Connect with us

‘അമ്മക്കുട്ടി’യുടെ പിറന്നാള്‍ ആഘോഷമാക്കി മരുമകന്‍ ശ്രയസ്; വൈറലായി ചിത്രങ്ങള്‍

Malayalam

‘അമ്മക്കുട്ടി’യുടെ പിറന്നാള്‍ ആഘോഷമാക്കി മരുമകന്‍ ശ്രയസ്; വൈറലായി ചിത്രങ്ങള്‍

‘അമ്മക്കുട്ടി’യുടെ പിറന്നാള്‍ ആഘോഷമാക്കി മരുമകന്‍ ശ്രയസ്; വൈറലായി ചിത്രങ്ങള്‍

മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരകുടുംബമാണ് നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ സുരേഷ് ഗോപിയുടേത്. അദ്ദേഹത്തിന്റെയും ഭാര്യ രാധികയുടെയും നാല് മക്കളുടെ വിശേഷങ്ങളും വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. മുതിര്‍ന്ന നാല് മക്കളുടെ അമ്മയാണെങ്കിലും അന്നും ഇന്നും മാറാത്ത സൗന്ദര്യവും ശാലീനതയുമാണ് രാധികയ്ക്കുള്ളതെന്നാണ് ആരാധകര്‍ പലപ്പോഴും പറയാറുള്ളത്. കഴിഞ്ഞ ദിവസമായിരുന്നു രാധികയുടെ പിറന്നാള്‍.

ഇത്തവണത്തെ പിറന്നാള്‍ രാധികയ്ക്ക് ഏറെ സ്‌പെഷ്യലാണ്. കാരണം മകള്‍ ഭാഗ്യയുടെ വിവാഹം കഴിഞ്ഞശേഷമുള്ള ആദ്യത്തെ പിറന്നാളാണിത്. അതുകൊണ്ട് തന്നെ മരുമകന്‍ ശ്രേയസും മക്കള്‍ക്കൊപ്പം പിറന്നാള്‍ ആഘോങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ മുന്നില്‍ തന്നെയുണ്ടായിരുന്നു. അര്‍ധരാത്രി തന്നെ സുരേഷ് ഗോപിയും മക്കളും മരുമകനുമെല്ലാം ചേര്‍ന്ന് രാധികയുടെ പിറന്നാള്‍ കേക്ക് മുറിച്ച് മധുരം നുകര്‍ന്നു.

ചിത്രങ്ങള്‍ ശ്രേയസ് സോഷ്യല്‍മീഡിയയില്‍ പങ്കിട്ടിട്ടുമുണ്ട്. അമ്മക്കുട്ടി എന്നാണ് ഫോട്ടോയ്ക്ക് ശ്രേയസ് നല്‍കിയ ക്യാപ്ഷന്‍. സുരേഷ് ഗോപിയുടെ എല്ലാം രാധികയാണ്. കുടുംബത്തിന്റെ നെടുംതൂണ്‍ രാധികയാണെന്നും ഇന്നേവരെ കുടുംബത്തിനും മക്കള്‍ക്കും വേണ്ടി രാധിക ചെയ്ത കാര്യങ്ങള്‍ക്ക് രാധികയ്ക്ക് ശമ്പളം നല്‍കാന്‍ പോലും ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞയാളാണ് സുരേഷ് ഗോപി.

ഏത് പൊതുപരിപാടിക്ക് പോയാലും ഭാര്യയേയും ഒപ്പം കൂട്ടാറുണ്ട് സുരേഷ് ഗോപി. അസ്സല്‍ ഒരു ഗായിക കൂടിയാണ് രാധിക. സുരേഷ് ഗോപിയുമായുള്ള വിവാഹത്തിന് മുമ്പ് സിനിമയിലെ പിന്നണി ഗായികയായിരുന്നു ഈ താരപത്‌നി. ഭാഗ്യയുടെ വിവാഹ വീഡിയോകള്‍ വൈറലായപ്പോള്‍ ഏറ്റവും കൂടുതല്‍ പ്രശംസിക്കപ്പെട്ടത് രാധികയുടെ സൗന്ദര്യമായിരുന്നു. സിംപിള്‍ മേക്കപ്പില്‍ ചുവന്ന സാരിയില്‍ അത് സുന്ദരിയായാണ് രാധിക വിവാഹത്തില്‍ പ്രത്യക്ഷപ്പെട്ടത്. അഞ്ച് മക്കളുടെ അമ്മയാണെന്ന് രാധികയെ കണ്ടാല്‍ പറയില്ലെന്നും കമന്റുകളുണ്ടായിരുന്നു.

