Social Media
സാരിയിലും ലെഹങ്കയിലും അതീവ സുന്ദരിയായി മീനാക്ഷി; എന്നാണ് സിനിമയിലേയ്ക്ക് വരുന്നതെന്ന് ആരാധകർ
സാരിയിലും ലെഹങ്കയിലും അതീവ സുന്ദരിയായി മീനാക്ഷി; എന്നാണ് സിനിമയിലേയ്ക്ക് വരുന്നതെന്ന് ആരാധകർ
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ് തന്റെ ചിത്രങ്ങളോ വിശേഷങ്ങളോ എല്ലാം തന്നെ പങ്കുവെയ്ക്കുന്നത്. അത് വളരെപ്പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്. റീലുകളും ഡാൻസ് വീഡിയോകളുമെല്ലാം താരം നിരന്തരം പങ്കുവെയ്ക്കാറുണ്ട്. മീനാക്ഷി ഏതൊരു പോസ്റ്റ് അപ്ലോഡ് ചെയ്താലും അത് പെട്ടെന്ന് തന്നെ വൈറലാവാറുമുണ്ട്.
അടുത്തിടെ കാവ്യ മാധവന്റെ വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യയുടെ മോഡലായും മീനാക്ഷി എത്തിയിരുന്നു. ഇപ്പോഴിതാ അല്ലാതെയുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് മീനാക്ഷി. സാരിയിലും ലെഹങ്കയിലുമെല്ലാം അതീവ സുന്ദരിയായുള്ള ചിത്രങ്ങളാണ് മീനാക്ഷി പങ്കിട്ടത്. ഫോട്ടോയ്ക്ക് താഴെ നിരവധി പേരാണ് ആശംസകളും കമന്റുകളുമെല്ലാമായി എത്തിയിരിക്കുന്നത്.
മീനാക്ഷിയുടെ ഈ മാറ്റമാണ് ചില ആരാധകരെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്. കാരണം ആദ്യമൊക്കെ പൊതുപരിപാടിയിൽ പങ്കെടുക്കാൻ പോലും വിസമ്മതിക്കുന്ന കൂട്ടത്തിലായിരുന്നു മാനാക്ഷി. മാത്രമല്ല, എത്തിക്കഴിഞ്ഞാൽ തന്നെ മാധ്യമങ്ങൾക്ക് മുഖം കൊടുക്കാറുമില്ലായിരുന്നു. എംബിബിഎസ് പഠനത്തിന് ശേഷമാണ് മീനാക്ഷി പൊതുപരിപാടികളിലും ചടങ്ങുകളിലുമെല്ലാം കുടുംബത്തോടൊപ്പം സജീവമായി തുടങ്ങിയത്.
അതിനാൽ തന്നെ ഇനി സിനിമയിലേയ്ക്കുള്ള വരവിന് മുന്നോടിയാണോ ഇത്തരം ഫോട്ടോഷൂട്ടുകളെന്നും ആരാധകരിൽ ചിലർ ചോദിക്കുന്നുണ്ട്. നേരത്തെ, മീനാക്ഷിയുടെ പഠനമെല്ലാം കഴിഞ്ഞ് മീനാക്ഷി തന്നെ തന്റെ തീരുമാനങ്ങളെടുക്കട്ടേയെന്നാണ് മകളുടെ സിനിമയിലേയ്ക്കുള്ള വരവിനെ കുറിച്ച് ദിലീപ് പറഞ്ഞതും. മീനാക്ഷി അഭിനയിക്കണമെന്ന ആഗ്രഹമൊന്നും പറഞ്ഞിട്ടില്ല.
അവൾ അവളുടേതായ ലോകത്തിൽ ജീവിക്കുകയാണ്. മീനാക്ഷിയെ ഇത്രയും ആളുകൾക്ക് ഇഷ്ടമാണെന്ന് കേൾക്കുമ്പോൾ തന്നെ ഒരുപാട് സന്തോഷമുണ്ട്. എന്നെ ഇഷ്ടപ്പെട്ടു കൊണ്ടിരുന്നവർ മക്കളേയും ഇഷ്ടപ്പെടുന്നത് കാണുമ്പോൾ അഭിമാനവും ഉണ്ടാകുന്നുണ്ട്. മക്കളുടെ സന്തോഷമാണ് മാതാപിതാക്കളുടെ സന്തോഷം എന്നായിരുന്നുദിലീപിന്റെ വാക്കുകൾ. അതിനാൽ പഠനം കഴിഞ്ഞ സ്ഥിതിയ്ക്ക് മീനാക്ഷി സിനിമയിലേയ്ക്ക് തന്നെ എത്തുന്നുവെന്നാണ് ആരാധകർ കരുതുന്നതും.
