സിംപിൾ ലുക്കിലാണ് ദിലീപും വിവാഹത്തിൽ സംബന്ധിക്കാൻ എത്തിയത്. പിന്നീട് നടന്ന താര വിവാഹങ്ങളിൽ ഇവർ മൂന്നുപേരും എത്തിയത് വിരളമായകാഴ്ച ആയിരുന്നു.
