Connect with us

വളരെ അധികം സന്തോഷമുള്ള ഒരു വാര്‍ത്ത പങ്കുവയ്ക്കാനുണ്ട്, കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്ത് വിടും; പുതിയ പോസ്റ്റുമായി നമിത പ്രമോദ്

Malayalam

വളരെ അധികം സന്തോഷമുള്ള ഒരു വാര്‍ത്ത പങ്കുവയ്ക്കാനുണ്ട്, കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്ത് വിടും; പുതിയ പോസ്റ്റുമായി നമിത പ്രമോദ്

വളരെ അധികം സന്തോഷമുള്ള ഒരു വാര്‍ത്ത പങ്കുവയ്ക്കാനുണ്ട്, കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്ത് വിടും; പുതിയ പോസ്റ്റുമായി നമിത പ്രമോദ്

മിനിസിക്രീനിലൂടെ എത്തി നിരവധി ചിത്രങ്ങളില്‍ നായികയായി തിളങ്ങി നില്‍ക്കുന്ന താരമാണ് നമിത പ്രമോദ്. ബാലതാരമായി സിനിമയിലേക്ക് കടന്നുവന്ന താരം നിവിന്‍ പോളി നായകനായ പുതിയ തീരങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് നായിക പദവിയിലേക്ക് ഉയരുന്നത്. സൗണ്ട് തോമ, അടി കപ്യാരെ കൂട്ടമണി, ചന്ദ്രേട്ടന്‍ എവിടെയാ, അമര്‍ അക്ബര്‍ അന്തോണി തുടങ്ങി മികച്ച ചിത്രങ്ങളുടെ ഭാഗമാവുകയും മലയാളത്തിലെ പ്രശസ്തരായ യുവതാരങ്ങള്‍ക്കൊപ്പവും താരം അഭിനയിച്ചിരുന്നു.

രണ്ട് വര്‍ഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം ഈശോ എന്ന സിനിമയിലൂടെ തിരിച്ചെത്തിയിരിക്കുകയാണ് നമിത. നാദിര്‍ഷ സംവിധാനം ചെയ്ത സിനിമയില്‍ ജയസൂര്യ ആണ് നായകന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ നമിത പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.

ഇപ്പോഴിതാ നമിത പങ്കുവെച്ച പുതിയ ഫോട്ടോയാണ് വൈറലായി മാറുന്നത്. താരം ഒരു ഗ്രൂപ്പ് ഫോട്ടോയാണ് പങ്കുവെച്ചിരുന്നത്. ഇതോടെ താരത്തിന്റെ വിവാഹ വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. അച്ഛനും അമ്മയ്ക്കും ഒപ്പമുള്ള ചിത്രമാണ് കഴിഞ്ഞ ദിവസം നമിത പ്രമോദ് പങ്കുവച്ചത്. ‘കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്ത് വിടും’ എന്ന് പറഞ്ഞുകൊണ്ടായിരുന്നു പോസ്റ്റ്. ആ പോസ്റ്റിന് താഴെയാണ് ചിലര്‍ നമിതയുടെ കല്യാണക്കാര്യം ചര്‍ച്ച ചെയ്യുന്നത്. നമിത പറയാന്‍ പോവുന്നത് തന്റെ കല്യാണത്തെ കുറിച്ച് തന്നെയായിരിയ്ക്കും എന്ന് ചിലര്‍ ഉറപ്പിച്ച് പറയുന്നു. എന്നാല്‍, അല്ല പുതിയ ബിസിനസ് സംരംഭത്തെ കുറിച്ച് ആയിരിയ്ക്കും എന്ന് ചിലര്‍ അഭിപ്രായപ്പെട്ടു.

ഈ അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് ഇടെയാണ് കൂടുതല്‍ ആശയകുഴപ്പങ്ങള്‍ ഉണ്ടാക്കി കൊണ്ട് നമിത പുതിയ വീഡിയോ പങ്കുവച്ചിരിയ്ക്കുന്നത്. നമിത കല്യാണം കഴിക്കാന്‍ പോകുന്നു എന്ന് കേട്ടല്ലോ എന്ന് വോയിസ് ഓവറിന് മറുപടി നല്‍കുകയാണ് നമിത. ‘ശരിക്കും എന്താണ് എന്ന് ഞാന്‍ പറയാം. കുറച്ച് ദിവസം മുന്‍പ് ഞാന്‍ അച്ഛനും അമ്മയ്ക്കും ഒപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. അതിന് ശേഷം ഞാന്‍ വിവാഹിതയാകുന്നു എന്ന വാര്‍ത്തകള്‍ പുറത്ത് വന്നു’.

