Malayalam
സംഗീത് ശിവന് യാത്രാ മൊഴി നല്‍കി മോളിവുഡും ബോളിവുഡും; സംസ്‌കാര ചടങ്ങുകള്‍ നടന്നു
സംഗീത് ശിവന് യാത്രാ മൊഴി നല്‍കി മോളിവുഡും ബോളിവുഡും; സംസ്‌കാര ചടങ്ങുകള്‍ നടന്നു
അന്തരിച്ച, പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ സംഗീത് ശിവന്റെ സംസ്‌കാര ചടങ്ങുകള്‍ നടന്നു. ഇന്നലെ വൈകിട്ട് അഞ്ച് മണിക്ക് മുംബൈയിലെ ഓഷിവാരായിലാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. പ്രിയ സംവിധായകനെ ഒരു നോക്ക് കാണാനായി ബോളിവുഡ് സിനിമാ മേഖലയില്‍ നിന്നും നിരവധി താരങ്ങളാണെത്തിയത്.
ഋതേഷ് ദേശ്മുഖ്, ജാവേദ് ജഫ്രി, സംവിധായകന്‍ ടികെ രാജീവ് കുമാര്‍ തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെയായിരുന്നു അന്ത്യം.
യോദ്ധ, ഗാന്ധര്‍വം തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. 1990 ല്‍ ഇറങ്ങിയ വ്യൂഹം എന്ന ചിത്രമായിരുന്നു സംഗീത് ശിവന്‍ ആദ്യമായി സംവിധാനം ചെയ്തത്. രോമാഞ്ചം എന്ന സിനിമയുടെ ഹിന്ദി പതിപ്പായ കപ് കപി പുറത്തിറങ്ങാനിരിക്കെയാണ് വിയോ?ഗം.
സൂപ്പര്‍ ഹിറ്റ് സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് സംഗീത് ശിവന്‍. വ്യൂഹം, യോദ്ധ, ഡാഡി,? ഗാന്ധര്‍വ്വം, ജോണി, സ്‌നേഹപൂര്‍വ്വം അന്ന, നിര്‍ണയം, ഇഡിയറ്റ്‌സ്, ഈ എന്നിവയാണ് സംവിധാനം നിര്‍വഹിച്ച മലയാളം സിനിമകള്‍. സം?ഗീതിന്റെ വേര്‍പാടില്‍ ദുഃഖം രേഖപ്പെടുത്തി താരങ്ങളും രം?ഗത്തെത്തിയിരുന്നു.