എന്തായാലും താരപുത്രിയുടെ ഫോട്ടോഷൂട്ടുകൾ വൈറലായതോടെ കമന്റ്സുമായി ആരാധകരും എത്തി തുടങ്ങി. അമ്മ മഞ്ജു വാര്യരെ പോലെ അതീവ സുന്ദരിയാണ് മീനാക്ഷി, അമ്മയുടെ വഴിയേ നൃത്തത്തിലേയ്ക്ക് എത്തി. ഇനി സിനിമയിലേയ്ക്കും എത്തുകയാണോ?,എന്നെല്ലാം നിരവധി പേരാണ് കമന്റുകളിൽ ചോദിക്കുന്നത്. മീനാക്ഷിയുടെ എല്ലാ ഫോട്ടോയ്ക്കും മഞ്ജു ലൈക്ക് ചെയ്യുന്നുണ്ട് എന്നാണ് ചിലർ ചൂണ്ടിക്കാട്ടിയത്.
ഡെർമറ്റോളജിയിൽ കൂടുതൽ ശ്രദ്ധ നൽകുന്ന മീനാക്ഷി അടുത്തിടെയാണ് ഹൗസ് സർജൻസി പൂർത്തിയാക്കിയത്. മീനാക്ഷിയുടെ ബിരുദദാന ചടങ്ങിന് ശേഷമാണ് അമ്മ മഞ്ജുവും മീനാക്ഷിയും ഇൻസ്റ്റാഗ്രാമിൽ പരസ്പരം ഫോളോ ചെയ്ത് തുടങ്ങിയത് തന്നെ. എന്നാൽ ഇത് വലിയ വാർത്തയായതോടെ മീനാക്ഷി മഞ്ജുവിനെ അൺഫോളോ ചെയ്തു. എന്നാൽ മഞ്ജു ഇപ്പോഴും മീനാക്ഷിയെ ഫോളോ ചെയ്യുന്നുണ്ട്.
മകളുടെ ഈ മാറ്റത്തിൽ അമ്മയ്ക്ക് സന്തോഷം ഉണ്ടാകുമെന്നും ആരാധകർ പറയുന്നു. ദിലീപുമായി വേർപിരിഞ്ഞതിന് ശേഷം മഞഅജുവിനെയും മീനാക്ഷിയെയും ഒരിക്കൽ പോലും ഒരുമിച്ച് പൊതുവേദിയിൽ കണ്ടിട്ടില്ല. എന്ന് മാത്രമല്ല ഒരിടത്തും ഇരുവരും പരസ്പരം പ്രതിപാദിച്ചിട്ടുമില്ല. മകൾ അമ്മയുടെ ഒപ്പം കാണണമെന്നതാണ് വലിയ മോഹം എന്നാണ് പല ആരാധകരും കുറിക്കാറുള്ളത്.
അതേസമയം ദിലീപും മഞ്ജു വാര്യരും തമ്മിൽ വേർപിരിഞ്ഞിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും മീനാക്ഷി എന്തുകൊണ്ട് അമ്മയ്ക്കൊപ്പം പോയില്ലെന്ന ചോദ്യം ഉയർത്തുന്നവർ ഇപ്പോഴും കുറവല്ല. ഫേസ്ബുക്ക് പേജുകളിൽ ചിലതിൽ മീനാക്ഷിയുടെ ചിത്രങ്ങൾക്ക് താഴെ ഇതിന്റെ പേരിൽ ചിലർ മീനാക്ഷിയെ രൂക്ഷഭാഷയിൽ വിമർശിക്കാറുമുണ്ട്. എ്നനാൽ മീനാക്ഷിയെ പിന്തുണച്ചുള്ള കമന്റുകളും നിരവധി ഉണ്ടാകാറുണ്ട്.
