Malayalam
നിങ്ങളുടെ ലൈഫില്‍ എന്തൊക്കെ പ്രശ്നങ്ങള്‍ ഉണ്ടായാലും നിങ്ങള്‍ എന്റെ സിനിമ കാണണം; ദിലീപിനെ ക്ഷേത്ര പരിപാടിയ്ക്ക് ക്ഷണിച്ചതിന് പിന്നാലെ വിമര്‍ശനം
നിങ്ങളുടെ ലൈഫില്‍ എന്തൊക്കെ പ്രശ്നങ്ങള്‍ ഉണ്ടായാലും നിങ്ങള്‍ എന്റെ സിനിമ കാണണം; ദിലീപിനെ ക്ഷേത്ര പരിപാടിയ്ക്ക് ക്ഷണിച്ചതിന് പിന്നാലെ വിമര്‍ശനം
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളില്‍ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയര്‍ തുടങ്ങിയത്. പിന്നീട് ചില സിനിമകളില്‍ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചു. അതോടൊപ്പം ചെറിയ ചെറിയ വേഷങ്ങളില്‍ സിനിമയില്‍ മുഖം കാണിച്ചു. ഒടുവില്‍ നായകനായി മലയാളികളുടെ പ്രിയപ്പെട്ട താരമായി ജനപ്രിയനായകനായി. നിര്‍മ്മാതാവായി അങ്ങനെ മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ് ദിലീപ്.
മലയാള സിനിമയില്‍ നിരവധി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച നടനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകര്‍ക്ക് പ്രിയങ്കരന്‍ ആയിരുന്നു ദിലീപ്. എന്നാല്‍ ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന് കാര്യമായ ഹിറ്റുകളൊന്നും സിനിമയില്‍ ഇല്ല. കോമഡി സിനിമകളുടെ ഒരു നിര തന്നെ ദിലീപിന്റേതായുണ്ട്.
മീശമാധവന്, സിഐഡി മൂസ, കല്യാണ രാമന് ഉള്‍പ്പെടെയുള്ള സിനിമകള്‍ ദിലീപിന്റെ കരിയറിലെ സൂപ്പര്‍ ഹിറ്റ് സിനിമകളായി ഇന്നും നിലനില്ക്കുന്നു. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ പേരും ഉയര്‍ന്ന് വന്നതിന് പിന്നാലെയാണ് നല്ലൊരു ശതമാനം പേരും ദിലീപിനെതിരെ തിരിഞ്ഞത്. ഇപ്പോഴും നടി കേസിനു പിന്നാലെ പരക്കം പാഞ്ഞുകൊണ്ടിരിക്കുകയാണ് ദിലീപ്. എങ്കിലും നടന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.
കഴിഞ്ഞ കുറച്ച് നാളുകളായി നടന് ദിലീപ് നിരവധി പൊതുപരിപാടികളില്‍ അതിഥിയായി പങ്കെടുക്കുന്നുണ്ട്. വിവാദങ്ങളും അതുമായി ബന്ധപ്പെട്ട അന്വേഷണങ്ങളും പുരോഗമിക്കുന്നതിനാലാണ് ദിലീപ് മനപൂര്‍വം പൊതുവേദികളില്‍ നിന്നും അകന്ന് നിന്ന് തുടങ്ങിയത്. അടുത്തിടെ ഭാര്യ കാവ്യ മാധവനൊപ്പമാണ് ദിലീപ് ഒരു സ്കൂളിലെ പരിപാടിയില്‍ വിശിഷ്ടാതിഥിയായി എത്തിയത്. ഇപ്പോഴിതാ പടിഞ്ഞാറ്റിന്‍കര മഹാദേവര്‍ ക്ഷേത്രത്തില്‍ ഉത്രട്ടാതി ഉത്സവത്തിന് അതിഥിയായി എത്തിയിരിക്കുകയാണ് താരം.
അതിന്റെ വീഡിയോകളാണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ ശ്രദ്ധനേടുന്നത്. ജനങ്ങളോട് വളരെ അധികം നേരം സംസാരിക്കുകയും മിമിക്രി, പാട്ട് മുതലായവ കാണികളുടെ ആവശ്യപ്രകാരം അവതരിപ്പിക്കുകയും ചെയ്തിരുന്നു ദിലീപ്. നിങ്ങളുടെ ലൈഫില്‍ എന്തൊക്കെ പ്രശ്നങ്ങള്‍ ഉണ്ടായാലും നിങ്ങള്‍ എന്റെ സിനിമ കാണണമെന്നും ദിലീപ് പ്രസംഗത്തിനിടെ കാണികളോട് പറയുന്നുണ്ട്. പ്രസംഗത്തിനിടെ ദിലീപ് പാട്ട് പാടണമെന്നായിരുന്നു കാണികളുടെ ആവശ്യം.
