News
ദിലീപ് തല ലമറന്ന് എണ്ണ തേച്ചു!അന്ന് കളിയാക്കി വിട്ടപ്പോള്‍ ഓര്‍ത്തില്ല മഞ്ജു ഇന്ന് ഈ നിലയിലെത്തുമെന്ന്…!; വൈറലായി വീഡിയോ
ദിലീപ് തല ലമറന്ന് എണ്ണ തേച്ചു!അന്ന് കളിയാക്കി വിട്ടപ്പോള്‍ ഓര്‍ത്തില്ല മഞ്ജു ഇന്ന് ഈ നിലയിലെത്തുമെന്ന്…!; വൈറലായി വീഡിയോ
മലയാളികള്‍ക്കേറെ പ്രിയപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും. ഇരുവരും ഒന്നിച്ചഭിനയിച്ച ചിത്രങ്ങള്‍ മുതല്‍ ഇപ്പോള്‍ വരെയും ആ ഇഷ്ടത്തിന് കോട്ടമൊന്നും സംഭവിച്ചിട്ടില്ല. ഇരുവരുടെയും സിനിമ ജീവിതത്തിന് വലിയ ബ്രേക്ക് നല്കിയ ചിത്രമായിരുന്നു സല്ലാപം. നിരവധി ചിത്രങ്ങളില്‍ ഒരുമിച്ചഭിനയിച്ച പ്രേക്ഷകരുടെ ഇഷ്ട ജോഡികള്‍ ജീവിതത്തിലും ഒന്നിച്ചപ്പോള്‍ പ്രേക്ഷകും ഇരുകയ്യും നീട്ടിയാണ് ആ വാര്‍ത്ത സ്വീകരിച്ചത്. 1998 ല്‍ ആയിരുന്നു ഇരുവരുടെയും വിവാഹം.
വിവാഹശേഷം സിനിമയില്‍ നിന്നും അപ്രത്യക്ഷയായ മഞ്ജു പൊതുവേദികളിലോ ഒന്നും സജീവമായിരുന്നില്ല. എന്നാല്‍ 2014 ല്‍ ഇരുവരും വിവാഹമോചനം നേടിയിരുന്നു. അതിനുശേഷം ശക്തമായി തിരിച്ചു വരവാണ് മഞ്ജു നടത്തിയത്. സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെയെല്ലാം ഭാഗമാകാന്‍ ഈ ‘ലേഡി സൂപ്പര്‍സ്റ്റാറി’ന് കഴിഞ്ഞു. ഇപ്പോള്‍ കൈ നിറയെ ചിത്രങ്ങളാണ് മഞ്ജുവിന്. ഇരുവരുടെയും വിശേഷങ്ങള്‍ ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.
രണ്ടാം വരവിലെ വളരെ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് മുന്നേറുകയാണ് മഞ്ജു വാര്യര്‍. ഇക്കുറി കൂടുതല്‍ ചെറുപ്പമായിട്ടാണ് മഞ്ജു എത്തിയിരിക്കുന്നത്. യുവനടിമാരെ പോലും വിസ്മയിപ്പിച്ചു കൊണ്ടുള്ള മഞ്ജുവിന്റെ പല ലുക്കുകളും വൈറല്‍ ആകാറുണ്ട്. തിരിച്ചുവരവില്‍ സമൂഹ മാധ്യമങ്ങളില്‍ വളരെ സജീവമായ താരം തന്റെ വിശേഷങ്ങളും ചിത്രങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ ദിലീപിന്റെ ഒരു പഴയകാല അഭിമുഖവും ഇരുവരും വേര്‍പിരിഞ്ഞ് കോടതിയില്‍ നിന്നും ഇറങ്ങുമ്പോഴുള്ള വീഡിയോയുമാണ് വൈറലായി മാറുന്നത്. നിരവധിപേരാണ് ഈ വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. ദിലീപുമായുള്ള വിവാഹശേഷം കുടുംബിനിയായി കഴിയുകയായിരുന്നു മഞ്ജു വാര്യര്‍. പൊതുവേദികളിലോ പരിപാടികളിലോ ഒന്നും തന്നെ മഞ്ജു പ്രത്യക്ഷ്യപ്പെട്ടിരുന്നില്ല.
