Connect with us

രണ്ടാം ഘട്ടത്തില്‍ മഞ്ജു വാര്യറേക്കാളും പ്രോസിക്യൂഷന്റെ തുറുപ്പ് ചീട്ടെന്ന് കരുതപ്പെടുന്നത് ആ വ്യക്തിയെ; ഇനി സംഭവിക്കാന്‍ പോകുന്നത്

Malayalam

രണ്ടാം ഘട്ടത്തില്‍ മഞ്ജു വാര്യറേക്കാളും പ്രോസിക്യൂഷന്റെ തുറുപ്പ് ചീട്ടെന്ന് കരുതപ്പെടുന്നത് ആ വ്യക്തിയെ; ഇനി സംഭവിക്കാന്‍ പോകുന്നത്

രണ്ടാം ഘട്ടത്തില്‍ മഞ്ജു വാര്യറേക്കാളും പ്രോസിക്യൂഷന്റെ തുറുപ്പ് ചീട്ടെന്ന് കരുതപ്പെടുന്നത് ആ വ്യക്തിയെ; ഇനി സംഭവിക്കാന്‍ പോകുന്നത്

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസം കേസിലെ എട്ടാം പ്രതിയായ ദിലീപ് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. എന്നാല്‍ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി തള്ളി ഫെബ്രുവരി മാസത്തിലേയ്ക്ക് മാറ്റുകയായിരുന്നു. പ്രധാനപ്പെട്ട മൂന്ന് സാക്ഷികളുടെ പുനര്‍ വിസാതാരം തടയുക എന്നതായിരുന്നു തടസ്സ ഹര്‍ജിയിലുടെ ദിലീപ് ലക്ഷ്യമിട്ടിരുന്നത്.

നേരത്തെ വിസ്തരിച്ച, ദിലീപിന്റെ മുന്‍ ഭാര്യ മഞ്ജു വാര്യര്‍, ജിന്‍സണ്‍, സാഗര്‍ വിന്‍സന്റ് തുടങ്ങിയ സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ പ്രോസിക്യൂഷന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാനാവില്ലെന്നാണ് പ്രതിഭാഗം വാദിച്ചത്. നടി ആക്രമിക്കപ്പെട്ട കേസിലെ പുനരന്വേഷണവുമായി ബന്ധപ്പെട്ട കുറ്റപത്രം അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചപ്പോള്‍ 102 സാക്ഷികളെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

രണ്ടാം ഘട്ടത്തില്‍ മഞ്ജു വാര്യറേക്കാളും പ്രോസിക്യൂഷന്റെ തുറുപ്പ് ചീട്ടെന്ന് കരുതപ്പെടുന്നത് കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയിലെ മുന്‍ ജീവനക്കാരനായ സാഗര്‍ വിന്‍സെന്റ് ആണ്. നേരത്തേ മൊഴിമാറ്റിയ സാഗര്‍ പ്രോസിക്യൂഷനായി അനുകൂലമായി മൊഴി തിരുത്തുകയും മൊഴി മാറ്റാനുണ്ടായ സാഹചര്യം വ്യക്തമാക്കി മജിസ്‌ട്രേറ്റിന് മുന്നില്‍ രഹസ്യമൊഴി നല്‍കുകയും ചെയ്തിരുന്നു. കേസിലെ പ്രതി വിജീഷ് ലക്ഷ്യയില്‍ എത്തിയത് കണ്ടുവെന്നായിരുന്നു സാഗറിന്റെ ആദ്യ മൊഴി. എന്നാല്‍ വിചാരണ വേളയില്‍ ഇദ്ദേഹം ഇത് മാറ്റി പറയുകയായിരുന്നു.

എന്നാല്‍ പിന്നീട് ദിലീപിന്റെ സ്വാധീനത്തിന് വഴങ്ങിയാണ് സാഗര്‍ മൊഴിമാറ്റിയതെന്ന് കണ്ടെത്തിയെന്നും ഇതിന് വ്യക്തമായ തെളിവുകളുണ്ടെന്നും െ്രെകംബ്രാഞ്ച് നേരത്തേ കോടതിയെ അറിയിച്ചിരുന്നു. ദിലീപിന്റെ സഹോദരന്‍ അനൂപും കാവ്യാ മാധവന്റെ െ്രെഡവര്‍ സുനീറൂം അഭിഭാഷകരും ചേര്‍ന്നാണ് സാഗറിനെ സ്വാധീനിച്ചതെന്നാണ് പ്രോസിക്യൂഷന്‍ വാദം.

