എന്റെ ഭാര്യയ്ക്ക് ഞാന്‍ കൊടുക്കുന്ന പ്രണയലേഖനം എന്റെ പേഴ്‌സണല്‍ മാറ്ററാണ്, അത് എനിക്ക് നാട്ടുകാരെ കാണിക്കാനോ ബോധിപ്പിക്കാനോ താല്‍പര്യമില്ല; ദിലീപിനെ പോലെയുള്ള താരങ്ങളോട് ചോദിക്കുന്നത് അവസാനിക്കണമെന്ന് ആരാധകര്‍
മലയാളുകളുടെ മനസിലിടം പിടിച്ച താരമാണ് ദിലീപ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിന് പിന്നാലെയാണ് അദ്ദേഹമെങ്കിലും, ഇന്നും പ്രേക്ഷകരുടെ പ്രിയങ്കരനാണ് ദിലീപ്. മലയാളികളുടെ സ്വന്തം ജനപ്രിയ നായകന്‍. ഒരിടവേളയ്ക്കുശേഷം ദിലീപ് എന്ന നടന് ഏറ്റവും കൂടുതല്‍ പ്രശംസ ലഭിച്ചത് പവി കെയര്‍ ടേക്കര്‍ എന്ന സിനിമയിലൂടെയായിരുന്നു. വിനീത് കുമാറിന്റെ സംവിധാനത്തില്‍ പുറത്തെത്തിയ ചിത്രത്തിന്റെ പ്രമോഷനുകളിലെല്ലാം സജീവമായി ദിലീപ് ഉണ്ടായിരുന്നു.
ഈ വേളയിലെല്ലാം ദിലീപ് തന്റെ കുടുംബത്തെ കുറിച്ചും തന്റെ ജീവിതത്തില്‍ സംഭവിച്ചതിനെ കുറിച്ചുമെല്ലാം പറഞ്ഞിരുന്നു. ദിലീപ് വഴിയാണ് കാവ്യയുടെയും മക്കളുടെയും വിശേഷങ്ങള്‍ പ്രേക്ഷകര്‍ അറിയുന്നത്. വിവാഹ ശേഷം സിനിമയില്‍ നിന്നും ഇടവേളയെടുത്ത കാവ്യ അഭിമുഖങ്ങളില്‍ നിന്നുമെല്ലാം മാറി നില്‍ക്കുകയാണ്. വിവാഹ ശേഷം ഒന്നോ രണ്ടോ അഭിമുഖങ്ങള്‍ മാത്രമാണ് കാവ്യ നല്‍കിയിരുന്നത്.
ഏതെങ്കിലും ഫംങ്ഷന് കാവ്യയെ കാണുമ്പോഴാണ് പല വിശേഷങ്ങളും മാധ്യമങ്ങള്‍ തിരക്കുന്നത്. എന്നാല്‍ ഒന്നോ രണ്ടോ വാക്കില്‍ മറുപടിയൊതുക്കി ചെറിയൊരു ചിരിയിലെല്ലാം ഒതുക്കിയാണ് കാവ്യ പോകുന്നത്. അതിനാല്‍ തന്നെ കാവ്യയുടെയും മീനാക്ഷിയുടെയും മഹാലക്ഷ്മിയുടെയുമെല്ലാം വിശേഷം ദിലീപിനോടാണ് പല അഭിമുഖങ്ങളിലെ അവതാരകരുമം ചോദിക്കുന്നത്.
തുറന്ന് സംസാരിക്കുന്നതും ആരെയും നിരാശപ്പെടുത്താത്ത പ്രകൃതവുമായതുകൊണ്ട് തന്നെ പലപ്പോഴും അവതാരകരുടെ ചോദ്യങ്ങള്‍ ദിലീപുമായുള്ള അഭിമുഖങ്ങളില്‍ അതിരുവിട്ട് പോകാറുണ്ട്. ഇലയ്ക്കും മുള്ളിനും കേടില്ലാത്ത വിധത്തിലാണ് ദിലീപിന്റെപല മറുപടികളെങ്കിലും അത്രയേറെ ക്ഷമയോടെയാണ് ഈ ചോദ്യങ്ങളെയെല്ലാം നേരിടുന്നതെന്നാണ് കാഴ്ചക്കാരും പറയുന്നത്.
