Connect with us

മഞ്ജുവിന്റെ പ്രകടനം കണ്ട് ഒടുവില്‍ മഞ്ജുവിനെ മാറ്റിനിര്‍ത്തി രഹസ്യമായി പറയേണ്ടി വന്നു; വാശികയറിയാല്‍ മഞ്ജുവിനെ തോപ്പിക്കാന്‍ ആര്‍ക്കുമാവില്ലെന്ന് സത്യന്‍ അന്തിക്കാട്

News

മഞ്ജുവിന്റെ പ്രകടനം കണ്ട് ഒടുവില്‍ മഞ്ജുവിനെ മാറ്റിനിര്‍ത്തി രഹസ്യമായി പറയേണ്ടി വന്നു; വാശികയറിയാല്‍ മഞ്ജുവിനെ തോപ്പിക്കാന്‍ ആര്‍ക്കുമാവില്ലെന്ന് സത്യന്‍ അന്തിക്കാട്

മഞ്ജുവിന്റെ പ്രകടനം കണ്ട് ഒടുവില്‍ മഞ്ജുവിനെ മാറ്റിനിര്‍ത്തി രഹസ്യമായി പറയേണ്ടി വന്നു; വാശികയറിയാല്‍ മഞ്ജുവിനെ തോപ്പിക്കാന്‍ ആര്‍ക്കുമാവില്ലെന്ന് സത്യന്‍ അന്തിക്കാട്

മലയാളികള്‍ക്ക് മഞ്ജു വാര്യര്‍ എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമാ ലോകത്ത് തന്റേതായ ഇടം സ്വന്തമാക്കി, തന്റെ ജൈത്രയാത്ര തുടരുകയാണ് നടി. പ്രായവ്യത്യാസമില്ലാതെയാണ് പ്രേക്ഷകര്‍ മഞ്ജുവിനെ നെഞ്ചിലേറ്റുന്നത്. വിദ്യാര്‍ത്ഥി ആയിരിക്കെ കലോത്സവ വേദികളില്‍ തിളങ്ങി അതില്‍ നിന്നും സിനിമയിലേക്ക് എത്തിയ നടിയാണ് മഞ്ജു വാര്യര്‍.

രണ്ട് വര്‍ഷം തുടര്‍ച്ചയായി സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ കാലത്തിലാകമായി മാറിയ മഞ്ജു വാര്യര്‍ 1995 ല്‍ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നത്. പിന്നീട് ഇറങ്ങിയ സല്ലാപത്തിലാണ് നായികയാവുന്നത്. സല്ലാപം എന്ന ചിത്രമാണ് മഞ്ജുവിന് പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധനേടി കൊടുത്തത്. ചിത്രത്തിലെ മഞ്ജുവിന്റെ രാധ എന്ന കഥാപാത്രം ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. വളരെ ചെറിയ സമയം കൊണ്ടായിരുന്നു മഞ്ജുവിന്റെ വളര്‍ച്ച.

ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിക്കാന്‍ നടിക്ക് സാധിച്ചു. മൂന്ന് വര്‍ഷക്കാലം മലയാള സിനിമയില്‍ സജീവമായി നിന്നിരുന്ന മഞ്ജു, 1998 ല്‍ നടന്‍ ദിലീപിനെ വിവാഹം ചെയ്തതോടെ സിനിമയില്‍ നിന്ന് വലിയ ഒരു ഇടവേള എടുക്കുകയായിരുന്നു.

മഞ്ജു സിനിമ ഉപേക്ഷിച്ചത് പ്രേക്ഷകരെ ഏറെ സങ്കടത്തിലാഴ്ത്തിയിരുന്നു. മഞ്ജു തിരികെ എത്തണമെന്നായിരുന്നു പ്രേക്ഷകരുടെ ആഗ്രഹം. ഏകദേശം 14 വര്‍ഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന ചിത്രത്തിലൂടെ ആയിരുന്നു പിന്നീട് മഞ്ജു തിരിച്ചുവരുന്നത്. മഞ്ജുവിന്റെ ആ രണ്ടാം വരവ് പ്രേക്ഷകര്‍ ആഘോഷമാക്കുകയായിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് രണ്ടാം വരവില്‍ മഞ്ജുവിന് ലഭിച്ചത്.

തന്റെ നാട്ടുകാരിയായ മഞ്ജു വാര്യരെ കുറിച്ച് മുമ്പ് ഒരിക്കല്‍ സംവിധായകന്‍ സത്യന്‍ അന്തിക്കാട് പറഞ്ഞ വൊക്കുകളാണ് ഇപ്പോള്‍ വീണ്ടും വൈറലാകുന്നത്. സല്ലാപത്തിന്റെ സെറ്റില്‍ വച്ചാണ് മഞ്ജുവിനെ ആദ്യമായി കാണുന്നതെന്ന് സത്യന്‍ അന്തിക്കാട് പറയുന്നു. പുതുമുഖത്തിന്റെ പകര്‍ച്ച തെല്ലുമില്ലാതെ ക്യാമറയ്ക്കു മുന്നില്‍ സ്വാഭാവികമായി പെരുമാറുന്ന കുറുമ്പിക്കുട്ടി തന്നെ ആകര്‍ഷിച്ചിരുന്നുവെന്ന് അദ്ദേഹം പറയുന്നു.

മഞ്ജുവിന്റെ രണ്ടാമത്തെ സിനിമ തൂവക്കൊട്ടാരമായിരുന്നു. എന്നെ മാത്രമല്ല, ഷൂട്ടിങ് യൂണിറ്റിലെ എല്ലാവരെയും അതിശയിപ്പിക്കുന്ന വിധം അനായാസമായാണ് മഞ്ജു അതിലഭിനയിച്ചത്. പാര്‍വതി മനോഹരി എന്നുതുടങ്ങുന്ന ഒരു ക്ലാസിക്കല്‍ ഡാന്‍സുണ്ട് ആ ചിത്രത്തില്‍ സുകന്യയും മഞ്ജുവും തമ്മിലുള്ള ഒരു നൃത്തമത്സരമാണ് അതിന്റെ സന്ദര്‍ഭം.