തന്നെ ഭീഷണിപ്പെടുത്തിയാണ് പ്രതിഭാഗം മൊഴിമാറ്റിച്ചതെന്ന് സാഗര്‍ വിന്‍സന്റ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നുമുണ്ട്. ഈ സാഹചര്യമെല്ലാം പരിഗണിക്കുമ്പോള്‍ സാഗറിന്റെ മൊഴി ഈ കേസിന്റെ ഏറ്റവും നിര്‍ണ്ണായക വഴിത്തിരിവാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

കേസ് അട്ടിമറിക്കാന്‍ അഭിഭാഷകരുള്‍പ്പടെ ശ്രമിച്ചെന്ന് ആരോപിച്ച് ജിന്‍സണും രംഗത്തെത്തി. ചില ശബ്ദരേഖകളും അദ്ദേഹം പുറത്തുവിട്ടു. ഈ സാഹചര്യത്തില്‍ ഇവര്‍ രണ്ടുപേരുടേയും പുനഃര്‍ വിസ്താരം തിരിച്ചടിയാകുമോയെന്ന ആശങ്ക പ്രതിഭാഗത്തിനുണ്ട്. അതിനാലാണ് നേരത്തെ വിസ്തരിച്ച സാക്ഷികളെ വീണ്ടും വിസ്തരിക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് ദിലീപ് കോടതിയെ സമീപിച്ചത്. ഈ സാഹചര്യത്തില്‍ ഹര്‍ജി മാറ്റിയത് ദിലീപ് തിരിച്ചടിയായെന്ന് വിലയിരുത്തപ്പെടുന്നത്.

കേസില്‍ പുതിയ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായ അജകുമാറിനെ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹത്തെ മാറ്റണമെന്ന ആവശ്യവും ദിലീപ് ഉയര്‍ത്തിയിരുന്നു. കേസിന്റെ തുടക്കം മുതല്‍ മാധ്യങ്ങളില്‍ ഉള്‍പ്പടെ ഏകപക്ഷീയമായ നിലപാട് സ്വീകരിച്ച വ്യക്തിയാണ് അജകുമാര്‍ എന്നതായിരുന്നു ദിലീപിന്റെ വാദം. അതോടൊപ്പം തന്നെ സമയബന്ധിതമായി കേസ് തീര്‍ക്കാന്‍ വിചാരണക്കോടതിക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കണമെന്നും ദിലീപ് ആവശ്യപ്പെട്ടിരുന്നു.

സുപ്രീംകോടതി ആവശ്യപ്പെട്ടത് പ്രകാരം വിചാരണ കോടതി കേസിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് കോടതിയില്‍ അറിയിച്ചു. വളരെ വേഗത്തില്‍ തന്നെ വിചാരണ നടക്കുന്നുവെന്നാണ് വിചാരണ കോടതി വ്യക്തമാക്കിയത്. ഇതോടൊപ്പം തന്നെ സംസ്ഥാന സര്‍ക്കാറിന്റെ റിപ്പോര്‍ട്ടും കോടതിയിലേക്ക് എത്തിയിരുന്നു. ഈ രണ്ട് റിപ്പോര്‍ട്ടും പരിഗണിച്ചാണ് ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നത് ഫെബ്രുവരി മാസത്തിലേക്ക് മാറ്റിയത്.

അതേസമയം, ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരെ കേസെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് െ്രെകംബ്രാഞ്ച് സംഘത്തിന് നിയമോപദേശം ലഭിച്ചതായാണ് പുറത്ത് വന്നിരിക്കുന്ന റിപ്പോര്‍ട്ടുകള്‍. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ഓഫിസാണ് നിയമോപദേശം നല്‍കിയത് എന്നാണ് വിവരം.

കേസില്‍ ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരെ തുടക്കം മുതല്‍ തന്നെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. സാക്ഷികളെ സ്വാധീനിക്കാനും കേസ് അട്ടിമറിക്കാനും അഭിഭാഷകരുടെ ഭാഗത്ത് നിന്ന് ഇടപെടല്‍ ഉണ്ടാകുന്നുണ്ടെന്നായിരുന്നു ആക്ഷേപം. ഇക്കാര്യം ചൂണ്ടിക്കാട്ടി ദിലീപിന്റെ അഭിഭാഷകനായ രാമന്‍പിള്ളയ്‌ക്കെതിരെ അതിജീവിത ബാര്‍ കൗണ്‍സിലിന് പരാതി നല്‍കിയിരുന്നു.

ഇപ്പോള്‍ സ്വകാര്യ സൈബര്‍ വിദഗ്ദന്‍ സായ് ശങ്കറിന്റെ പരാതിയിലാണ് ദിലീപിന്റെ അഭിഭാഷകരായ അഡ്വ ബി രാമന്‍ പിള്ള, ഫിലിപ് ടി വര്‍ഗീസ്, അഡ്വ നാസര്‍ എന്നിവര്‍ക്കെതിരെ കേസെടുക്കാന്‍ ്രൈകംബ്രാഞ്ച് ഒരുങ്ങുന്നത്. തെളിവുകള്‍ നശിപ്പിച്ചതിനും സാക്ഷികളെ സ്വാധീനിക്കുന്നതിന് കൂട്ട് നിന്നതിനുള്ള വകുപ്പുകളായിരിക്കും അഭിഭാഷകര്‍ക്കെതിരെ ചുമത്തുക.

Continue Reading
You may also like...

More in Malayalam

Trending