അത്തരത്തില്‍ കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ ഒരു അവതാരക ചോദിച്ച ചോദ്യങ്ങളെ വിമര്‍ശിക്കുകയാണ് പ്രേക്ഷകരും ദിലീപ് ആരാധകരും. ഈ അഭിമുഖങ്ങളില്‍ ദിലീപ് പറഞ്ഞ ചില കാര്യങ്ങള്‍ ആരാധകര്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ഭാര്യയ്ക്ക് ഒരു കത്ത് എഴുതാമോയെന്ന് ചോദിച്ച അവതാരകയോട് ദിലീപ് പറഞ്ഞത് അടുത്ത ട്രോളുണ്ടാക്കാന്‍ ഒന്നും എനിക്ക് പറ്റില്ല.
എന്റെ ഭാര്യയ്ക്ക് ഞാന്‍ കൊടുക്കുന്ന പ്രണയലേഖനം എന്റെ പേഴ്‌സണല്‍ മാറ്ററാണ്… അത് എന്റെ സ്‌നേഹമാണ്. അത് എനിക്ക് നാട്ടുകാരെ കാണിക്കാനോ ബോധിപ്പിക്കാനോ താല്‍പര്യമില്ല എന്നതായിരുന്നു. ഈ വീഡിയോ വൈറലായതോടെ ഇത്തരം ചോദ്യങ്ങള്‍ ദിലീപിനെ പോലെയുള്ള താരങ്ങളോട് ചോദിക്കുന്നത് അവസാനിപ്പിക്കണെമെന്നും മോഹന്‍ലാല്‍ മമ്മൂട്ടി പോലെയുള്ള താരങ്ങളോട് പേപ്പറും പേനയും കൊടുത്തിട്ട് ഭാര്യയ്ക്ക് കത്തെഴുതാമോയെന്ന് ചോദിയ്ക്കാന്‍ അവതാരകര്‍ക്ക് പറ്റുമോ എന്നുമാണ് ദിലീപ് ആരാധകര്‍ ചോദിക്കുന്നത്.
അവതാരക ദിലീപിനോട് ചോദിച്ച മറ്റൊരു ചോദ്യം… ഇന്ന് ജീവിതത്തിലെ അവസാന ദിവസമാണെങ്കില്‍ മക്കള്‍ക്ക് രണ്ടുപേര്‍ക്കും എഴുതുന്ന മൂന്നുവരിയുള്ള കത്ത് എന്തായിരിക്കും എന്നതാണ്. അതിന് നടന്‍ നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു… എന്റെ മക്കളെയൊക്കെ ഒരു നിലയില്‍ എത്തിക്കാനുള്ളതാണ്. അറം പറ്റുന്നത് ഒന്നും പറയരുത്. ഒരെണ്ണം ചെറുതാണ് എന്നായിരുന്നു. ഈ ഭാഗത്തെയും ആരാധകര്‍ വിമര്‍ശിച്ചു.
സിനിമ പ്രൊമോഷന് വേണ്ടി താരങ്ങള്‍ നല്‍കുന്ന അഭിമുഖത്തെ ഇത്തരത്തില്‍ വളച്ചൊടിച്ച് വീട്ടിലെ വിശേഷങ്ങള്‍ ചോദിക്കുന്ന രീതിയിലേക്കും ഇന്ന് അവസാന ദിവസമാണ് നിങ്ങള്‍ നാളെ മുതല്‍ ഇല്ല നാളെ മരണപ്പെടും എന്നൊക്കെ പറയുന്ന രീതിയിലേക്കും മാറ്റുന്ന ചോദ്യങ്ങള്‍ അവസാനിപ്പിക്കണം. അല്ലെങ്കില്‍ ഇതിനൊക്കെ മറുപടി പറയില്ലെന്ന് താരങ്ങള്‍ തീരുമാനിക്കണം എന്നാണ് ആരാധകര്‍ കുറിച്ചത്. അതേസമയം, ഏറ്റവും അവസാനം ദിലീപ് കുടുബസമേതം മീഡിയയ്ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെട്ടത് ജയറാമിന്റെ മകള്‍ മാളിവകയുടെ വിവാഹത്തിനാണ്. വര്‍ഷങ്ങളായി സഹോദരങ്ങളെപ്പോലെ കഴിയുന്നവരാണ് ദിലീപും ജയറാമും. മീനാക്ഷിയുടെ ഉറ്റ സുഹൃത്തുക്കളില്‍ ഒരാളും മാളവിക ജയറാമാണ്.