പാട്ടും പ്രസംഗവും തനിക്കറിയില്ലെന്ന് പറഞ്ഞെങ്കിലും പ്രേക്ഷകര്‍ വിടാന്‍ തയാറായില്ല. അങ്ങനെയെങ്കില്‍ ഒരു മിമിക്രിയെങ്കിലും കാണിക്കൂ എന്നായി കാണികള്‍. എന്നാല്‍ ഇന്നസന്റിനെ അനുകരിക്കാമെന്ന് ദിലീപ് പറഞ്ഞതോടെ ഹര്‍ഷാരവം ഉയര്‍ന്നു. സ്വതസിദ്ധമായ ശൈലിയില്‍ ഇന്നസന്റിനെ അനുകരിച്ച് ദിലീപ് പ്രേക്ഷകരുടെ കയ്യടി നേടി. ഇന്നസെന്റിന് പുറമെ ലാലു അലക്സിനേയും ദിലീപ് അവതരിപ്പിച്ചു.
ദിലീപ് നായകനാകുന്ന ബാന്ദ്ര സിനിമയുടെ നിര്‍മാതാവ് വിനായക അജിത് കുമാറായിരുന്നു ഉത്സവത്തിന്റെ ഉപദേശകസമിതി പ്രസിഡന്റ്. പാവപ്പെട്ടവര്‍ക്കായുള്ള ചികിത്സാ ധനസഹായവും പഠനോപകരണങ്ങളും ദിലീപ് ചടങ്ങില്‍ വിതരണം ചെയ്തു. ചലച്ചിത്ര പിന്നണിഗായകന്‍ നജിം അര്‍ഷാദ് നയിച്ച ഗാനമേളയും ഉദ്ഘാടന പരിപാടിക്ക് ശേഷം അരങ്ങേറി. ദിലീപിന്റെ പുതിയ വീഡിയോ വൈറലായതോടെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകള്‍ കമന്റുമായി എത്തി.
ചിലര്‍ ദിലീപിനെ ക്ഷേത്ര പരിപാടിയില്‍ അതിഥിയായി ക്ഷണിച്ചതിനെയാണ് വിമര്‍ശിച്ചത്. പഴയ കാലത്തേക്ക് ഒരു ഓര്‍മ്മ…എപ്പോഴും നല്ലതാണ്, വെളുപ്പിച്ചു എടുക്കാന്‍ വല്ലാണ്ട് കഷ്ടപെടുന്നുണ്ട്, നഷ്ടപെട്ട ജന പിന്തുണ വീണ്ടെടുക്കാന്‍ വല്ലാതെ കഷ്ടപെടുന്നുണ്ട് പാവം, ഇനിയുള്ള കാലം പഴയ മിമിക്രിയുമായി കഴിഞ്ഞുകൂടാം എന്നിങ്ങനെയെല്ലാമാണ് ദിലീപിനെ വിമര്‍ശിച്ച് വരുന്ന കമന്റുകള്‍.
നെഗറ്റീവ് കമന്റുകള്‍ വര്‍ധിച്ചപ്പോള്‍ ഒരു വിഭാഗം ആളുകള്‍ നടനെ അനുകൂലിച്ചുമെത്തി. ജനങ്ങള്‍ക്ക് പ്രിയപ്പെട്ടവന് ആയത് കൊണ്ടാണ് ജനപ്രിയന് എന്ന പട്ടം അയാള്‍ക്ക് തന്നെ ജനങ്ങള്‍ ചാര്‍ത്തി കൊടുത്തത്, ഒരു ജാടയില്ലാത്ത മനുഷ്യന് എന്നെല്ലാമാണ് അനുകൂലിച്ചവര്‍ കുറിച്ചത്. ദിലീപ് സോഷ്യല്‍മീഡിയയില്‍ വളരെ ആക്ടീവായിട്ടുള്ള താരമല്ല. അതുകൊണ്ട് ദിലീപിന്റെ വിശേഷങ്ങള്‍ പ്രേക്ഷകര്‍ അറിയുന്നത് അദ്ദേഹത്തിന്റെ സോഷ്യല്‍മീഡിയ പേജുവഴിയാണ്.
അതേസമയം, കേശു ഈ വീടിന്റെ നാഥനാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത ദിലീപ് സിനിമ. ചിത്രത്തില്‍ ഉര്‍വശിയായിരുന്നു ദിലീപിന്റെ നായിക. നാദിര്‍ഷയാണ് സിനിമ സംവിധാനം ചെയ്തത്. നടി തമന്നയുടെ മലയാള അരങ്ങേറ്റ ചിത്രം കൂടിയാണ് ബാന്ദ്ര. ദിലീപിന്റെ കരിയറിലെ 147ാമത്തെ ചിത്രം ഏപ്രിലില്‍ പ്രദര്‍ശനത്തിന് എത്തും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
അരുണ്‍ ഗോപി സംവിധാനം ചെയ്ത സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദയ്കൃഷ്ണയും ഛായാഗ്രഹണം ഷാജി കുമാറുമാണ്. സാം സി എസാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ എഡിറ്റര്‍ വിവേക് ഹര്‍ഷനാണ്. സിനിമയ്ക്ക് വേണ്ടി വളരെ പ്രതീക്ഷയോടെയാണ് ആരാധകര്‍ ഇരിക്കുന്നത്.