ഈ അവസരത്തിലാണ് അവതാരിക മഞഅജുവിന്റെ വിശേഷം തിരക്കിയത്. മഞ്ജു ഇപ്പോള്‍ എന്ത് ചെയ്യുകയാണ്? ഡാന്‍സ് ആണോ എങ്ങനെയാണ് മഞ്ജു വീട്ടില്‍ എന്നായിരുന്നു ചോദ്യം. ഇതിന് അവള് ഫുള്‍ ടൈം ബിസിയാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. വെറുതേ അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ ഇങ്ങനെ നടക്കുന്നത് കാണാം എന്നുമാണ് ദിലീപ് കളിയാക്കുന്നതു പോലെ പറയുന്നത്.
ദിലീപ് ആ സമയം മലയാള സിനിമയില്‍ തിളങ്ങി നില്ക്കുന്ന ഒരു നക്ഷത്രം ആയിരുന്നു. അതിന്റെ ഒരു തലയെടുപ്പില്‍ തന്നെയാണ് ദിലീപിന്റെ സംസാരം. എന്നാല്‍ ദിലീപിന്റെ ആ വാക്കുകള്‍ ഇന്ന് അക്ഷരാര്‍ത്ഥത്തില്‍ ശരിവെയ്ക്കുന്നതാണ് മഞ്ജുവിന്റെ വളര്‍ച്ച. ഇന്ന് തമിഴിലും മലയാളത്തിലും ഹിന്ദിയിലുമൊക്കെയായി ഭയങ്കര തിരക്കുള്ള ഒരു നടിയായി ഓടിനടക്കുക തന്നെയാണ് മഞ്ജു. അന്ന് മഞ്ജുവുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ച് ദിലീപ് പടിയിറങ്ങുമ്പോള്‍ ഇത്രയും വര്‍ഷം ഒപ്പമുണ്ടായിരുന്ന ഒരാള്‍ ഇനി മുതല്‍ ഇല്ലെന്നുള്ള ഒരു വിഷമവും ദിലീപിന്റെ മുഖത്ത് ഉണ്ടായിരുന്നില്ല. എല്ലാം നേടിയെടുത്തുവെന്നുള്ള ഭാവത്തിലാണ് ദിലീപ് നടന്നത്.
എന്നാല്‍ ദിലീപിന്റെ പിന്നില്‍ തലകുനിച്ച് വിഷമം കടിച്ചമര്‍ത്തി പതിയെ നടന്ന് പോകുന്ന മഞ്ജുവിന്റെ മുഖം ഇന്നും മലയാളികള്‍ മറക്കാനിടയില്ല. അന്ന് സ്ഥലകാലബോധം നഷ്ടപ്പെട്ട് നീങ്ങിയ ഒരാളെപോലെ നീങ്ങിയ മഞ്ജുവിനെ സഹോദരന് തിരികെ വിളിക്കുന്നതും കാണാം. കണ്ണീരൊപ്പി നീങ്ങുന്ന മഞ്ജുവിനെ ഒരു ആരാധിക കൈ എടുത്ത് വിളിക്കുമ്പോള്‍ സ്വന്തം വിഷമം മറന്ന് മഞ്ജു കൈവീശി കാണിക്കുന്നതും വീഡിയോയില്‍ കാണാം. ദിലീപ് തല മറന്ന് എണ്ണ തേച്ചു, അന്ന് കളിയാക്കി വിട്ടപ്പോള്‍ ഓര്‍ത്തില്ല, മഞ്ജു ഇപ്പോള്‍ ദിലീപിനേക്കാള്‍ വലിയ ലെവലിലാണെന്നും ഇതെല്ലാം ദിലീപിനുള്ള മറുപടിയാണെന്നുമെല്ലാമാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകള്‍.