‘ശരിക്കും ഞാന്‍ കല്യാണം കഴിക്കുകയാണോ. അക്കാര്യം ഞാന്‍ തന്നെ എല്ലാവരോടും പറയും. പക്ഷെ ഞായറാഴ്ച അഞ്ച് മണിവരെ കാത്തിരിയ്ക്കണം. ഈ ഞായറാഴ്ച വളരെ അധികം ഇന്‍ട്രസ്റ്റിങ് ആയിട്ടുള്ള ഒരു കാര്യം എല്ലാവരോടും ഞാന്‍ പങ്കുവയ്ക്കും. അതൊരു സന്തോഷ വാര്‍ത്തയാണ്. നിങ്ങളോട് അത് പറയുന്നതിന്റെ ആകാംക്ഷയിലാണ് ഞാന്‍’ എന്നും നമിത പ്രമോദ് പറഞ്ഞു.

അത് എന്താണ് എന്ന് അറിയാന്‍ കാത്തിരിയ്ക്കുന്നു, കല്യാണം തന്നെയാവും, ആരാണ് ചെറുക്കന്‍ എന്നൊക്കെ ചോദിച്ചുകൊണ്ട് ആണ് ചിലരുടെ കമന്റുകള്‍. എന്നാല്‍ പുതിയ ബിസിനസ്സ് തുടങ്ങുന്നതിന്റെ സന്തോഷം തന്നെയാണ് നമിത പങ്കുവയ്ക്കുവാന്‍ പോകുന്നത് എന്ന് ചിലര്‍ ഉറപ്പിച്ചു പറയുന്നു. കല്യാണത്തെ കുറിച്ച് ആണെങ്കിലും ബിസിനസ്സിനെ കുറിച്ച് ആണെങ്കിലും നമിത പങ്കുവയ്ക്കാന്‍ പോകുന്ന സന്തോഷ വാര്‍ത്തയ്ക്ക് കട്ട വെയിറ്റിങ് എന്നാണ് ചിലരുടെ കമന്റ്.

അതേസമയം, അടുത്തിടെ പുറത്തിറങ്ങിയ ഈശോ എന്ന സിനിമയിലാണ് നമിത പ്രമോദ് നായിക ആയെത്തിയത്. നാദിര്‍ഷ സംവിധാനം ചെയ്ത സിനിമയില്‍ ജയസൂര്യ ആയിരുന്നു നായകന്‍. സോണി ലിവിലൂടെ പുറത്തിറങ്ങിയ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണം ആണ് ലഭിച്ചത്. സിനിമകളില്‍ പഴയത് പോലെ സജീവമാവാനുള്ള ഒരുക്കത്തിലാണ് നമിത പ്രമോദ്.

കുറച്ച് നാളുകള്‍ക്ക് മുമ്പ് മലയാള സിനിമയിലെ നായികമാരെക്കുറിച്ചും സ്ത്രീ പ്രാതിനിധ്യത്തെക്കുറിച്ചും നമിത പറഞ്ഞ വാക്കുകള്‍ ഏറെ വൈറലായി മാറിയിരുന്നു. മലയാളം സിനിമ ഇപ്പോള്‍ മാറുന്നുണ്ട്. മഞ്ജു വാര്യര്‍ ഇന്ന് ബ്രാന്‍ഡ് ആണ്. നല്ല സിനിമകള്‍ ചെയ്യുന്നു. അത്രയും വിജയമാവാത്ത സിനിമകളും ഉണ്ട്,’ നമിത പ്രമോദ് പറഞ്ഞു. അതിനാല്‍ തന്നെ നായികമാരുടെ സൂപ്പര്‍സ്റ്റാര്‍ സിനിമകള്‍ വരും കാലങ്ങളില്‍ വരുമെന്നും നമിത പ്രമോദ് പറഞ്ഞു.

അഭിമുഖങ്ങളില്‍ എന്ത് സംസാരിക്കണമെന്നത് ഓരോരുത്തരുടെ തീരുമാനമാണെന്നും ഒരു വിഷയത്തില്‍ അഭിപ്രായം പറഞ്ഞേ പറ്റൂ എന്ന് പറയാന്‍ ആര്‍ക്കും അധികാരമില്ലെന്നും നമിത പ്രമോദ് പറഞ്ഞു. ഡിപ്ലോമാറ്റിക് ആവുന്നത് ഓരോരുത്തരുടെ ഇഷ്ടമാണ്. അതിന് അവകാശമുണ്ടെന്നും നമിത പ്രമോദ് പറഞ്ഞു.

മുമ്പ് ചെയ്തിട്ടില്ലാത്തതരത്തിലുള്ള സിനിമകള്‍ ചെയ്യാനാണ് താല്‍പര്യം. രണ്ട് വര്‍ഷം സ്വയം മനസ്സിലാക്കി. ഏത് മേഖലയിലുള്ളവരും വളരുന്നത് ചുറ്റിലുമുള്ള പ്രോസസ് കണ്ട് മനസ്സിലാക്കി ആണ്. കൂടെ ജോലി ചെയ്യുന്നവരുടെ വര്‍ക്ക് കണ്ട് മനസ്സിലാക്കിയാണ് താനും വീണ്ടും സിനിമകള്‍ ചെയ്ത് തുടങ്ങിയതെന്നും നമിത പ്രമോദ് പറഞ്ഞു.

More in Malayalam

Trending

Recent

To Top