മദ്രാസിലെ പ്രസിദ്ധമായ കലാക്ഷേത്രയിനിന്ന് സ്വര്‍ണമെഡല്‍ നേടിയ നര്‍ത്തകിയാണ് സുകന്യ. സുകന്യയോടൊപ്പം പതിനേഴുകാരിയായ ഈ കുട്ടിക്ക് പിടിച്ചുനിക്കാന് പറ്റുമോ എന്നൊരു സംശയം സ്വാഭാവികമായും എനിക്കുണ്ടായിരുന്നു. കലാമാസ്റ്ററാണ് കൊറിയോഗ്രാഫര്‍. ആദ്യത്തെ കുറെ ഷോട്ടുകളെടുത്തുകഴിഞ്ഞപ്പോള്‍ കലാമാസ്റ്റര്‍ പറഞ്ഞു: ഒരു ചെറിയ പ്രശനമുണ്ട് സര്‍.

എന്താണ് ഞാന്‍ ചോദിച്ചു സുകന്യയുടെ മുന്നില്‍ മഞ്ജു വാര്യര്‍ അവതരിപ്പിച്ച ദേവപ്രഭ എന്ന കഥാപാത്രം തോറ്റുപോകുന്ന രീതിയിലാണ് സിനിമയില്‍ വേണ്ടത്. പക്ഷേ, പലപ്പോഴും സുകന്യയെക്കാള്‍ നന്നാകുന്നു മഞ്ജുവിന്റെ പ്രകടനം. എത്ര ദൈര്‍ഘ്യമേറിയ ചുവടുകള്‍ കാണിച്ചു കൊടുത്താലും നിമിഷനേരംകൊണ്ട് അത് പഠിക്കുന്നു.

ഒടുവില്‍ ഞാന്‍ മഞ്ജുവിനെ മാറ്റിനിര്‍ത്തി രഹസ്യമായി പറഞ്ഞു, ഇത്ര നന്നായി ചെയ്യേണ്ട, ഗാനത്തിന്റെ അവസാനമാകുമ്പോഴേക്കും ചെറിയൊരു തളര്‍ച്ചപോലെ തോന്നിപ്പിക്കണം, സുകന്യയുടെ ഒപ്പമെത്താനാകാത്തതു പോലെ. ഇഷ്ടപ്പെട്ടില്ലെങ്കിലും ആ രംഗത്തിനു വേണ്ടി മഞ്ജു അങ്ങനെ ചെയ്തു. അഭിനയമായാലും നൃത്തമായാലും വാശികയറിയാല്‍ മഞ്ജുവിനെ തോപ്പിക്കാന്‍ ആര്‍ക്കുമാവില്ല.

സല്ലാപത്തില്‍ മഞ്ജുവിന് ശബ്ദംകൊടുത്തത് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ശ്രീജയായിരുന്നു. ശ്രീജയ അത് ഭംഗിയായി ചെയ്തിട്ടുണ്ട്. എങ്കിലും തൂവക്കൊട്ടാരത്തിലെ സ്വാഭാവികതയുള്ള അഭിനയം കണ്ടപ്പോള്‍ ഞാന്‍ മഞ്ജുവിനോട് പറഞ്ഞു: ഈ സിനിമയി സ്വന്തം ശബ്ദം മതി. അയ്യോ വേണ്ടവേണ്ട, എന്റെ ശബ്ദം മഹാ ബോറാണ്, എന്നായി മഞ്ജു.

നിര്‍ബന്ധപൂര്‍വ്വം ആദ്യത്തെ ഒന്നുരണ്ടു റീലുകള്‍ ഡബ്ബ് ചെയ്യിച്ചു. അത് പ്ലേചെയ്തുകേട്ടപ്പോള്‍ കാതുരണ്ടും പൊത്തിപ്പിടിച്ച് മഞ്ജു പറഞ്ഞു: ബോറാണ് അങ്കിള് ശ്രീജച്ചേച്ചിയെ വിളിച്ചോളൂ. സാരമില്ല, നമുക്ക് നോക്കാം. തുടര്‍ച്ചയായി അടുത്ത എല്ലാ റീലുകളും മഞ്ജുതന്നെ ഡബ്ബ് ചെയ്തു. പകുതി ആയപ്പോഴേക്കും ആത്മവിശ്വാസമായി. അവസാന രംഗം ആയപ്പോഴേക്കും ശബ്ദ നിയന്ത്രണ ത്തിലൂടെ സീനിന് കൂടുത ജീവന്‍ പകരാന്‍ മഞ്ജു സ്വയം പഠിച്ചു.

അപ്പോള്‍ ആദ്യത്തെ രണ്ടുമൂന്നു റീലുകള്‍ വീണ്ടും ചെയ്തു നോക്കാമെന്ന് ഞാന്‍ പറഞ്ഞു, മഞ്ജു അത് അതി മനോഹരമായി ചെയ്തു. ഇന്ന് മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ശബ്ദംപോലെ മലയാളിക്ക് പരിചിതമാണ് മഞ്ജുവിന്റെ ശബ്ദവുമെന്ന് സത്യന്‍ അന്തിക്കാട് വ്യക്തമാക്കുന്നു. മാതൃുഭുമിയോടാണ് അദ്ദേഹം ഈ വിശേഷങ്ങള്‍ മുമ്പ് പങ്കുവെച്ചത്.

More in News

Trending

Recent

To Top