അടുത്തിടെ കേരളക്കര കണ്ടതില്‍വെച്ച് ഏറ്റവും വലിയ താരവിവാഹമായിരുന്നു ഭാഗ്യ സുരേഷിന്റേത്. സിനിമാ മേഖലയില്‍ നിന്നും ഒട്ടുമിക്ക താരങ്ങളും എത്തിച്ചേര്‍ന്ന വിവാഹത്തില്‍ രാഷട്രീയപ്രവര്‍ത്തകരും നിറഞ്ഞ് നിന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത വിവാഹവിശേഷങ്ങളെല്ലാം വളരെയധികം വൈറലായിരുന്നു. വിവാഹത്തില്‍ പ്രധാനമന്ത്രി നേരിട്ടെത്തി വധൂവരന്‍മാരെ ആശിര്‍വദിച്ചിരുന്നു. ഗുരുവായൂരില്‍ വെച്ചായിരുന്നു ഭാഗ്യയുടെ വിവാഹം.

1990 ഫെബ്രുവരി എട്ടിനായിരുന്നു രാധികയും സുരഷ് ഗോപിയും വിവാഹിതരാകുന്നത്. അന്ന് രാധികയുടെ പ്രായം പതിനെട്ട് വയസായിരുന്നു. സുരേഷ് ഗോപിയുടെ പ്രായം 31 വയസും. തന്നെക്കാള്‍ പതിമൂന്ന് വയസ് പ്രായം കുറവുള്ള രാധികയെ വിവാഹം കഴിച്ചതിനെക്കുറിച്ച് സുരേഷ് ഗോപി തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. തീര്‍ത്തും അറേഞ്ച്ഡ് മാര്യേജായിരുന്നു സുരേഷ് ഗോപിയുടേയും രാധികയുടേയും.

അച്ഛന്‍ ഗോപിനാഥന്‍ പിള്ളയും അമ്മ വി. ജ്ഞാനലക്ഷ്മിയും ചേര്‍ന്നാണ് നടി ആറന്മുള പൊന്നമ്മയുടെ പേരക്കുട്ടിയായ രാധികയെ സുരേഷ് ഗോപിക്ക് വിവാഹം ആലോചിച്ചത്. വിവാഹ നിശ്ചയം കഴിഞ്ഞതിനു ശേഷമാണ് സുരേഷ് ഗോപിയും രാധികയും നേരില്‍ കാണുന്നതു തന്നെ.

‘1989 നവംബര്‍ 18ാം തീയതി എന്റെ അച്ഛന്‍ എന്നെ ഫോണ്‍ വിളിച്ചു. അന്ന് ഞാന്‍ കൊടൈക്കനാലില്‍ ‘ഒരുക്കം’ എന്ന സിനിമയുടെ ഷൂട്ടിങിലാണ്. ഫോണില്‍ അച്ഛന്‍ പറഞ്ഞത് ഇങ്ങനെ, ‘ഞങ്ങള്‍ കണ്ടു, ഞങ്ങള്‍ക്ക് ഞങ്ങളുടെ മകളായി, മരുമകളായി ഈ പെണ്‍കുട്ടി മതി’ നിനക്ക് നിന്റെ ഭാര്യയായി ഈ പെണ്‍കുട്ടി മതിയോ എന്ന് നീ വന്നു കണ്ട് തീരുമാനിക്കണം.’ ഇതുകേട്ട് ഞാന്‍ അച്ഛനോട് പറഞ്ഞു, നമുക്ക് വീട്ടിലേക്ക് വേണ്ടത് ഒരു മകളാണ്. കാരണം നിങ്ങള്‍ക്ക് 4 കൊമ്പന്‍മാരാണ്.’

‘ഞങ്ങള്‍ നാല് സഹോദരന്മാരാണ്. പെണ്‍കുട്ടികള്‍ ഇല്ല. ആദ്യമായി ഈ കുടുംബത്തിലേക്ക് വലതുകാല്‍ വച്ച് കയറുന്നത് ഒരു മകളാകണമെങ്കില്‍ നിങ്ങളുടെ നിശ്ചയത്തിനാണ് ഞാന്‍ മതിപ്പ് കല്‍പ്പിക്കുന്നത്. എനിക്ക് പെണ്ണ് കാണണ്ട. ഞാന്‍ കെട്ടിക്കോളാം എന്നാണ് രാധികയുടെ സെലക്ഷനെക്കുറിച്ച് ആദ്യം പറയുന്നത്. ഇതൊക്കെ കഴിഞ്ഞ് രാധികയെ ഞാന്‍ കാണുന്നത് ഡിസംബര്‍ 3ാം തീയതിയും. അതിനുമുമ്പ് ഞങ്ങളുടെ വിവാഹ നിശ്ചയം നടന്നിരുന്നു’ എന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.

More in Malayalam

Trending